കേരളം
ട്രെയിനിന്റെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു
ട്രെയിനിൻറെ അടിയിൽപ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് സ്വദേശി 63കാരിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്.
പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. അമൃത എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തേ കാലോടെയാണ് അപകടമുണ്ടായത്.
ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.