Connect with us

Covid 19

ബ്ലാക്ക് ഫം​ഗസ്; അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാനം

Published

on

black fagas disese

ബ്ലാക്ക് ഫം​ഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാനം.
രോഗം ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 19 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫം​ഗസ് ബാധയെത്തുടര്‍ന്നു പൂര്‍ണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു ചികിത്സതേടിയത് നാലു പേരാണ്. ഫം​ഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി.

കേരളത്തില്‍ അഞ്ചു ജില്ലകളിലെ 13 പേര്‍ക്കുകൂടി റിപ്പോര്‍ട്ടുചെയ്തു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂര്‍, വഴിക്കടവ്, ചെറുവായൂര്‍, നിലമ്പൂര്‍ കരുളായി, എടരിക്കോട്, തിരൂര്‍ സ്വദേശികള്‍, കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, ഇരിങ്ങല്ലൂര്‍ സ്വദേശികള്‍, കോട്ടയം സ്വദേശികളായ മൂന്നുപേര്‍ക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

അതേ സമയം രാജ്യത്ത് ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 90 പേര്‍ മരിച്ചു. കൊവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടുപേര്‍ മരിച്ചു.

ജാര്‍ഖണ്ഡില്‍ നാല് പേരും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500 ലധികം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 700 പേര്‍ക്കും മധ്യപ്രദേശില്‍ 573 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലും ഡല്‍ഹിയിലും ഹരിയാനയിലും 200 ലധികമാണ് രോഗികള്‍. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version