കേരളം
കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും; സുരേഷ് ഗോപി തൃശൂരില്‍, ശ്രീധരന് പാലക്കാട്, ബിജെപി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരന്, ഇ ശ്രീധരന്, എംടി രമേശ് ഉള്‍പ്പെടയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം പട്ടികയിലുണ്ട്.
മെട്രോ മാന്‍ ഇ ശ്രീധരന് പാലക്കാടും, കുമ്മനം രാജശേഖരന് നേമത്തും, പികെ കൃഷ്ണദാസ് കാട്ടാക്കടയിലും സുരേഷ് ഗോപി തൃശൂരിലും, സികെ പത്മനാഭന് ധര്‍മ്മടത്തും, അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും.
115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. മറ്റ് 24 സീറ്റുകളില്‍ സഖ്യകക്ഷികളായ മൂന്ന് പാര്‍ട്ടികള്‍ക്ക് നല്‍കും.
മറ്റു സ്ഥാനാര്‍ത്ഥികള്‍
തിരൂര്‍-ഡോ അബ്ദുള്‍ സലാം
മാനന്തവാടി- മണിക്കുട്ടന്
തിരുവനന്തപുരം-കൃഷ്ണകുമാര്‍
ഇരിങ്ങാലക്കുട-ജേക്കബ് തോമസ്