കേരളം
സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്
സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്ബ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ദ്ധിക്കുന്നത്. ഇപ്പോള്‍ ഒരു കിലോ കോഴിയുടെ വിപണിവില 190 രൂപയാണ്.
സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറുളളത്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്‌തമായി വന്‍ വിലവര്‍ദ്ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്.
ലെഗോണ്‍ കോഴിക്ക് കിലേയ്‌ക്ക് 80 രൂപ മാത്രമേ ഉളളൂവെങ്കിലും ആവശ്യക്കാരില്ല.
കേരളത്തില്‍ നിന്നുളള കോഴികളുടെ വരവ് നിലച്ചതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ദ്ധിക്കും. 280 രൂപ വരെ വില എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍.