കേരളം
പാന്റിലും സോക്‌സിലും സ്വർണ്ണം കടത്തി; കരിപ്പൂരില്‍ 1.2 കോടിയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ അറസ്റ്റില്‍
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. 1.2 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂന്നു കിലോ സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഇതു കൂടാതെ സ്വര്‍ണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്.
മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുസ്തഫ, ഷാഫി, ലുക്മാന്‍ എന്നിവരാണ് പിടിയിലായത്. മുസ്തഫ കുനിയത്ത് എന്ന വടകര സ്വദേശിയില്‍ നിന്നും 1320 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സോക്‌സിനുള്ളില്‍ മിശ്രിത രൂപത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട് ഉപ്പള സ്വദേശി ഷാഫിയില്‍ നിന്നും 1030 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി ലുക്മാന്‍ 1086 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണമിശ്രിതത്തിന് പുറമെ, ലുക്മാനില്‍ നിന്നും 50 ഗ്രാം സ്വര്‍ണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്. ധരിച്ച പാന്റിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് ഷാഫിയും ലുക്മാനും സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.