കേരളം
തിരുവനന്തപുരത്ത് വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു
കിഴക്കേകോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടയ്‌ക്കാണ് തീപിടിച്ചത്. നാലു കടകളിലേക്ക് തീ പടർന്ന് പിടിച്ചു. വെയിറ്റിംഗ് ഷെഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് തീ പിടിത്തമുണ്ടായത്.
ഈ കടയോട് ചേർന്ന് നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നാലു കടകളിലേക്കാണ് തീപടർന്ന് പിടിച്ചത്. ഉച്ചക്ക് 12.30-ഓടെ ആയിരുന്നു അപകടം. നിരവധി യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന വെയിറ്റിംഗ് ഷെഡുള്ള പ്രദേശമാണിത്.
വലിയ രീതിയിൽ ജനങ്ങൾ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഇവിടം. വലിയ ആപകട സാധ്യത ഉണ്ടായിരുന്നെങ്കിലും ജനങ്ങളെ മാറ്റുകയും ചെയ്തതോടെ വൻ അപകടം ഒഴിവായി.
നഗരത്തിലെ ആറ് യൂണിറ്റ് അഗ്നിശമനസേന ഉടൻ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും ഇല്ല. ഇതേ തുടർന്ന് നഗരത്തിൽ വലിയ ഗതാഗതാകുരുക്ക് ഉണ്ടായി.
പോലീസ്, ഫയർഫോഴ്‌സ് ചുമട്ടുതൊഴിലാളികൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സമയോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൂടുതൽ സ്ഥിഗതികൾ പരിശോധിച്ചുവരികയാണെന്നും സംഭവ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി അനിൽ ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.