കേരളം
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ
ബജറ്റിൽ കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് കേന്ദ്രബജറ്റില്‍ 65000 കോടി രൂപയുടെ പദ്ധതി. 1100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് തുക നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് കേന്ദ്രബജറ്റില്‍ 65000 കോടി രൂപയുടെ പദ്ധതി. 1100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് തുക നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
മുംബൈ- കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപ അനുവദിക്കും. മധുര- കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തിന് കൂടുതല്‍ തുക നീക്കിവെയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന കേരളത്തിന് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.
ഇതിന് പുറമേ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തിയതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേരളത്തിന് പുറമേ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അസം, ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ബംഗാളിന് 25000 കോടി രൂപ നല്‍കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പഴയ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിന കേന്ദ്ര ബജറ്റില്‍ പൊളിക്കല്‍ നയം പ്രഖ്യാപിച്ചു. ഇന്ധന ക്ഷമതയുള്ള വാഹനങ്ങള്‍ ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദമാവുകയുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിനയം പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
പുതിയ നയം അനുസരിച്ച് വ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. വാണിജ്യ വാഹനങ്ങള്‍ പതിനഞ്ചു വര്‍ഷം കഴിയുമ്പോഴാണ് ടെസ്റ്റ് നടത്തേണ്ടത്.
വാഹനം പൊളിക്കല്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗിക്കുന്ന, പതിനഞ്ചു വര്‍ഷത്തിലേറെ പ്‌ഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കും എന്നായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം. 2022 ഏപ്രില്‍ ഒന്നു മുതലാണ് ഇതു നടപ്പാക്കുകയെന്നും ഗ്ഡകരി പറഞ്ഞു.