ആരോഗ്യം
മരണ ദൂതനായ ക്യാൻസറിൽ നിന്ന് മാറി നടക്കാം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ!!!
മനുഷ്യരെ കാർന്നു തിന്നുന്ന കൊലയാളിയാണ് ക്യാൻസർ. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം രോഗം കണ്ടു വന്നിരുന്നുവെങ്കിൽ ഇന്ന് പ്രായഭേദമന്യേ ഈ രോഗം ആളുകളിൽ ഈ രോഗം കണ്ടു വരികയാണ്. മാറി വരുന്ന നമ്മുടെ ജീവിത ശൈലിയും ഭക്ഷണശൈലിയുമാണ് ഏറെ കുറെ ക്യാൻസറിന് കാരണമാകുന്നത്. ഇന്ന് നമ്മുടെ ഭക്ഷണ ശേലിയും ജീവിത ശൈലിയും ആകെ മാറിയിരിക്കുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും ജങ്ക് ഫുഡുകൾക്കും മറ്റും അടിമപ്പെട്ടപ്പോൾ നമ്മുടെ കൂടെ നിരവധി രോഗങ്ങളും വന്നു കൂടി എന്ന് വേണമെങ്കിൽ പറയാം.
പ്രായം കൂടിയവരിലും പ്രായം കുറഞ്ഞവരിലും ഒരുപോലെ ഇന്ന് ക്യാൻസർ കണ്ടു വരുന്നു. പ്രായം കൂടിയവരിൽ പ്രായത്തിന്റെ ആധിക്യം കൊണ്ട് ക്യാൻസർ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇന്ന് സമൂഹത്തിൽ വർധിച്ചു വരുന്ന ഒന്നാണ് പുകിയിലയുടെയും പാൻ മസാലകളുടെയും ഉപയോഗം.
ജീവിത ശൈലിയിലെ മാറ്റം വളരെ അധികം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. വർധിച്ചു വരുന്ന അന്തരീക്ഷമലിനീകരണം, കീടനാശിനികളുടെ ഉപയോഗം, റേഡിയേഷൻ പ്രശ്നങ്ങൾ തുടങ്ങിയ ജീവിത ശൈലിയിലുള്ള മാറ്റങ്ങളെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ ഏറെ ദോഷം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും കീടിനാശിനികളുടെ ഉപയോഗം, റേഡിയേഷൻ, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയൊക്കെ ക്യാൻസറിന് കാരണമാകുന്നു.
സ്ത്രീകളില്‍ കണ്ട് വരുന്ന കാന്‍സറുകളിലൊന്നാണ് അണ്ഡാശയ കാന്‍സര്‍. രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തത് കൊണ്ട് അണ്ഡാശയ കാന്‍സര്‍ പലപ്പോഴും കണ്ടുപിടിക്കാന്‍ വൈകാറുണ്ട്. എപ്പോഴും വയറു വീര്‍ത്തിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, വയറു വേദന, ആര്‍ത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രമൊഴിക്കുക, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മുടി കൊഴിച്ചില്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
വയറിനുള്ളില്‍ മുഴകള്‍ വളര്‍ന്നുവരുന്ന അവസ്ഥയായതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ സമയമെടുക്കും. എങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുകയും, അള്‍ട്രാസൗണ്ട് സ്കാനിങ് നടത്തി രോഗനിര്‍ണ്ണയം നടത്തുകയും ചെയ്യാം. വിദഗ്ധ പരിശോധനയ്ക്കായി സി.ടി സ്കാനും എം.ആര്‍.ഐ സ്കാനും നടത്താം.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം. അണ്ഡാശയ ക്യാന്‍സര്‍ ഏത് പ്രായത്തിലും വരാം. കാന്‍സറിന്റെ ആദ്യ ഘട്ടത്തില്‍ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാല്‍ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ ബുദ്ധിമുട്ടാണ്. ഏറ്റവും സാധാരണമായ കാന്‍സര്‍ ചികിത്സകളിലൊന്നാണ് കീമോതെറാപ്പി. ഒരാളുടെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ കീമോ തെറാപ്പി ഉപയോഗിക്കുന്നു. കീമോയുടെ പാര്‍ശ്വഫലങ്ങളായി വരണ്ട വായ, രുചി മാറ്റങ്ങള്‍, ഓക്കാനം, ക്ഷീണം എന്നിവ കണ്ടുവരുന്നു. ഇത് പലപ്പോഴും കാന്‍സര്‍ രോഗികളെ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. എന്നിരുന്നാലും, കാന്‍സര്‍ ചികിത്സയ്ക്കിടയിലും ശേഷവും ആരോഗ്യകരമായതും സമതുലിതമായതുമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.
കാന്‍സറില്‍ നിന്ന് മുക്തമായവരും കാന്‍സര്‍ ചികിത്സയില്‍ തുടരുന്നവരും തീര്‍ച്ചയായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം. ഓട്സില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ മിക്ക ധാന്യങ്ങളേക്കാളും അധികമായി ആരോഗ്യകരമായ കൊഴുപ്പുകളും ഇതിലുണ്ട്. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരുതരം ലയിക്കുന്ന നാരുകളായ ബീറ്റാ ഗ്ലൂക്കന്‍ അടങ്ങിയ ഓട്‌സ് നിങ്ങളുടെ ഉദരത്തെ ശാന്തതയോടെ നിലനിര്‍ത്തുന്നു. ഇത് ശരീരത്തിന്റെ പ്രോബയോട്ടിക്‌സിന് ഇന്ധനം നല്‍കുന്നു. ഒപ്പം കുടലിലെ നല്ല ബാക്ടീരിയകളെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
ഓട്‌സ് കഴിക്കുന്നതിലൂടെ നിങ്ങളുടെ വയറ് നിറച്ചുനിര്‍ത്തുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിട്ടുണ്ട്. കോശ സ്തരങ്ങളെ വിഷവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകള്‍ ഇതിലുണ്ട്. കൂടാതെ, വായ, അന്നനാളം, ആമാശയം, ഗര്‍ഭാശയ അര്‍ബുദം എന്നിവയില്‍ നിന്ന് രക്ഷനേടാനിടയുള്ള മറ്റ് വിറ്റാമിനുകളും ഫൈറ്റോകെമിക്കലുകളും കാരറ്റ് നിങ്ങള്‍ക്ക് നല്‍കുന്നു. കാന്‍സര്‍ കോശങ്ങളെ സ്വയം നശിപ്പിക്കുന്നതിലൂടെ കാന്‍സര്‍ മുഴകളുടെ വളര്‍ച്ച കുറയ്ക്കാന്‍ ബ്ലൂബെറിക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ പ്രക്രിയയെ അപ്പോപ്‌റ്റോസിസ് എന്ന് വിളിക്കുന്നു. ശീതീകരിച്ച ബ്ലൂബെറി ആന്റിഓക്സിഡന്റും പോഷകങ്ങള്‍ നിറഞ്ഞതുമാണ്. സ്മൂത്തികള്‍, ഓട്‌സ് എന്നിവയില്‍ ചേര്‍ത്ത് ബ്ലൂബെറി നിങ്ങള്‍ക്ക് കഴിക്കാം.
വിറ്റാമിന്‍ ബി, പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയതാണ് മത്സ്യം. സാല്‍മണ്‍, അയല, മത്തി, ട്രൗട്ട് എന്നീ കൊഴുപ്പ് മത്സ്യങ്ങളാണ് മികച്ചത്. മത്സ്യ എണ്ണ ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കാനും സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം ഒഴിവാക്കുന്നതിനും മറ്റ് വിട്ടുമാറാത്ത അവസ്ഥകള്‍ ഒഴിവാക്കാന്‍ വീക്കം പ്രതിരോധിക്കാനും വാല്‍നട്ട് നിങ്ങളെ സഹായിക്കുന്നു. ഭക്ഷണത്തില്‍ തൈര് ചേര്‍ക്കണം. കാരണം തൈരില്‍ പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി, ബി 6, ബി 12, റൈബോഫ്‌ളേവിന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ഉദരാരോഗ്യം സംരക്ഷിക്കുന്നതാണ്. തൈരില്‍ ധാരാളം ഔഷധഗുണങ്ങളുമുണ്ട്.