കേരളം
ബേലൂര്‍ മഖ്‌ന ദൗത്യം: അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക തടഞ്ഞു
ബേലൂര്‍ മഖ്‌ന ദൗത്യത്തിനായി അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക തടഞ്ഞു. ബാവലി ചെക്‌പോസ്റ്റ് കടന്ന കേരളസംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞതായാണ് ആക്ഷേപം. ബാവലി ചെക്‌പോസ്റ്റില്‍ ബേഗൂര്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇതിന് പിന്നാലെയാണ് ആന പുഴ മുറിച്ചു കടന്നു കേരളത്തിലെത്തിയത്. അതേസമയം ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്കു കടന്നു.
ഇന്നലെ ലഭിച്ച സിഗ്‌നലുകള്‍ പ്രകാരം ആന കര്‍ണാടക വനമേഖലയിലാണ്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!