കേരളം
ബേലൂര്‍ മഖ്ന കര്‍ണാടകത്തിലെ വനമേഖലയില്‍; റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു
വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലിയായ ബേലൂര്‍ മഖ്ന കര്‍ണാടകത്തിലെ വനമേഖലയില്‍ തുടരുന്നതായി റേഡിയോ കോളാര്‍ സിഗ്നല്‍. ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഹൈദരാബാദിലെ വന്യജീവി വിദഗ്ധനായ നവാബ് അലി ഖാൻ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നു. അതേസമയം ജില്ലയുടെ സ്പെഷ്യല്‍ നോഡല്‍ ഓഫീസറായി ഈസ്റ്റണ്‍ സിസിഎഫ് കെ വിജയാനന്ദ് ചുമതലയേറ്റു
ദൌത്യസംഘത്തിന് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയെന്നതാണ് ചുമതല. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാല് വിദഗ്ധര്‍കൂടി സംഘത്തിന്റെ ഭാഗമായിട്ടുണ്ട്. ആനയെ പിടികൂടും വരെ ദൌത്യം തുടരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു
അതേസമയം ജില്ലയില്‍ സ്പെഷ്യല്‍ നോഡല്‍ഓഫീസറായി ഈസ്റ്റണ്‍ സിസിഎഫ് കെ വിജയാനന്ദ് ചുമതലയേറ്റു. മനുഷ്യ മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിക്കുകയാണ് പ്രധാന ചുമതല. മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പസിലാണ് താത്കാലിക ഓഫീസ് .വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!