Connect with us

ദേശീയം

ദീപാവലി ഓഫറുമായി ബാങ്കുകള്‍! ഭവന വായ്പാനിരക്കില്‍ മുക്കാല്‍ ശതമാനം വരെ ഇളവ്, പ്രോസസിംഗ് ഫീസ് ഒഴിവാക്കി

Published

on

ദീപാവലിയോടനുബന്ധിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഭവന വായ്പാനിരക്ക് കുറച്ചു. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പാനിരക്കില്‍ കാല്‍ശതമാനത്തിന്റെ വരെ കുറവാണ് പ്രഖ്യാപിച്ചത്. പലിശനിരക്ക് 8.40 ശതമാനത്തില്‍ തുടങ്ങുന്ന ഭവനവായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, 2023 ജനുവരി വരെയുള്ള ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ നിന്നും ഫിനാൻസ് കമ്പനികളിൽ നിന്നും നിലവിലുള്ള ഭവന വായ്പകൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും ഈ ഇളവ് ബാധകമാണ്.

ഭവനവായ്പയുടെ കൂടെ മറ്റൊരു വായ്പ കൂടി അനുവദിക്കുന്ന ടോപ്പ്- അപ്പ് വായ്പകള്‍ക്ക് 0.15 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചത്. വസ്തുവിന്മേലുള്ള വായ്പകള്‍ക്ക് 0.30 ശതമാനത്തിന്റെ ഇളവും ലഭിക്കും. 2023 ജനുവരി വരെ ഭവനവായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീസ് എസ്ബിഐ ഒഴിവാക്കിയതാണ് മറ്റൊരു ഓഫര്‍.

ഭവന വായ്പയുടെ പലിശനിരക്കില്‍ 30 മുതല്‍ 70 ബേസിക് പോയന്റിന്റെ വരെ കുറവാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര വരുത്തിയത്. വര്‍ഷം കുറഞ്ഞത് എട്ടുശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കാനുള്ള സാഹചര്യമാണ് ബാങ്ക് ഒരുക്കിയത്.

പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയും ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ 750 ഉം അതില്‍ കൂടുതലും ഉള്ള ഇടപാടുകാര്‍ക്ക് 8.4 ശതമാനം പലിശനിരക്കില്‍ ഭവനവായ്പ അനുവദിക്കുമെന്നാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെയാണ് ഈ ഓഫര്‍.

നിലവില്‍ എച്ച്ഡിഎഫ്‌സിയുടെ ഭവനവായ്പയുടെ പലിശനിരക്ക് 8.60 ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെയാണ്. ബജാജ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡും ഭവന വായ്പാനിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്.

ഐസിഐസിഐ ബാങ്കും ഉത്സവ ബോണസയുമായി എത്തിയിട്ടുണ്ട്. ബാങ്കിൽ, ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് ഹോം ലോണും പ്രീ-അപ്രൂവ്ഡ് ബാലൻസ് ട്രാൻസ്ഫറും 999 രൂപ പ്രോസസ്സിംഗ് ഫീസിൽ ലഭിക്കും. ഭവനവായ്പയ്ക്കും ബാലൻസ് ട്രാൻസ്ഫറിനും യഥാക്രമം 2,999 രൂപയും 999 രൂപയും പ്രോസസിംഗ് ഫീസും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് അതാത് ബാങ്കുകളുമായി ബന്ധപ്പെടുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം19 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം19 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം21 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം22 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം22 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version