കേരളം
ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ അറിയാം
പുതിയ വര്‍ഷം മുന്നില്‍ കണ്ട് അടുത്ത മാസം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഏതെല്ലാം ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക എന്ന് അറിയുന്നത് നല്ലതാണ്. ആര്‍ബിഐ മാര്‍ഗനിര്‍ദേശ പ്രകാരം ജനുവരിയില്‍ ബാങ്കുകള്‍ 14 ദിവസമാണ് അടഞ്ഞുകിടക്കുക. രണ്ടാം ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചകളും ഉള്‍പ്പെടെയാണിത്. പ്രാദേശിക അടിസ്ഥാനത്തില്‍ അവധികള്‍ക്ക് വ്യത്യാസമുണ്ടാകും.
ജനുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക- അവധിയുള്ള സംസ്ഥാനം ബ്രാക്കറ്റില്‍
ജനുവരി ഒന്ന്- ഞായറാഴ്ച
ജനുവരി രണ്ട്- ന്യൂയര്‍ ബാങ്ക് ആഘോഷം (മിസോറാം)
ജനുവരി അഞ്ച്- ഗുരു ഗോബിന്ദ് സിങ് ജയന്തി ( ഹരിയാന, രാജസ്ഥാന്)
ജനുവരി എട്ട്- ഞായറാഴ്ച
ജനുവരി 11- മിഷനറി ഡേ ( മിസോറാം)
ജനുവരി 14- രണ്ടാമത്തെ ശനിയാഴ്ച
ജനുവരി 15- ഞായറാഴ്ച
ജനുവരി 22- ഞായറാഴ്ച
ജനുവരി 23- നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി( ത്രിപുര, പശ്ചിമ ബംഗാള്‍)
ജനുവരി 25- സംസ്ഥാന ദിനം ( ഹിമാചല്‍ പ്രദേശം)
ജനുവരി 26- റിപ്പബ്ലിക് ദിനം
ജനുവരി 28- നാലാമത്തെ ശനിയാഴ്ച
ജനുവരി 29- ഞായറാഴ്ച
ജനുവരി 31- മീ-ഡാം-മീ-ഫൈ ( അസം)