കേരളം
കിലെയിലെ പിൻവാതില്‍ നിയമനം; ധനവകുപ്പിന്‍റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ല, ന്യായീകരിച്ച് മന്ത്രി ശിവന്‍കുട്ടി
കിലെയിലെ പിന്‍വാതില്‍ നിയമനത്തില്‍ ന്യായീകരണവുമായി മന്ത്രി വി.ശിവന്‍കുട്ടി.ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമന്‍ യോഗ്യതയുള്ള ആളാണെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആളെ കിട്ടാഞ്ഞതുകൊണ്ടാണ് അവരെ നിയമിച്ചതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നിയമനത്തെ ധനവകുപ്പ് എതിര്‍ത്തത് കാര്യമാക്കേണ്ടതില്ല.സ്വാതന്ത്ര്യലബ്ദിക്ക് ശേഷം സംസ്ഥാനത്ത് ഇതുപോലെ നിരവധി താല്‍കാലിക നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിന്‍വാതില്‍ നിയമനത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവ് എന്നതിനപ്പുറം സൂര്യ ഹേമൻ ജേണലിസത്തിൽ റാങ്കുള്ള യോഗ്യയായ വ്യക്തിയാണ്. അവർക്കെതിരെ വാർത്ത വന്നതിനുപിന്നിൽ മറ്റു കാരണങ്ങളുണ്ട്. അവരെ കിലെയില്‍ നിയമിക്കുന്നതില്‍ തന്‍റെഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ആളെ ലഭിക്കാത്തതിനാല്‍ പുറത്തുനിന്നും നിയമിച്ചതിന്‍റെ മാനദണ്ഡം അറിയില്ല. ഏതുകാര്യവും അഴിമതിയാണെന്ന് പ്രചരിപ്പിക്കരുത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.