കേരളം
സിഎൻജി വിലവർധന; ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്
സിഎൻജി വിലവർധനയ്ക്കെതിരെ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ് ദില്ലിയിലെ ഓട്ടോ ടാക്സി ഡ്രൈവർമാർ. തിങ്കളാഴ്ച്ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം. സിഎൻജി വിലയിൽ മുപ്പത്തിയഞ്ച് രൂപ സബ്സിഡി നൽകുകയോ യാത്രനിരക്ക് വർധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം.
ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി മുതൽ ദില്ലി മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകി. നടപടിക്ക് സർക്കാർ ഇല്ലാത്തതിനാലാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കാരണമെന്ന് യൂണിയനുകൾ പറയുന്നു. ഒരു ലക്ഷത്തോളം ഓട്ടോകളാണ് ദില്ലിയിലുള്ളത്. ദില്ലിയിലെ പൊതുഗതാഗത സംവിധാനം തന്നെ സിഎൻജിയെ ആശ്രയിച്ചാണ്.