Connect with us

കേരളം

ഓട്ടോയിൽ ഹെൽമെറ്റ് വെക്കാത്തതിന് പിഴ; ഹെൽമെറ്റ് വെച്ച് ഓട്ടോ ഓടിച്ച് ഡ്രൈവറുടെ പ്രതിഷേധം

Untitled design (65)

ഹെൽമെറ്റ് വെക്കാതെ ഓട്ടോ ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്ക് 500 രൂപ പിഴയിട്ട സംഭവത്തിൽ ഹെൽമെറ്റ് വെച്ച് ഓട്ടോ ഓടിച്ച് ഡ്രൈവറുടെ പ്രതിഷേധം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് സഫറുള്ളയ്‌ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ചെലാൻ ലഭിക്കുന്നത്.

എന്നാൽ ചെലാൻ അടിച്ചിരിക്കുന്ന തീയതി കഴിഞ്ഞ വർഷം ഡിസംബർ മൂന്ന് എന്നാണ് കാണിച്ചിരിക്കുന്നത്. പൊലീസിന് തെറ്റിയതാകും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാൽ പിഴയടച്ചില്ലെങ്കിൽ തുടർനടപടി ഉണ്ടാകുമെന്ന നോട്ടീസ് വന്നതോടെയാണ് പ്രതീഷേധിക്കാൻ തീരുമാനിച്ചതെന്ന് സഫറുള്ള പറയുന്നു.

ബാലരാമപുരം ഷമീറിന്റെ ഉടമസ്ഥതയിലുള്ള കെഎൽ20ആർ 6843 എന്ന ഓട്ടോറിക്ഷയ്‌ക്കെതിരെയാണ് പൊലീസിന്‍റെ വിചിത്രമായ നടപടി. എന്നാൽ ചെലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്നാണ് ബാലരാമപുരം പൊലീസിന്റെ വിശദീകരണം. ട്രാഫിക് യൂണിറ്റിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും സഫറുള്ള പറയുന്നു. ക്ലറിക്കൽ പ്രശ്‌നമാണെന്നാണ് അനൗദ്യോ​ഗിക വിശദീകരണം. പരാതി നൽകിയാൽ പിഴ ഒഴിവാക്കാമെന്നാണ് അധികൃതർ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version