Connect with us

ക്രൈം

ഓട്ടിസം ബാധിച്ച മകനെ മരുന്നിനൊപ്പം വിഷംനൽകി കൊന്നു; ദമ്പതികൾ തൂങ്ങി മരിച്ചു

Untitled design (69)

ദമ്പതികളും ഏഴു വയസുകാരനായ മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. നാ​ഗർകോവിൽ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്. കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു.

മുരളീധരനും ഷൈലജയും രണ്ട് മുറികളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മകന്റെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖമാണ് മൂന്നുപേരും ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. മരുന്നിനൊപ്പം വിഷംനൽകി മകനെ കൊലപ്പെടുത്തിയശേഷമാണ് ദമ്പതിമാർ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.

ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഇവർ പുതിയ വീട് വച്ച് താമസം മാറിയത്. എന്നാൽ‌ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ശൈലജയുടെ അച്ഛൻ ഗോപാലൻ പതിവുപോലെ പാലുമായി വന്നപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. സംശയം തോന്നിയ ഗോപാലൻ സമീപവാസിയുടെ സഹായത്തോടെ കതക് കുത്തിത്തുറന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version