Connect with us

കേരളം

യുവമോർച്ച വനിത നേതാവിനെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെ കേസ്

Screenshot 2023 07 23 190312

യുവമോർച്ച വനിത നേതാവിനെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി ജില്ലാ നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെ കേസ്. പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെയാണ് കേസ് എടുത്തത്. കുന്നമം​ഗലം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് യുവതി താത്ക്കാലിക ജോലിക്കായി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഇതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പ്രതി യുവതിയുടെ ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. പ്രതി പ്രണയം നടിക്കുകയും വിവാഹവാ​ഗ്ദാനം നൽകിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് ഇയാൾ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവർ ജോലി ഉപേക്ഷിച്ച് പോയതായും യുവതി പറഞ്ഞു.

ആദ്യം അസിസ്റ്റന്റ് കമ്മിഷണർ കെ സുദർശന് നൽകിയ പരാതി കുന്നമം​ഗലം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സംഭവം നടന്നത് കൂത്താളിയിലായതിനാൽ കേസ് പേരാമ്പ്ര പൊലീസിന് കൈമാറുമെന്നും കമ്മിഷ്ണർ കെ സുദർശൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version