അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറി മധ്യവയസ്കനെ കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ...
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കൂട്ടിൽ കയറുന്നില്ല. കുരങ്ങിനെ സദാസമയം നിരീക്ഷിച്ച് വരികയാണ് ജീവനക്കാർ. കുരങ്ങ് മരത്തിൽ നിന്ന് രണ്ടുതവണ താഴെയിറങ്ങി വന്നു. ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്നും അധികൃതർ...
മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്. ഈ മാസം 14ന് ചോദ്യം...
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിൽ പൊലീസ് നോട്ടീസിന് മറുപടി നൽകി. ഇന്ന് രാവിലെ പത്തിന് കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു അഖിലയ്ക്ക് നിർദേശം. എന്നാൽ തനിക്കെതിരായ ആരോപണം...
ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്. ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഐഎംഎ വഹിക്കുന്ന പങ്ക് വളരെയധികമാണെന്ന് ബെന്യാമിന് പറഞ്ഞു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്കി അവയവദാനം...
കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ...
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ...
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് – രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകൾ ആൻവിക ആണ് മരിച്ചത്. വയറു വേദനയും, ചർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ...
കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്സല്‍...
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ വിപണിയിൽ ഇടെപടാതെ ജനങ്ങളുടെ നടുവൊടിക്കുകയാണ്. സർക്കാർ കരിഞ്ചന്തക്കാരെ സഹായിക്കാൻ വേണ്ടിയാണ് പച്ചക്കറികൾ സംഭരിക്കാത്തതെന്ന് വ്യക്തമാണ്....
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനം. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട്...
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ് തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍...
അടിമാലിക്ക് സമീപം ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്തിരുന്ന നാലു പേർക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുൾ ഖാദർ, ഭാര്യ റജീന, അയൽവാസികളായ ബിജു, ലാലി എന്നിവർക്കാണ് പരിക്കേറ്റത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന്...
കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളെ കണ്ടെത്തിയത് ആശങ്ക പരത്തി. ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന തരത്തിൽ നഗരത്തിൽ 6 വിഷപാമ്പുകളെയാണ് കണ്ടെത്തിയത്. പച്ചക്കറി കച്ചവടം നടത്തുന്നവരാണ് ആദ്യം പാമ്പുകൾ ഇഴഞ്ഞു പോകുന്നത് കണ്ടത്. ഒന്നിലധികം പാമ്പുകൾ ഉണ്ടെന്ന് ഇവർ അറിയിച്ചതോടെ...
മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ വെച്ച് ചൊവാഴ്ച രാത്രിയായിരുന്നു സംഭവം. പാർക്കിലിരിക്കുമ്പോൾ ഇദ്ദേഹത്തിന് അരികിലെത്തിയ മോഷ്ടാക്കളുടെ...
കഴക്കൂട്ടം മംഗലപുരത്ത് ഗൃഹനാഥനെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടത്. വീടിനോടുചേര്‍ന്ന കടയ്ക്കു മുന്നില്‍ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു...
പൊലീസ് സ്റ്റേഷനിലെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കീഴ് പ്പെടുത്തി. ഹെറോയിനുമായി ചാലക്കുടി പൊലീസ് പിടികൂടിയ അസംകാരനാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ടോയ് ലറ്റിന്റെ ചില്ല് പൊട്ടിച്ചാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ ഓടിയ പൊലീസ്...
തടിപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു. തിരുവനന്തപുരം വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനില്‍ രാധാകൃഷ്ണന് (41 ) ആണ് മരിച്ചത്. ജോലിയ്ക്കിടെ യന്ത്രത്തിന്റെ ഡിസ്ക് ബ്ലേഡ് പൊട്ടി രാധാകൃഷ്ണന്റെ തുടയില്‍ തുളച്ചു കയറുകയായിരുന്നു....
തൃശൂർ കുന്നംകുളത്തും തെരുവുനായയുടെ ആക്രമണം രൂക്ഷം. വയോധികൻ ഉൾപ്പെടെ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു. ചൊവ്വന്നൂർ എട്ടംപുറത്താണ് സംഭവം. പരുക്കേറ്റ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...
വിവാഹബന്ധം പിരിഞ്ഞതോടെ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് മുൻ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത ഭര്‍ത്താവ് അറസ്റ്റിൽ. ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്താനാണ് ഭര്ർത്താവായ രമേശ് (45) ക്വട്ടേഷൻ നല്‍കിയത്. കാറിടിച്ചു പരിക്കേറ്റ ഭാര്യ മണിമാല...
പുതിയ മോട്ടോർ സൈക്കിൾ വാങ്ങിയതിന്റെ ആവേശം 14 വയസുകാരന്റെ കുടുംബത്തെ കണ്ണീരിലാഴ്ത്തി. മോട്ടോർ സൈക്കിൾ പൂജിക്കാനായി ഗംഗയില്‍ എത്തിയ 14കാരന് ദാരുണാന്ത്യം. നദിയില്‍ മുങ്ങിക്കുളിച്ച ശേഷം പൂജ നടത്താനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. എൻ ഡി...
ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ്...
രണ്ട് പെൺമക്കളെ കൊല്ലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുവായൂർ ചൂൽപ്പുറത്ത് വാടകക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങിൽ 58 വയസ്സുള്ള ചന്ദ്രശേഖരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ 12 വയസ്സുള്ള ശിവനന്ദന, 9 വയസ്സുള്ള ദേവനന്ദന...
കുറ്റ്യാടിയിൽ കാറിന് മുകളിൽ സ്കൂൾ മതിലിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്ന നാലു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിന്റെ ചെങ്കൽ മതിലാണ് കാറിന് മുകളിലേക്ക് ഇടിഞ്ഞ് വീണ് അപകടമുണ്ടായത്....
ആലുവ: യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി. ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ ബസ് കണ്ടക്ടർ സജു തോമസിന്റെ കണ്ടക്ടർ ലൈസൻസാണ് 20 ദിവസത്തേക്ക് ആലുവ ജോയിന്റ് ആർ.ടി.ഒ...
തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന...
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം പെരുകുകയാണ്. കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ രണ്ട് ദിവസം മുമ്പ് കടിച്ചു കൊന്നിരുന്നു. രണ്ട് ദിവസത്തിനിടെ നിരവധി പേരെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഇപ്പോഴിതാ പാലക്കാട്...
കെ സുധാകരനെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടും. 10 ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്ന കേസിന്റെ വിവരങ്ങളാണ് ശേഖരിക്കുക. അതേസമയം, മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസിൽ കെ.സുധാകരനെ...
മൂന്നാറിലെ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ഹൈകോടതിയുടെ ഇടപെടൽ. രണ്ട് നിലകൾക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. വൺ എർത്ത് വൺ...
കൊച്ചി : മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും...
അമേരിക്കയില്‍ മുഖ്യമന്ത്രിയുടെ സന്ദർശനം പുരോഗമിക്കവേ കസേരയില്‍ ഇരിക്കുന്ന ചിത്രം വൈറലായിരുന്നു. കേരളത്തില്‍ ഒരുകാലത്ത് വ്യാപകമായിരുന്ന പഴയ ഡിസൈനിലുള്ള ഇരുമ്പു കസേരയായിരുന്നു അത്. അമേരിക്ക പോലുള്ള ഒരു പരിഷ്കൃത ലോകത്ത് ഇത്തരം കസേരകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അതിനിടെ...
കോഴിക്കോട് : പ്രവാസി മലയാളികളിൽനിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാൻ തുടങ്ങിയ ഫെസിലിറ്റേഷൻ കേന്ദ്രത്തിന് 2021-22 സാമ്പത്തിക വർഷത്തിൽ രണ്ട് കോടി അനുവദിച്ചതിൽ നോർക്ക ചെലവഴിച്ചത് 57. 83 ലക്ഷം മാത്രമെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാനത്ത് പ്രവാസി...
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടിയിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻസ് ചെയ്തു. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് സതീഷിനെയാണ് സസ്പെൻസ് ചെയ്തത്. അമ്പലമ്പുഴ ആർടിഒ...
തൃശൂർ ഗുരുവായൂരിൽ നമസ്കാര ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ.അച്ഛൻ ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. വയനാട് സുൽത്താൻ ബത്തേരിയിലെ 14 ,8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക...
ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ഈ മാസം 30 ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്കു തള്ളി...
കലാമണ്ഡലത്തിൽ പെൺകുട്ടികൾക്ക് കഥകളിയുടെ സങ്കീർത്തനങ്ങൾ അഭ്യസിക്കാൻ വീണ്ടും വനിതാകൂട്ടായ്മ. എട്ടാം തരത്തിൽ തെക്കൻ കഥകളിയും വടക്കൻ കഥകളിയും പഠിക്കാൻ ചൊവ്വാഴ്ച എട്ട് കുട്ടികളാണ് കളരിയിൽ എത്തുന്നത്. ഇത്തവണത്തെ പ്രത്യേകത തെക്കൻ കഥകളി അഭ്യസിക്കാൻ തട്ടമിട്ട് മൈലാഞ്ചിയണിഞ്ഞ്...
തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് മന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം....
ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് നോട്ടീസ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തിൽ ദളിതരെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിത്തെ തുടർന്ന് ദേശീയ പട്ടികജാതി...
മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു....
സി പി എം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു.അഴിമതി ആരോപണത്തെ തുടർന്നാണ് പിരിച്ചു വിട്ടത്.സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്. സ്വര്‍ണ്ണപണയ വായ്പ,...
സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് കാണിച്ച് 1995 മോഡൽ ജീപ്പിന് പിഴ ചുമത്തി എ ഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡൽ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. ക്യാമറ കണ്ണിലൂടെ വാഹനം...
ചെങ്ങന്നൂർ: പത്ത് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ്ചെയ്തു. ചെറിയനാട് കൊല്ലകടവ് കടയിക്കാട് സ്വദേശിയെ ഗള്‍ഫ് വിസ വാഗ്ദാനം ചെയ്ത് അരലക്ഷം രൂപ തട്ടിയ കേസിൽ തൃശൂര്‍ വള്ളത്തോള്‍ നഗര്‍...
കൈക്കൂലി വാങ്ങവേ ആർ ടി ഒ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് സതീഷാണ് പിടിയിലായത്. ദേശീയ പാത നിർമാണത്തിൻ്റെ ഉപകരാറുകാരനിൽ നിന്ന് 25,000 രൂപ വാങ്ങവേയാണ്...
ഇന്ത്യക്കാരുടെ ആധാർ നമ്പറടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോർന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം പൊളിറ്റ്ബ്യൂറോ. വാക്സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളാണ് ചോർന്നത്. സംഭവം ആശങ്ക സൃഷ്ടിക്കുന്നതും സ്വകാര്യത പൗരന്മാരുടെ മൗലീകാവകാശമായി പ്രഖ്യാപിച്ച...
കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്രം. കൊവിൻ ഡാറ്റകൾ നേരിട്ട് ചോർന്നിട്ടില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം...
തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തമ്പാനൂരിൽ വഴിയാത്രക്കാരിയായ ഗർഭിണിയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി. ഇന്ന് ഉച്ചക്കാണ് സംഭവം. പിന്തുടർന്ന് സ്പർശിച്ചുവെന്നാണ് പരാതി. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു...
കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന് നിഹാല്‍ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ കെടുകാര്യസ്ഥതയും ഗുരുതരമായ അനാസ്ഥയും കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി. സംസാരശേഷിപോലുമില്ലാത്ത കുട്ടിക്കാണ് നായയുടെ കടിയേറ്റ് ദാരുണാന്ത്യം ഉണ്ടായത്....
തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്. തൃശൂർ പുന്നയുർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ്...
മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം. മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി...
ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക്...