ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി. ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 350 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
വടക്കൻ ഗാസയിലുള്ള 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും വിദേശികളും ഉൾപ്പെടെയുള്ള ബന്ദികൾ കൊല്ലപ്പെട്ടതെന്നും വിശദീകരണം. സാധാരണക്കാരും സുരക്ഷാ സേനയും ഉൾപ്പെടെ 150ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. വടക്കൻ ഗാസയിലെ...
തലപ്പുഴയിലെത്തിയ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞു. സി പി മൊയ്തീൻ, മനോജ്, സന്തോഷ്, വിമൽകുമാർ, സോമൻ എന്നിവരാണ് സ്ഥിരമായി ഈ മേഖലയിൽ എത്തുന്നത്. മാവോവാദി സാന്നിധ്യം ഉണ്ടായ ഇടങ്ങളിൽ എല്ലാം തന്നെ അഞ്ച് പേർ അടങ്ങുന്ന ഈ...
നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ആറ് വർക്കിങ് ഗ്രൂപ്പുകളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് റിപ്പോർട്ട് കേന്ദ്ര സർക്കാരിന്...
മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. ജാതി അധിക്ഷേപം നടത്തിയെന്നും. കൈയേറ്റത്തിന് ശ്രമിച്ചതായും പരാതി. പൊലീസ് ദുർബലമായ വകുപ്പ് ചുമത്തി കേസെടുത്തെന്നും ആക്ഷേപം. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം...
പർപ്പിൾ കാബേജ് ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ അധികം പേരും. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. കലോറി കുറവാണെന്നത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് പർപ്പിൾ കാബേജ്. പർപ്പിൾ കാബേജിന് പച്ച കാബേജിനേക്കാൾ...
ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയ ശാന്തിക്കാരന് 111 വർഷം കഠിന തടവും. 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പൂച്ചാക്കൽ പാണാവള്ളി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷ് (42)യെയാണ് ചേർത്തല...
കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി...
ഇന്നലെ മുതൽ കാണാതായ പാലക്കാട് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ മധുരയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സുബൈർ അലിയെ വൈകിട്ട് ഏഴ് മണിയോടെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിക്കും. സിപിഎം നേതാവിന്റെ ഭീഷണിയെ തുടർന്ന്...
ആറുമാസം മുൻപ് കാണാതായ സ്വർണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിത കർമ്മ സേനാംഗം.പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദുവാണ് ഡ്യൂട്ടിക്കിടെ കിട്ടിയ വള ഉടമക്ക് തിരികെ നൽകി മാതൃകയായത്. ബിന്ദുവിനെ അഭിനന്ദിച്ച് മന്ത്രി എം ബി...
മതിയായ ജീവനക്കാരില്ലാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചേർന്ന് മംഗൽപാടി പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി. ചർച്ചക്കെത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറേയും ഇവർ അഞ്ച് മണിക്കൂറോളം പൂട്ടിയിട്ടു. 13 ജീവനക്കാരാണ് മംഗൽപാടി പഞ്ചായത്ത് ഓഫീസിൽ...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ (സി.ഡി.സി) ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചു. സിഡിസിയിലെ 15 സ്പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആന്‍ഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ്...
കണ്ണൂരിൽ ഉളിക്കലിൽ നെല്ലിക്കാംപൊയിൽ സ്വദേശി ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉളിക്കൽ ടൗണിലെ മാർക്കറ്റിനടുത്താണ് ജോസിന്റെ മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ ടൗണിൽ...
ഓൺലൈൻ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്ഐആർ. നാല് വിദേശ സ്ഥാപനങ്ങളിൽ നിന്ന് ന്യൂസ് ക്ലിക്കിന് 28.5...
വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി. സാധാരണ ജനങ്ങൾക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി, യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും ചൂണ്ടിക്കാട്ടി. ഹർജിയിൽ സംസ്ഥാന സർക്കാറിനെ കക്ഷി...
ഗാസ- ഇസ്രയേൽ തുടരുന്ന അക്രമത്തിൽ പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എം സ്വരാജ്.’അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്…’ -എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 491 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
പാലക്കാട് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ പൊലീസ് കണ്ടെത്തി. മധുരയിൽ വച്ചാണ് സുബൈർ അലിയെ പിടികൂടിയത്. അലിയെ പാലക്കാട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്....
എടത്തിരുത്തിയിൽ തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ഏഴ് തൊഴിലാളികൾക്കാണ് കടന്നലിൻ്റെ കുത്തേറ്റു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23...
വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാനൊരുങ്ങി സംസ്ഥാനം. കപ്പലെത്തുന്ന ഞായറാഴ്ച മലയാളികൾക്ക് ആഹ്ലാദ ദിനമായിരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർകോവിൽ വ്യക്തമാക്കി. സംസ്ഥാനത്തെ വികസന രംഗത്ത് വരാനിരിക്കുന്നത് മാറ്റത്തിന്റെ നാളുകൾ ആണെന്നും മന്ത്രി...
മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തമായതിനെ തുടർന്ന് കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വർധിപ്പിച്ചത്. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്,...
ഇലന്തൂര്‍ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി .2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരിലേക്ക് എത്തുന്നത്.കേസില്‍ മൂന്നു പേരെയും ക്രൈംബ്രാഞ്ച്...
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ. നവംബർ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബർ 25ലേക്കാണ് മാറ്റിയത്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. നിരവധി വിവാഹങ്ങൾ ഉൾപ്പെടെയുള്ള...
കണ്ണൂർ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം കനത്ത മഴയിൽ നിർത്തിവെച്ചു. കാട്ടാനയെ രാത്രിയോടെ തുരത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇരുട്ടായാൽ കാട്ടാനയെ എളുപ്പത്തില്‍ കാടുകയറ്റാന്‍ സാധിക്കുമെന്നും വനം വകുപ്പ് റേഞ്ച് ഓഫീസർ രതീഷ് പറഞ്ഞു. ആന...
മുതലപ്പൊഴി തുറമുഖത്ത് അപകടങ്ങള്‍ ഉണ്ടാകുന്നത് പരിശോധിച്ച് പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി, സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്ന് മുതല്‍ പത്ത് ദിവസങ്ങളിലായി നദീമുഖത്തെ ഒഴുക്ക്, തിരമാലകളുടെ...
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി നടന്ന നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് സമ്മതിച്ച് കെ പി ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-68 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ...
ത്രീഡി പ്രിൻ്റിംഗിലൂടെ കേരളത്തിൽ ആദ്യമായി നിർമിച്ച കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. 380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് ‘അമേസ് 28’ എന്ന്...
പരമ്പരാഗത പോത്തോട്ട മത്സരം തിരൂര്‍ വടക്കുറമ്പക്കാവ് ക്ഷേത്ര മൈതാനിയില്‍ അരങ്ങേറി. കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മപ്പെടുത്തലുമായി നാടിന്റെ ഐശ്വര്യത്തിനും കാര്‍ഷിക അഭിവൃദ്ധിക്കും വേണ്ടി ദൈവങ്ങളെ പ്രീതിപ്പെടുത്തുക എന്ന സങ്കല്‍പ്പത്തിലാണ് പോത്തോട്ട ഉത്സവം അരങ്ങേറിയത്. കര്‍ഷകരും നാട്ടുകാരുമെല്ലാം ചേര്‍ന്ന്...
റദ്ദാക്കിയ 465 മെഗാവാട്ടിൻറെ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സർക്കാർ കത്ത് നൽകി. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. കരാറിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷൻറെ കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല....
ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഉടനെന്ന് സൂചന. ആയിരക്കരണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏത് നിമിഷവും തുടങ്ങുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഗാസയില്‍ 12 ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂ എന്നാണ്...
മുരിങ്ങയ്ക്ക കഴിക്കാന്‍ ഇഷ്ടമാണോ? നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് മുരിങ്ങയ്ക്ക. ആന്റി ഓക്സിഡന്റുകള്‍, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു....
പാലക്കാട് ശ്രീകൃഷ്ണപുരത്ത് അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാനസിക വെല്ലുവിളിയുള്ള മുരളീധരനെ മര്‍ദ്ദിച്ച ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 308 വകുപ്പ്...
നഗരത്തില്‍ വ്യാപകമായി നടത്തിയ ലഹരിമരുന്നു വേട്ടയില്‍ നാല് പേര് എക്സൈസിന്റെ പിടിയില്‍. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന ലഹരിവേട്ടയില്‍ 125.397 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് രാത്രി...
നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ...
കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കം. ഹെൽമറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് പറഞ്ഞു. എന്നാൽ പിഴയിട്ടതിൽ പ്രകോപിതനായി യുവാവ് തട്ടിക്കയറിയെന്നാണ്...
തിരുവല്ലം പനത്തുറ പൊഴിക്കരയില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാച്ചല്ലൂര്‍ കൊല്ലം തറ കാവിന് പുറത്ത് കാര്‍ത്തികയില്‍ അനില്‍കുമാറിന്റെയും ലേഖയുടെയും മകന് വിഷ്ണു എന്ന് വിളിക്കുന്ന അംജിത്തി (15)ന്റെ മൃതദേഹം...
കെടിഡിഎഫ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.പണം നിക്ഷേപിച്ചവർ കാലുപിടിക്കട്ടെ, സൗകര്യമുള്ളപ്പോൾ നൽകും എന്നാണ് കെടിഡിഎഫ്സിയുടെ നിലപാട്.നിക്ഷേപകർക്ക് വേണ്ടത് ദയയല്ല ,അവർ നിക്ഷേപിച്ച പണമാണ്.സംസ്ഥാനത്തിന്റെ ഗ്യാരണ്ടിയിലാണ് നിക്ഷേപകർ പണം നൽകിയത്.അല്ലെങ്കിൽ ആരെങ്കിലും കെടിഡിഎഫ്സി യിൽ പണം നിക്ഷേപിക്കുമോ എന്നും...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 384 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...
ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ...
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത പണം മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനൽണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വർഷം...
സിനിമ റിവ്യൂ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്സ്...
ഔട്ടർ റിംഗ് റോഡിന് ഭൂമി വിട്ടുകൊടുത്തവർ സമരത്തിൽ. നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നല്കിയവരാണ് പ്രതിസന്ധിയിലായത്. തിരുവനന്തപുരം വള്ളപ്പിലെ ദേശീയ പാത അതോറിറ്റിയുടെ താൽക്കാലിക ഓഫീസ് ജനകീയ സമിതി ഉപരോധിച്ചു. സ്വപ്നപദ്ധതിക്ക് ഭൂമി...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്,...
ഇസ്രയേലില്‍ സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണ് ഹമാസുമായി നടക്കുന്ന യുദ്ധം. ഇരുവശത്തുമായി ഇതിനോടകം കനത്ത ആള്‍നാശമുണ്ടായി. ആക്രമണത്തില്‍ 300 ഇസ്രയേലികള്‍ കൊല്ലപ്പെട്ടപ്പോള്‍ തിരിച്ചടി നടത്തിയ ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 250ലധികം പേരും കൊല്ലപ്പെട്ടു. ഹമാസ് ആക്രമണം...
ലൈറ്റ് സംവിധാനമില്ലാത്തതിനാൽ തൃശൂരിൽ കേരളോത്സവം സംഘടിപ്പിച്ചത് സർക്കാർ ആംബുലൻസിന്റെ ലൈറ്റ് ഓൺ ചെയ്ത്. തൃശൂർ ചേലക്കര ഗ്രാമപ്പഞ്ചായത്തിൻ്റെ കേരളോത്സവ മത്സര പരിപാടിയിലാണ് സംഭവം. സർക്കാർ ആംബുലൻസിന്റെയും ഗ്രാമപ്പഞ്ചായത്ത് ജീപ്പിന്റെയും ഹെഡ്ലൈറ്റ് തെളിച്ചാണ് വടംവലി മത്സരം നടത്തിയത്....
തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ആലപ്പുഴ സ്വദേശി രാജുവിന്റെതാണെന്ന് സൂചന. ഉച്ചയോടെ ഇയാളുടെ മൃതദേഹം ഫോർട്ട് കൊച്ചിയിൽ എത്തിക്കും. മുനമ്പത്തു നിന്ന് 16 നോട്ടിക്കൽമയിൽ അകലെ നിന്നാണ് മൃതദേഹം...