സ്വകാര്യ ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 20 കാരിയെ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയിലായി. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ് (31), മട്ടാഞ്ചേരി...
മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവു ചെടി കണ്ടെത്തി. പാലാരിവട്ടം ട്രാഫിക് സിഗ്നലിന് സമീപത്ത് 516-517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ നട്ട് പരിപാലിക്കാന്‍ കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ്...
വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് ഇന്ധനം വാങ്ങണമെന്ന എണ്ണക്കമ്പനികളുടെ നിര്‍ദേശം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു. വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും...
2022 ലെ ഒഎന്‍വി സാഹിത്യ പുരസ്കാരം ടി പദ്മനാഭന്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്കുന്ന പുരസ്കാരം മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്. ഡോ. എം എം ബഷീര്‍, ഡോ...
തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും...
പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കൃത്യമായ ഇടവേളകളില്‍ ഡയാലിസിസിന് വിധേയമായിരുന്നു. എങ്കിലും സംഗീത പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു....
വാഗമണ്ണില്‍ നടത്തിയ ഓഫ് റോഡ് റെയ്സില്‍ നടന് ജോജു ജോര്‍ജിനെതിരെ കേസ്. ജോജുവിന് പുറമെ സ്ഥലത്തിന്റെ ഉടമ, റെയ്സ് സംഘടിപ്പിച്ച സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രഥമദൃഷ്ട്യാ നിയമ ലംഘനം ബോധ്യപ്പെട്ടതിനാല്‍ മോട്ടോര്‍ വാഹന വകുപ്പും നടപടികളുമായി...
മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 A,...
രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊവിഡ് മൂലം 10 മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞു....
തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത് 800 കിലോ അഴുകിയ മത്സ്യം പിടികൂടി. ഒരു മാസം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാല്‍ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്....
മുസ്ലിം പെൺകുട്ടികളെ വേദികളിൽ കയറ്റാതെ മാറ്റിനിർത്താതെ അവരെ ചേർത്തി നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായം ചെയ്യേണ്ടതെന്ന് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്...
പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലിൽ ആനയെ ശാന്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ്...
ശക്തന്റെ തട്ടകമിന്ന് പൂരാവേശത്തില്‍. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിയിലേക്കെത്തും. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് പൂരം...
കശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തു പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്നു പേരെ ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്, സി ജയചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് വെറുതെ...
തൃശൂര്‍ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂര്‍ പൂര ലഹരിയില്‍ മുങ്ങി. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഭഗവതി പ്രദക്ഷിണ വഴിയിലൂടെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി കൂടിയും കുറഞ്ഞു ചാഞ്ചാടുന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില...
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നന്ദൻകോട്, പൊറ്റക്കുഴി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ ‘ഇറാനി’ കുഴിമന്തിയിൽ...
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിലെ വിചാരണ ഇന്ന് തുടങ്ങും. കട്ടപ്പന അതിവേഗ കോടതിയിലാണ് വിചാരണ.അയൽവാസിയായ അർജുൻ ആണ് കേസിലെ പ്രതി . പത്തു സാക്ഷികൾക്കാണ് ഇന്ന് ഹാജരാകാൻ നോട്ടീസ്...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് രാവിലെ 10 മണിയ്ക്കും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് രാവിലെ 11 നുമാണ് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കുക....
തൃശൂര്‍ പൂരം വിളംബരം ഇന്ന്. കുറ്റൂര്‍ നൈതലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെ പൂരംവിളംബരത്തിനു തുടക്കമാകും. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റുക. രാവിലെ എട്ടു മണിയോടെ...
തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നിവരാണ് മരിച്ചത്. മല്ലപ്പള്ളിയില്‍ കുടുബചടങ്ങില് പങ്കെടുക്കാനെത്തിയപ്പോഴാണ് അപകടം. തിരുനെല്‍വേലി സ്വദേശികളായ ഇവര്‍ തൃശൂരിലാണ് താമസം. മല്ലപ്പള്ളിയില്‍ ഒരുകുടുംബ ചടങ്ങിനെത്തിയതായിരുന്നു...
തിരുവനന്തപുരത്ത് ടിക്കറ്റ് തുകയിൽ ഒരു രൂപ കുറഞ്ഞതിന് സ്വകാര്യ ബസിൽ യുവാവിനെ മർദ്ദിച്ച ഡ്രൈവറും കണ്ടക്ടറും പിടിയിൽ. സുനിൽ, അനീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പേരൂർക്കടയിൽ നിന്നും കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തിയ ബസിൽ വച്ചാണ്...
മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച നടന്നു. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉൾപ്പെടെ ഇവിടേനിന്ന് മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏകദേശം 50...
നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. വിജയ് ബാബു യുഎഇയിൽ...
ചേര്‍ത്തല എസ്ച്ച് കോളജ് നഴ്സിങ്ങിനെതിരെ വിദ്യാര്‍ഥികളുടെ ഗുരുതര പരാതിയെന്ന് നഴ്സിങ്ങ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. നഴ്സിങ്ങ് വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചതായും പരാതിയില്‍ പറയുന്നു....
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച്ചയുണ്ടായ സംഭവത്തില്‍ നടപടി. സെക്യൂരിറ്റി ചുമതലയുള്ള എസ് പി വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ഇന്റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് മാറ്റം. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം ക്രമം തെറ്റിച്ച്...
തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന് ബിജെപി സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു. ഇനി ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. കഴിഞ്ഞ തവണ പതിനയ്യായിരത്തിലധികം...
സ്വരാജ് റൗണ്ട് ഗ്രൗണ്ടില്‍ നിനിന്ന് തൃശൂര്‍പൂരം വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി പികെ റാണ. നൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും റാണ...
പൂര ലഹരിയിൽ നാട് നിൽക്കെ ഇന്ന് സാമ്പിൾ വെടിക്കെട്ട്. രാത്രി 7മണിയോടെ പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. രണ്ട് വർഷത്തെ പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ടാണ് പൂരം പൊടിപൊടിക്കുന്നത്. ഞായറാഴ്ച...
ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും. വൈകിട്ടോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട്...
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ചിക്കൻ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളുമാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും പിഴ ഈടാക്കാൻ നോട്ടീസ്...
കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും...
ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക്...
സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ജംഷദ് ബി പർദിവാല എന്നിവരാണ് സുപ്രീംകോടതിയിലേക്ക് നിയമിതരായത്. ഇന്നാണ് രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ച്...
ഈ മാസം 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. കൗണ്‍സലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാര്‍ഥികള്‍ ഇതിനെതിരെ...
കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്നയും മകന് ധ്രുവുമാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്....
കന്നട സിനിമ താരം മോഹൻ ജുനേജ (54) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന മോഹൻ ജുനേജ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. കർണാടകയിലെ തുംകുർ സ്വദേശിയാണ് മോഹൻ. ഹാസ്യനടൻ...
സംസ്ഥാനത്ത് വ്യാജ മദ്യ വില്പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എക്സൈസ് ഇന്റലിജന്‍സിന്റേതാണ് ജാഗ്രതാ നിര്‍ദേശം. ബെവ്കോ ഔട്ട്ലറ്റുകളില് വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. കരുതല്‍ നടപടി ആരംഭിച്ചെന്ന് എക്സൈസ് അറിയിച്ചു. രണ്ടാഴ്ചയായി എക്സൈസിന്റെ കരുതല്‍ നടപടികള്‍ തുടരുകയാണ്....
ലൗ ജിഹാദ് വിവാദത്തിൽ കേരള സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്...
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. ഹൈക്കോടതി വിധിക്ക്...
സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്മ്മജന് അടക്കം 11 പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ...
ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവിൽ സെപ്റ്റംബർ 10 മുതൽ 25 വരെ നടക്കേണ്ട ഗെയിംസാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന....
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കെഎസ്ആര്‍ടിസിക്ക് റീട്ടെയ്ല്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. എണ്ണ കമ്പനികള്‍ നല്കിയ അപ്പീലില്‍ ആണ് നപടി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്കുന്ന...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,680 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപ. കഴിഞ്ഞ ദിവസങ്ങളില്‍...
ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കിണറ്റിൽ ചാടി മരിച്ച ടിഎച്ച് മുഹമ്മദ് പോക്സോ കേസ് പ്രതി. കാസർകോട് മേൽപ്പറമ്പ് പോലീസാണ് 2020 നവംബർ 28 മുഹമ്മദിനെതിരേ കേസ് രജിസ്റ്റർചെയ്തത്. കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. പെരുമ്പള...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും ശക്തമായ മഴ തുടരും. കൂടാതെ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനിടെ...
ശമ്പള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കുന്നു. പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്., ബിഎംഎസ്, എഐടിയുസി എന്നിവരാണ്...
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വാർഷിക പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി. UPSC സിവിൽ സർവീസ് പരീക്ഷമെയ് 28-ന് നടക്കും. അപേക്ഷകർക്ക് UPSC യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in -ൽ നിന്ന് കലണ്ടർ ഡൗൺലോഡ് ചെയ്യാം....
നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തൂർ സ്വദേശിയായ പ്രിയ തന്റെ മകൾക്ക് നൽകാനായി...
ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. ബിഎംഎസും...