തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം. പരശുവയ്ക്കല്‍ സ്വദേശി സുബിത (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തന്നെ വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശി അശ്വതിയാണ് മരിച്ചത്. 15 വയസായിരുന്നു....
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര് മരിച്ചു. 4,435 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 44,513...
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് കൊച്ചിയിലേക്ക് തിരിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് സൂചന. അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്ന...
സ്വർണ്ണക്കടത്ത്, കറൻസി കടത്ത് ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളുണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും സാധാരണക്കാരെ മണിക്കൂറുകളോളം ബൂദ്ധിമുട്ടിലാക്കി...
സംസ്ഥാനത്തു കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകൾ നടത്തുവാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്....
താന്‍ നല്കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കിരണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. വികാരഭരിതയായി വാര്‍ത്താസമ്മേളനം തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ അവര്‍ കുഴഞ്ഞു വീണു. അഭിഭാഷകനെതിരെ...
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെൻഡറുകളെ പൊലീസ് മർദിച്ചതായി ആരോപണം. ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ...
കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പരിപാടി കണക്കിലെടുത്ത് കനത്ത സുരക്ഷ. രണ്ട് വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തില്‍. അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. പരിപാടിയിൽ കറുത്ത മാസ്ക്ക് ധരിക്കുന്നതിന് കൊച്ചിയിലും വിലക്ക്. കറുത്ത മാസ്ക്...
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജൂലൈ ഏഴിന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജൂലൈ ഏഴിന്...
കൊച്ചി മെട്രോയില്‍ വെറും അഞ്ചുരൂപയ്ക്ക് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികമായ ജൂണ്‍ 17 നാണ് യാത്രക്കാര്‍ക്ക് കെഎംആര്‍എല്ലിന്റെ ഈ ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ്...
ആലപ്പുഴ കായംകുളം സ്കൂളിൽ നിന്നും കൊട്ടാരക്കര അംഗനവാടിയിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സാമ്പിൾ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കായംകുളം സ്കൂളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ...
നിലവില്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടാണ് എല്ലാവരും ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത്. ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് എളുപ്പത്തില്‍ പുതുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ലൈസന്‍സ് പുതുക്കുന്നതിനുള്ള രേഖകളുടെയും പുതുക്കുന്ന വിധത്തിന്റെയും വിശദാംശംങ്ങള്‍ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക്...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫോണ്‍ ഫോറൻസിക് ലാബിലേക്ക് അയച്ചത്. ലൈഫ് മിഷൻ കേസിലെ വിശദാംശങ്ങളെടുക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് വിജിലൻസിന്റെ...
സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. ഇന്ന് 2471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാംദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീകരുടെ ചേമ്പറിൽ വെച്ചായിരിക്കുന്നും സത്യപ്രതിജ്ഞാ ചടങ്ങ്. തൃക്കാക്കരയിൽ ഉമ തോമസ് മിന്നും വിജയമാണ്...
ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ഒപ്പ് വെച്ച ദീർഘകാല കരാർ പ്രകാരം 353 ജീവക്കാരുടെ സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കി. നാല് വർഷത്തിന് ശേഷമാണ് സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കുന്നത്. കണ്ടക്ടർ തസ്തികയിൽ നിന്നും 107...
മെഡിക്കല്‍ കോളേജിലെ 3 സിടി സ്കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്കി. സ്കാനിംഗിനുള്ള കാലതാമസം കുറച്ച് പരമാവധി പേര്‍ക്ക് സേവനം...
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ...
കഴിഞ്ഞവര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ഡി.ജി.പി അനില്‍ കാന്ത് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. നിലവിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ വി.ബാബുരാജ്, കഴിഞ്ഞവര്‍ഷം സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ആയിരുന്ന...
യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ, ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിന് നൽകിയ സംരക്ഷണവും തിങ്കളാഴ്ച വരെ തുടരുമെന്ന് കോടതി വ്യക്തമാക്കി. യുവനടിയെ ബലാത്സംഗം...
തിരുവനന്തപുരം വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുടുങ്ങിയാണ് മരണം. വിഴിഞ്ഞത്തിന് സമീപം...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഇന്നും സംഘർഷം. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ കോൺഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ചു. സംഘർഷമുണ്ടായതോടെ പൊലീസ് പ്രവർത്തകരെ...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി. സ്കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കണമെന്ന് പിണറായി വിജയന് നിര്‍ദേശിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിന് മുകളിലാണ്...
സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000ന് മുകളില്‍ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 2415 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി...
സംസ്ഥാനത്ത് ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോൾ 3.50 രൂപ നഷ്ട്ടമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സ്പിരിറ്റ് വില വർധന മദ്യ ഉത്പാദനത്തെ ബാധിച്ചു. വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്നതായും, ജവാൻ ബ്രാൻഡിന്റെ ഉത്പാദനം...
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍, സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും പിഎസ് സരിത്തും നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി....
പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈമാസം 15ന്. പത്രിക സമര്‍പ്പണം ജൂണ്‍ 29 വരെ. സൂക്ഷ്മപരിശോധന മുപ്പതിന്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്....
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനും ജനപക്ഷം നേതാവ് പിസി ജോര്‍ജിനും എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പന്ത്രണ്ട് അംഗങ്ങളാണ്...
വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. വര്‍ക്കല മരടുമുക്ക് സ്വദേശി അശ്വതിയാണ് മരിച്ചത്. 15 വയസായിരുന്നു. ഒരാഴ്ച മുന്‍പ് പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്കി...
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. ഭരണഘടനയുടെ 62-ാം അനുച്ഛേദപ്രകാരം നിലവിലെ...
എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15നകം പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം...
സംസ്ഥാനത്ത് ഇന്നും സ്വർണവില മോലോട്ടു തന്നെ. തുടർച്ചയായ രണ്ടാംദിനമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38360 രൂപയായി. ഇന്നലെ...
രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ ഉയരുന്നു. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് രോഗികളുടെ...
ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കേരള പൊലീസിന്റെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്....
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ തീരപ്രദേശത്ത് വറുതിയുടെ കാലം. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും...
മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെടി ജലീല്‍ നല്കിയ പരാതിയില്‍...
വാഹനങ്ങളിലെ കൂളിങ് ഫിലിം പിടികൂടാന്‍ വീണ്ടും കര്‍ശന പരിശോധന. 14-ാം തീയതി വരെ പ്രത്യേക പരിശോധനയ്ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്കി. ഗ്ലാസില്‍ കൂളിങ് ഫിലിം ഒട്ടിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി....
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2193 പേര്‍ക്കാണ് വൈറസ് ബാധ. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 589 പേര്‍ക്കാണ് വൈറസ് ബാധ. തിരുവനന്തപുരത്ത് 359...
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻറെ കാലാവധി നീട്ടി. ജസ്റ്റിസ് വികെ മോഹനന് കമ്മീഷന്റെ സമയ പരിധി ആറ് മാസത്തേക്കാണ് നീട്ടിയത്. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തില്‍ 2020 ജൂലൈ മുതല്‍...
വിമാനയാത്ര ധരിക്കുന്നതിൽ കർശന മാർഗ്ഗനിർദേശവുമായി ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). മാസ്ക് ധരിക്കാതെ വരുന്ന ഒരു യാത്രക്കാരനേയും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന് ഡിജിസിഎ ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു. മാസ്ക് ധരിക്കാതെ യാത്ര...
നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. 2022-23 വിളവെടുപ്പ് വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2040 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായി കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ വരിസംഖ്യകള്‍ അടയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഇടപാട് പരിധി 5000 രൂപയില്‍ നിന്ന് 15000 രൂപയായാണ് ഉയര്‍ത്തിയത്. റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയപ്രഖ്യാപനത്തിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍...
ദേശീയോദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍. മറ്റന്നാള്‍ എല്‍ഡിഎഫും ഈ മാസം 16ന് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിനായി...
പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസർക്കാർ. ഇതിനായുള്ള പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുടെ പരാതിപരിഹാര ഓഫിസർമാർ എടുക്കുന്ന തീരുമാനത്തിൽ തൃപ്തരല്ലാത്തവർക്ക് കേന്ദ്രം...
ക്രെഡിറ്റ് കാര്‍ഡിനെ യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധിപ്പിച്ച് ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. നിലവില്‍ ബാങ്ക് അക്കൗണ്ടിനെ ഡെബിറ്റ് കാര്‍ഡ് വഴി ബന്ധിപ്പിച്ചാണ് യുപിഐ സേവനം. ക്രെഡിറ്റ് കാര്‍ഡിനെ യുപിഐയുമായി ബന്ധിപ്പിക്കാന്‍ അനുമതി...
സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിന് കെടി ജലീലിന്റെ പരാതി. ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി നല്കിയ ശേഷം ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു...
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന് പരിചയപ്പെടുത്തിയ ആളാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്ന് ബെല്‍ടെക് ഫ്ലാറ്റ് മാനേജര്‍. സ്വപ്നയുടെ ഫ്ലാറ്റ് ഏതാണെന്ന് അവര്‍ ചോദിച്ചു. വാഹന നമ്പര്‍ എത്രയാണെന്ന് ചോദിച്ചു. അതറിയില്ലെന്ന് പറഞ്ഞപ്പോള്‍, ഫ്ലാറ്റ് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഫ്ലാറ്റില്‍...
തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ അപേക്ഷ നല്കി. എറണാകുളം ജില്ലാ കോടതി ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടിക്കും. ജില്ലാ കോടതിയില്‍ തന്നെയാണ് ഇന്നലെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38160 രൂപയായി. ഇന്നലെ 200...