കോട്ടത്ത് വീണ്ടും തെരുവുനായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പിലാണ് ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റത്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു. ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു നായയുടെ...
കേരള സർക്കാരിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും. സവാരി ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്....
വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.കേന്ദ്ര സർക്കാർ നീക്കം കോർപ്പറേറ്റുകളെ സഹായിക്കാനാണ്. റെഗുലേറ്ററി ബോർഡിൻ്റെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കാനാണ് കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്.വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന്...
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. ശനിയാഴ്ചയാണ് നഗരസഭയിലെ 35 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫ് ഇറങ്ങുമ്പോള്‍ അട്ടിമറി വിജയമാണ് യുഡിഎഫ് ക്യാമ്പിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത്...
ഓണക്കിറ്റിനായി സംസ്ഥാന സർക്കാർ സപ്ലൈക്കോയ്ക്ക് കൈമാറിയിരിക്കുന്നത് 400 കോടി രൂപ.കഴിഞ്ഞ വർഷം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ പരിശോധനയാണ് ഇക്കുറി നടത്തുന്നത്. ഉത്പന്നം നിർമ്മിക്കുന്ന യൂണിറ്റ് മുതൽ പാക്കിംഗ് കേന്ദ്രങ്ങളിൽ വരെ ഗുണനിലവാരം ഉറപ്പാക്കാനുള്ള...
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎയുടെ നിര്‍ദേശം. വിമാനത്തിനുള്ളില്‍ മാസ്ക് ധരിക്കല്‍ അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് വിമാന കമ്പനികള്‍ ഉറപ്പുവരുത്തണം....
കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമന നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരെ പരാതി ഉയർന്നിരുന്നു....
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം...
ഓണക്കാലത്ത് വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക ലക്ഷ്യമിട്ടുള്ള കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ ഈ മാസം 27 ന് ആരംഭിക്കും. സെപ്തംബര്‍ ഏഴുവരെ 10 ദിവസമാണ് ചന്ത പ്രവര്‍ത്തിക്കുക. സംസ്ഥാനത്താകെ 1500 സഹകരണ ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. 13 ഇനം നിത്യോപയോഗ...
കൊച്ചി കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നിൽ ലഹരിമരുന്ന് തർക്കമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രണ്ടുദിവസം മുമ്പാണ് സജീവ് കൃഷ്ണനെ കൊലപ്പെടുത്തുന്നത്. പ്രതി അർഷാദിനെ കാസർകോടു നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ...
കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിലായി. കാസർകോട് നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തിൽ 20ഓളം മുറിവുകളുണ്ട്. തലയിലുൾപ്പെടെ മുറിവുകളുണ്ടെന്നു അതിക്രൂരമായ കൊലപാതകമാണെന്നുമാണ്...
കുരങ്ങുപനി ബാധിച്ചവർ വീട്ടിലെ വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങൾക്ക് വൈറസ് പിടിപെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളർത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും...
സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ആറ് മാസത്തിനിടെ നിർമ്മിച്ച റോഡുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. നിർമ്മാണത്തിൽ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വിജിലൻസ് മേധാവി മനോജ്...
സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനം ‘കേരള സവാരി’ ഇന്ന് പ്രവർത്തനം ആരംഭിക്കും. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്നാണ്...
ചിങ്ങപ്പുലരിയിൽ അയ്യപ്പശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടന്നു. സ്വർണ്ണ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളിൽ സ്വർണവില...
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട...
ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കും. സീനിയര്‍ സിറ്റിസണ്‍, തദ്ദേശീയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനം രാവിലെ നാലു മുതല്‍ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6...
അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാകുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ഥാപനം തുടങ്ങുന്നത്....
ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. 4,62,611 കുടുംബങ്ങളാണ് വീടിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 3,11,133പേര് ഭൂമിയുള്ള ഭവന രഹിതരും 1,51,478പേര് ഭൂമിയില്ലാത്ത ഭവന രഹിതരുമാണ്....
ഈവർഷത്തെ എസ്എസ്എല്‍സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. www.keralapareekshabhavan.in, https://sslcexam.kerala.gov.in 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 11 മുതല്‍ 18 വരെയായിരുന്നു സേ പരീക്ഷ. ഉപരിപഠനത്തിനു യോഗ്യത...
തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലാത്സംഗം ചെയ്തു. പെൺകുട്ടിയെ പിതാവിൻ്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. ഇവരിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. പുന്നയൂര്‍കുളം...
തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ സ്വര്‍ണം മോഷണം പോയിട്ടില്ലെന്ന് പൊലീസ്. മോഷണം പോയിയെന്ന് കരുതിയ സ്വര്‍ണം വീട്ടിലെ റഫ്രിജറേറ്ററിന് സമീപത്തു നിന്ന് ലഭിച്ചതായി മനോരമയുടെ ഭര്‍ത്താവ് അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. സ്വര്‍ണക്കവര്‍ച്ചയ്ക്കിടെ...
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ. മോൻസൻ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്നാണ് മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തുന്നത്. മോൻസന്റെ സഹോദരിയുടെ വീട്ടിൽ നിന്ന്...
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് പിടിയിലായത്. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്...
മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘത്തിനാണ് അന്വേഷണചുമതല. ഷാജഹാന്റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ...
കെ.ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. കശ്മീർ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത വിവാദ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഷേധം. ഓഫീസിന്റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ അടച്ചിട്ട...
നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലെത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതും അവയുടെ ഉദ്ഘാടനവും സാധാരണ സംഭവമായി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ കെട്ടിടങ്ങള്‍ അടച്ചു പൂട്ടേണ്ട...
മാലിന്യ സംസ്കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ കിണറ്റിലാണ് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്. ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ കിടന്നത്. സ്ഥലത്തെത്തിയ പൊലീസ് കാലുകള്‍ ഇവിടെ...
എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വീട്ടിലുണ്ടായിരുന്ന പുഷ്പ വല്ലിയാണ് മരിച്ചത്.57 വയസായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ...
ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസുള്ള രാജന് ആംബുലന്‍സില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി...
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യ ദിനാഘോഷം,...
കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍. ഹര്‍ഷാദ്, സുധീര്‍, തോമസ് എന്നിവരാണ് പിടിയിലായത്. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കൊല്ലപ്പെട്ടത്്. കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം...
എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ കിരണിന്റെ...
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്കാരത്തിന് അര്‍ഹരായി. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരവും രണ്ടുപേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിന് എഡിജിപിയും...
ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരാണ്...
ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്. ഇതോടെ പെരിയാര്‍ തീരത്തുള്ളവരുടെ ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായി. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്ന്...
പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു മരണം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല. ഫോര്‍ബ്സ്...
കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. എറണാകുളം സൗത്ത് പാലത്തിന് സമീപമാണ് സംഭവം. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് മരിച്ചത്. കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാള്‍...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിങ് എന്നിവർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. യാത്രക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങി സ്വർണം പുറത്തെത്തിക്കാൻ ഇരുവരും സഹായിച്ചതായി...
മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത...
തിരുവനന്തപുരം വനം ഡിവിഷനിലെ പൊന്മുടി ഒഴികെയുള്ള ഇക്കോടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. കല്ലാർ (മീൻമുട്ടി) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം...
കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് പിടിയിലായത്. നാവായിക്കുളത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ലഞ്ജിത്താണ് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ...
വിഴിഞ്ഞം ഉച്ചക്കടയിലെ സ്വർണ്ണപണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയും കവർച്ച നടത്തിയ കേസിൽ ഒരു യുവതി കൂടി പിടിയിൽ. കവർച്ചയുടെ സൂത്രധാരനും ഒന്നാം...
താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ...
വരുമാനം കൊണ്ട് മാത്രം കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാന്‍ സാധിക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തുതീര്‍ക്കും. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന് നേതാക്കളുമായി 17ന് ചര്‍ച്ച നടത്തുമെന്നും ആന്റണി രാജു കോഴിക്കോട്...
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മെഡല്‍ പട്ടികയില്‍ ഇടംനേടി. രണ്ടു ജില്ലാ പൊലീസ് മേധാവിമാര്‍ മെഡലിന് അര്‍ഹരായിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ...
ഓണക്കാലത്തെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണറെയില്‍വേ ആറു ട്രെയിനുകള്‍ അനുവദിച്ചു. ആറു ട്രെയിനുകളും 10 സര്‍വീസുകളുമാണ് അനുവദിച്ചിട്ടുള്ളത്. ഓണ സീസണില്‍ ആദ്യമായാണ് ഇത്രയും കുറവ് സര്‍വീസ് റെയില്‍വേ ഏര്‍പ്പെടുത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ട്.അന്വേഷണ റിപ്പോർട്ട്...
കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന്...