മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158...
കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155,...
സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ. പി സതീദേവി വനിതാ കമ്മീഷന് അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണയായി. സംസ്ഥാനകമ്മറ്റി അന്തിമതീരുമാനമെടുക്കും. ജോസഫൈന് രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന് ഒഴിഞ്ഞ ശേഷം...
അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികള്‍ അടക്കമുള്ള ഐഎസ് തടവുകാരെ താലിബാന് മോചിപ്പിച്ചു. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന് ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരടക്കം മോചിപ്പിക്കപ്പെട്ടതായാണ് വിവരം....
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്ക് ഉണ്ടെന്ന് ആരോപണം. സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയത് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിന് മൊഴി നല്കി. മോഷണത്തില്‍ പങ്കില്ലെന്ന് അവകാശപ്പെടുന്ന...
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അഡ്മിറ്റ് കാര്‍ഡ് സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്ന് അധികൃതര്‍. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ ലഭ്യമാക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ 12നാണ് നീറ്റ് പരീക്ഷ....
അച്ഛനൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ഒന്‍പതുകാരിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വാക്സിന് എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും കുട്ടികള്‍ക്കും ഭാഗഭാക്കാകാമെന്ന സര്‍ക്കാര്‍ ഉത്തരവു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഓഗസ്റ്റ് 23ന് പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താന്‍...
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4420 രൂപയാണ് ഒരു...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,22,50,679 ആയി. 437 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....
പാലാ ബൈപ്പാസിന് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. കെ എം മാണിയുടെ സ്വപ്നപദ്ധതിയായിരുന്നു പാലാ ബൈപ്പാസ്. ഇതുസംബന്ധിച്ച് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി. കെ എം മാണി ആയിരുന്നു...
മദ്യവിൽപ്പനശാലകളിലെ തിരക്കിന്റെ പേരിൽ പതിവായി പഴികേൾക്കുന്ന ബെവ്കോ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ഇന്ന് മുതൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലാണ് ഇത് നടപ്പാക്കുന്നത്. വിജയിച്ചാൽ കൂടുതൽ ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം,...
ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്....
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ...
കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോടു അഭ്യർത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്സിനും നൽകുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന്...
മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം ഉണ്ടായത്.. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന് പ്രമോസ് (34) ആണ്...
കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600,...
സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുമ്പായി വിതരണം നടത്തുന്നതിനുള്ള പ്രത്യേക നിര്‍ദേശം...
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതും, ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. കോവിഡ് മാനദണ്ഡവും സാമൂഹിക അകലവും കൃത്യമായി പാലിക്കുന്നുണ്ടോ എന്നാകും പരിശോധിക്കുക. വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം...
പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24ന് സ്വീകരിച്ചു തുടങ്ങും. ഇന്നു മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. മുന്നാക്ക സംവരണ മാർഗനിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്ലസ് വൺ...
ശബരിമലയിൽ നിറപുത്തരി പൂജ നടന്നു. പുലര്‍ച്ചെ 5.55നും 6.20നും ഇടയിലായിരുന്നു നിറപുത്തരിപൂജ. സന്നിധാനത്ത് വിളയിച്ച നെൽക്കതിരുകളാണ് പ്രധാനമായും ഇത്തവണ പൂജയ്ക്കെടുത്തത്. പൂജകൽ പൂർത്തിയാക്കിയശേഷം നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി തന്ത്രി നൽകും. ഉച്ചപൂജയ്ക്ക് പുത്തരി കൊണ്ടുള്ള പായസവും...
കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്നെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. കൊവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ,...
മക്കളുടെ ആക്രമണം ഭയന്ന് പ്രായമായ അച്ഛനും അമ്മയും കോടതിയെ സമീപിച്ചു. പ്ലാസ്റ്റിക് ഷെഡില്‍ നരക യാതനയില്‍ കഴിയുന്ന 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയുമാണ് മക്കളില്‍ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ...
അരൂർ – ചേർത്തല ദേശീയപാതയുടെ ശോച്യാവസ്ഥ പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷിച്ചത് അറിഞ്ഞിരുന്നില്ലെന്ന് എ എം ആരിഫ്. റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നത് മാത്രമാണ് തൻ്റെ ആവശ്യം. നാട്ടുകാരുടെ കാര്യമാണ് താൻ പരാതിയായി ഉന്നയിച്ചത്. പാർട്ടി സെക്രട്ടറിയോട്...
തിരുവനന്തപുരം ജില്ലയിൽ വനിതാ ഡോക്ടർക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അർധ രാത്രി അതിക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിക്ക്...
ആലപ്പുഴ മെഡി.കോളജില്‍ രോഗി മരിച്ചത് ബന്ധുക്കളെ അറിയിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ...
അരൂർ-ചേർത്തല ദേശീയപാത ടാറിങ് വിവാദത്തിൽ എ എം ആരിഫ് എംപിയെ തള്ളി മന്ത്രി സജി ചെറിയാന്. റോഡ് നിർമ്മാണത്തിലെ പരാതിയില്‍ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്....
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവിൽ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത് എന്നാണ് പരാതി. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്....
പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെ (24) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. കൃഷ്ണപ്രഭയുടെ പിറന്നാൾ ദിനമായിരുന്ന ശനിയാഴ്ച രാവിലെയാണു...
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങുകള്‍. ഭണഘടന മൂല്യങ്ങള്‍ ഫലവത്താക്കാന്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടില്‍ നമുക്ക് കഴിഞ്ഞോ എന്ന്...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,21,92,576 ആയി. 493 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....
ഒരുമിച്ച് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തല്ലിക്കൊന്ന് യുവാവ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. പക്രു എന്നു വിളിക്കുന്ന സജീഷ്, സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ...
ചിങ്ങ മാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ചടങ്ങുകൾക്കായി ഇന്ന് വൈകിട്ട് 5 മണിക്കാണ് ക്ഷേത്രനട തുറക്കുക. നാളെ പുലർച്ചെയാണ് നിറപുത്തരി ചടങ്ങ്. ഓൺലൈനായി ബുക്ക് ചെയ്ത 15,000 പേർക്കാണ് പ്രതിദിനം പ്രവേശനം...
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുത്തു. പുതു ഊര്‍ജം നല്കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു....
സംസ്ഥാനത്ത് നാളെ ട്രിപ്പിൾ ലോക്ക് ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് നാളത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. അതേ സമയം സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധി ആയിരിക്കുമെന്ന് ബെവ്കോ അറിയിച്ചു....
ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിലാകും നടക്കുക. അടുത്ത വർഷം...
കൊവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി.എന്‍. വാസവന്. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്ട്രര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും...
സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62...
ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രാക്കാരുടെ...
കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്ന് ഹൈക്കമാന്റ്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചു. കടുത്ത പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി. കൂടിയാലോചനയില്ലാതെയാണ് പട്ടിക നൽകിയതെന്ന്...
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിന് 11 മെഡലുകൾ. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ് ഗുപ്തയാണ് വിശിഷ്ട സേവനത്തിനുള്ള...
ആലുവയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഡ്യൂട്ടിക്കിടെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്. ഡോക്ടർക്കു മർദനമേറ്റ് പത്തു ദിവസത്തിന് ശേഷമാണ് ഇന്നലെ രാത്രി ഇയാൾ പൊലീസിനു കീഴടങ്ങുകയായിരുന്നു. പ്രതിയെ...
എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. “വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും...
കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ പ്രതികണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സൈറസ് പൂനാവാല രംഗത്ത്. വാക്സിന് പിഴവ് സംഭവിച്ചാല്‍ അത് കമ്പനികള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തലിന് വഴി ഒരുക്കും എന്ന് അദ്ദഹം പറഞ്ഞു....
ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എ എം ആരിഫ് എം പി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കത്ത് നൽകി....
സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ...
പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് തിരുവനന്തപുരം ആക്കുളത്ത് നിര്‍മ്മിക്കുന്ന ലുലു മാള്‍ നിര്‍മ്മിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ എം.കെ.സലിം നല്കിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് റിട്ട് ഹർജി തള്ളിയത്. പാര്‍വതി...
രാജ്യത്ത് ഇന്നലെ 38,667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 478 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 35,743 പേര് ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 3,87,673 പേരാണ് രോഗം...
സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് നാളത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയ പൂക്കയയെ ഇന്നലെയാണ് നാല് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം അഞ്ച് ദിവസത്തെ...
കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതി. ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ...