രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ...
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് 13 താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് ആവശ്യപ്പെട്ടു. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായും...
രാജ്യത്ത് കോവിഡ് വാക്സിനേഷന് നൂറ് കോടിയിലേക്ക്. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 95 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ വാക്സിനേഷന് ദൗത്യം വിജയകരമായി മുന്നോട്ടു പോകുകയാണ്. ആദ്യ ഡോസ്...
മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. അസ്വസ്ഥതകളും...
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങള്‍ അടിച്ചുതകർത്ത യുവാവ് പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമാണ് പിടിയിലായത്. യുവാവ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. അക്രമി കാറുകളുടെ ചില്ലുകള്‍ അടിച്ച് തകർക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയും...
സംസ്ഥാനത്ത് ഇനി റേഷന്‍ സാധനങ്ങളുമായും കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഈ ദൗത്യത്തിനായി ബസുകള്‍ പ്രത്യേകമായി രൂപമാറ്റം ചെയ്യാനും ഡ്രൈവര്‍മാരെ...
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേരളത്തെയും ബാധിക്കും. കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്കമുള്ള നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെഎസ്ഇബി. രാജ്യത്തെ...
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്ത് മോഷണ ശ്രമം. 19 കാറുകളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ തല്ലിത്തകർത്തത്. ഇന്ന് രാവിലെ കാറുകൾ പാർക്ക് ചെയ്തവർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. റെയിൽവേ...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,166പേര്‍ക്ക് കോവിഡ്. 23,624പേര് രോഗമുക്തരായി. 214പേര് മരിച്ചു. 2,30,971 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,71,915 പേര് ആകെ രോഗമുക്തരായി. 4,50,589 പേരാണ് മരിച്ചത്. 94,70,10,175 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ട്....
രാജ്യത്തെ എട്ട് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നാല് ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാനുമുള്ള സുപ്രീംകോടതി ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍ (അലഹബാദ്), രഞ്ജിത് വി. മോറെ (മേഘാലയ), സതീഷ്...
കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം. ഇ-ഹെല്‍ത്ത്- കൊവിഡ് ഡെത്ത് ഇന്‍ഫോ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് നിർദേശം. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്....
ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ. പെട്രോളിന് 32 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കേരളത്തിൽ ഡീസൽ വിലയും ഇതോടെ 100 രൂപ കടന്നു. ഇന്ന് തിരുവനന്തപുരത്തെ പല മേഖലകളിലും ഡീസൽ...
സംസ്ഥാനത്ത് കൊവിഡ് സ്ഥീരീകരിച്ച 9,470 പേരിൽ 2,821 പേർ രണ്ട് ഡോസ് വാക്സിൻ എടുത്തവർ. ഒന്നാം ഡോസ് വാക്സിനെടുത്ത 2,543 പേർക്കും ഇന്ന് രോഗം കണ്ടെത്തി. കോവിഡ് അവലോകന റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 9470 പുതിയ...
‘മാര്‍ക്ക് ജിഹാദ്’ പരാമര്‍ശം നടത്തിയ ഡല്‍ഹി യൂണിവേഴ്സിറ്റി കിരോരി മാള്‍ കോളജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ്...
കെഎസ്ആർടിസിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി ധനകാര്യ പരിശോധനാ വിഭാഗം. ചീഫ് എൻജിനീയർ ആർ ഇന്ദു അഴിമതി നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ഗുരുതര ക്രമക്കേടുകൾ നടത്തിയ കെഎസ്ആർടിസി ചീഫ് എൻജിനീയർ...
ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2022-23 വർഷത്തെ ആറാം ക്ലാസ്സിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 30ന് ദേശീയതലത്തിൽ നടത്തും. ടെസ്റ്റിൽ പങ്കെടുക്കുന്നവർ അപേക്ഷ ഓൺലൈനായി നവംബർ 30നകം സമർപ്പിക്കണം. മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലും...
രാജ്യത്ത് ഇന്നലെ 19,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 2,36,643 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ചികില്‍സയില്‍ കഴിയുന്നത്. 206 ദിവസത്തെ ഏറ്റവും കുറവ് രോഗികളാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 23,070 പേരാണ്...
വയോധികരായ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ഭാര്യ ഇന്ദിര (65) എന്നിവരെയാണ് മരിച്ചത്. വീടിനു സമീപത്തെ വിറകുപുരയിലാണ് മൃതദേഹം...
ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106 രൂപ കടന്നു.106.08 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 99.45 രൂപയുമായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 104...
മലപ്പുറം കടലുണ്ടിപ്പുഴയില്‍ ഉമ്മത്തൂര്‍ ഭാഗത്തെ ആനക്കടവ് പാലത്തിന് സമീപം ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന് റൈഹാന്‍ (15) ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. കൂടെ...
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ 64.5...
കേരള പോലീസിന്റെ അഭിമാനം ഉയർത്തി രണ്ട് പോലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്. മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാറും ഇടുക്കി...
I. പശ്ചാത്തലം കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2020-21 അക്കാദമിക വർഷം മുതൽ ഇതുവരെയും സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 2021 നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നു...
അര്‍ഹതയുള്ള എല്ലാവര്ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകളുടെ അഭാവം മൂലം ചില കോവിഡ് മരണങ്ങള് പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കോവിഡ് മരണങ്ങള് കണ്ടെത്തിയതായും വീണാ ജോര്‍ജ്...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. 35,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു.4390 രൂപയാണ്...
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. പൗരന്മാര്ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍...
കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളാതെ കേന്ദ്രം. മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകൾ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയ്യാറെടുപ്പുകൾ. രണ്ടാം വ്യാപനം...
തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കട ഏതാണ്ട് പൂർണ്ണമായിത്തന്നെ കത്തിനശിച്ചു....
2021 നവംബർ മാസം 1ആം തീയതി മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. പരിഷ്കരിച്ച പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി എസ്...
ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പമ്പാ സ്നാനത്തിനും അനുമതി നൽകി. നവംബർ 16 ആണ് ശബരിമല തീർത്ഥാടനം ആരംഭിക്കുക. രണ്ട് ഡോസ് വാക്സിനെടുത്തവരോ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍...
പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ട്രൈബ്യുണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും, ക്വാറി ഉടമകളുടെയും വാദം തള്ളി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ദേശീയ ഹരിത...
ലോകത്ത് കുട്ടികളുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന രോഗങ്ങളില്‍ ആദ്യ പട്ടികയില്‍ വരുന്ന മലേറിയയെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. 1987ല്‍ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്ലാക്സോ മലേറിയയ്ക്കെതിരെ വികസിപ്പിച്ച മോസ്ക്വിരിക്സ് കുട്ടികളില്‍ വ്യാപകമായി...
കോവിഡിനെതിരെയുള്ള വാക്സിന് സ്വീകരിച്ചത് വഴി ലഭിക്കുന്ന രോഗപ്രതിരോധശേഷി മാസങ്ങള്‍ക്കകം തന്നെ ദുര്‍ബലമാകുന്നതായി പഠനറിപ്പോര്‍ട്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അതിവേഗത്തില്‍ രോഗപ്രതിരോധശേഷി കുറയുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയിലേക്കാണ് പഠനറിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. 5000 ഇസ്രായേലി...
വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി ഐബിപിഎസ്. ക്ലര്‍ക്ക് തസ്തികയിലേക്ക് ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 27 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. മുന്‍പത്തെ വിജ്ഞാപനം അനുസരിച്ച് 5858 ഒഴിവുകളിലേക്കായിരുന്നു നിയമനം....
ഇന്ധനവിലക്കയറ്റത്തോടൊപ്പം പച്ചക്കറി വിലയും കുതിക്കുന്നു. സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ് നിലവിൽ. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത്...
സ്കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍...
തൃശ്ശൂർ ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍...
സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും പവന് 35000 കടന്നു. 35,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4380...
രാജ്യത്ത് ഇന്നലെ 22,431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24,602 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേര് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ 2,44,198 പേരാണ് ചികില്‍സയിലുള്ളത്. ഇന്ത്യയില്‍...
എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 47629 പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവാണ് ഫലം...
ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കിടെ മലയാളി യുവതിയ്ക്ക് സുഖപ്രസവം ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം...
ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ. ഇന്ന് ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105.48 രൂപയും ഡീസലിന് 98.71 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ...
കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ. രാവിലെ 8.30ന് വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞദിവസം കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികകളില്‍ സ്ഥാനം നേടാനുള്ള...
വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ ഒരുപാട്...
തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോ കഞ്ചാവ് കൂടി എക്സൈസ് പിടികൂടി. നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് പാഴ്സലൽ സർവ്വീസിൽ നിന്നും...
ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകണമെങ്കിൽ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാൽ പോളിടെക്നിക്കിലും...
ഈ വർഷത്തെ രസതന്ത്ര നോബേൽ സമ്മാനം രണ്ട് പേർക്ക്. ബെഞ്ചമിൻ ലിസ്റ്റിനും , ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് പുരസ്കാരം. അസിമെട്രിക്ക് ഓർഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് നോബേൽ. രണ്ടായിരം വരെ രണ്ട് തരം ത്വരകങ്ങൾ...
രാജ്യത്ത് ഏഴ് മെഗാ ടെക്സ്റ്റൈൽ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. അഞ്ച് വർഷത്തിനുള്ളില്‍ 4,445 കോടി ചെലവഴിച്ച് പാര്‍ക്കുകള്‍ സ്ഥാപിക്കും. ടെക്സ്റ്റൈല്‍ രംഗത്ത് നിക്ഷേപവും തൊഴിലും ലക്ഷ്യമിട്ടാണ് പിഎം മിത്ര എന്ന പേരിൽ...
കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656,...
കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു. അടുത്ത...