ഇന്ധന വിലയിൽ ഇന്നും വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിന് ഇടയിൽ ഇത് എട്ടാം തവണയാണ് ഇന്ധന വില ഉയർത്തുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 107.55 രൂപയാണ്...
തിരുവനന്തപുരത്ത് അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്കിയ സംഭവത്തില്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ്. അച്ഛന്റെ പേര് നല്‍കിയിരിക്കുന്ന സ്ഥാനത്ത് നല്‍കിയിത് യഥാര്‍ഥ പേരല്ല. മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റായാണ് നല്‍കിയിരിക്കുന്നത്. അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്താന്‍...
സംസ്ഥാനത്ത് ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467,...
സില്‍വർ ലൈൻ പദ്ധതിയുടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലാപട് വ്യക്തമാക്കിയത്. കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്ന് കേന്ദ്ര...
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ്...
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ദിവസത്തേക്കാണ് മുന്നറിയിപ്പ്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കും. കൊല്ലം മുതൽ വയനാട്...
നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ കൊട്ടകകള്‍ വീണ്ടും ഉണരുന്നു. മന്ത്രി സജി ചെറിയാനുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സംഘടനകള്‍ വ്യക്തമാക്കി. വിനോദ...
അനുപമയുടെ കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലില്‍ വകുപ്പ് തല അന്വേഷണത്തിന് വനിതാ ശിശുക്ഷേമ മന്തി വീണാ ജോര്‍ജിന്റെ നിര്‍ദേശം. വകുപ്പ് സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക. അമ്മയ്ക്ക് കുട്ടിയെ ലഭിക്കുക എന്നത് അവകാശമാണെന്നും അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്നും വീണാ...
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതിയാണ്. ഇരുപത്തിയൊന്പതു പേരെ പ്രതിചേര്‍ത്താണ്, കസ്റ്റംസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കിയത്....
100 കോടി ഡോസ് വാക്സിന് നല്‍കാനായത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഓരോ പൗരന്റെയും വിജയമാണ്. 100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്. രാജ്യത്തെ മികവിന്റെ പ്രതീകമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ്...
ഇടുക്കി ഡാമിലെ റെഡ് അലർട്ട് പിൻവലിച്ചു. ജലനിരപ്പ് കുറഞ്ഞതോടെയാണ് റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലേർട്ടാക്കിയത്. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നില്ല. റൂൾ കർവ് പ്രകാരം ഡാമിലെ ജലനിരപ്പ് 2398.31...
രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. ഇതോടെ കൊച്ചിയില്‍ ഡീസൽ വില 100.96 രൂപയും...
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന കാത്തലിക് സിറിയൻ ബാങ്ക് (സിഎസ്ബി) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തിൽ പങ്കുചേരും. ഇതോടെ സംസ്ഥാനത്തെ ബാങ്കിംഗ്...
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡൻറുമാരും എംപിമാരും എംഎൽഎമാരും എക്സിക്യൂട്ടീവ് പ്രത്യേക...
പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മുഹമ്മദ് അസീസിൻ്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴക്കരുകിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു....
കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439,...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക....
ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. നയപരമായ മാറ്റം ആവശ്യമാണ്. മറ്റു കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ആക്കിക്കൂടേയെന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി നിര്‍ദേശപ്രകാരം...
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു...
കായംകുളത്ത് നാഷണൽ ഹൈവേ യാത്രാക്ലേശം പരിഹരിക്കാൻ ഇടപെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാൽ കേന്ദ്രമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിക്കും. പെരുമൺ-മൺട്രോ തുരുത്ത് സ്വപ്നപാത ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു....
റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള കർഷകരുടെ സമരത്തിനെതിരെ വീണ്ടും സുപ്രീം കോടതി. റോഡ് തടഞ്ഞ് സമരംനടത്താൻ എന്ത് അവകാശമാണെന്ന് കോടതി ഇന്ന് കിസാൻ മോർച്ചയോട് ചോദിച്ചു. വേണ്ടത്ര ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്താത്തതാണ് പ്രശ്നമെന്ന് കർഷക സംഘടനകൾ വിശദീകരിച്ചു....
ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയേക്കും. ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാബിനറ്റ് അംഗീകാരം നൽകിയാൽ വിരമിച്ച ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന്...
പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ നഷ്ടമായവര്‍ക്ക് ദുരിതാശ്വാസ തുക ലഭിക്കുന്നതിന് www.aims.kerala gov. In എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്, പാട്ടകൃഷി ആണെങ്കില്‍ സ്ഥലം ഉടമസ്ഥതയുടെ...
2022ലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും പൊതു അവധികളും മാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പൊതു അവധി ദിവസങ്ങള്‍ ജനുവരി 26 റിപ്പബ്ലിക് ദിനം...
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസന്റെ പല ഇടപാടും...
കോവിഡ് വാക്സിനേഷനില്‍ ചരിത്രനേട്ടംകുറിച്ച് ഇന്ത്യ. രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുട എണ്ണം നൂറ് കോടി കടന്നു. 275 ദിവസം കൊണ്ടാണ് 100 കോടി ഡോസ് വിതരണം ചെയ്തത്. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ....
ഇടുക്കി ഡാമിൽ നിന്ന് ജയം പുറത്തേക്ക് ഒഴുക്കിയിട്ടും ബുധനാഴ്ച രാത്രിയോടെ ജലനിരപ്പ് കൂടി. ഇടുക്കിയിൽ ഇന്നും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ടാണ് ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു സെക്കൻറിൽ ഒരു ലക്ഷം വെള്ളം...
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ വില 106.85 രൂപയായി. ഒരു ലിറ്റർ ഡീസലിന് 100 രൂപ 58 പൈസ...
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്...
സംസ്ഥാനം വീണ്ടും ഒരു ദുരന്ത ഘട്ടം പിന്നിടുകയാണ്. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച തോതിലുള്ള മഴയാണ് ഉണ്ടായത്. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും നമ്മുടെ സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന...
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439,...
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യം ടേം പരീക്ഷയ്ക്ക് പരീക്ഷ കേന്ദ്രത്തില്‍ മാറ്റം അനുവദിക്കുമെന്ന് സിബിഎസ്ഇ. പ്രവേശനം നേടിയ കേന്ദ്രത്തിലല്ലാതെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ പരീക്ഷ കേന്ദ്രം മാറ്റി അനുവദിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ അതാത്...
കോഴിക്കോട് തൊട്ടിൽപ്പാലത്തിന് സമീപം 17കാരിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു . പ്രണയം നടിച്ച് ആൺസുഹൃത്തും കൂട്ടുകാരും ചേർന്നാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സായൂജ് (24) ഷിബു (32),...
സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടി നല്‍കണമെന്ന് ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മഴക്കെടുതി പരിഗണിച്ച് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍...
കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവിയും ചീഫ് എന്‍ജിനീയറുമായ ആര്. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട...
സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. അഡ്മിഷൻ (Admission) ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ...
അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. മഴ മാറി പുഴയിലെ...
സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്കിയ മഴ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. പുതിയ അറിയിപ്പു പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ ഒരു ജില്ലയിലും തീവ്ര...
സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും കൂടി. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. 15 രൂപ ഉയര്‍ന്ന് 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില നൂറു കടന്നു. കൊച്ചിയിൽ 100.22 രൂപയാണ് ഒരു...
നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. നാളെ രാവിലെ ആറിന് ഓരോ ഷട്ടറും 60 സെന്റീമീറ്റര്‍ ഉയര്‍ത്തും. നിലവില്‍ 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ 160 സെന്റീമീറ്ററാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. നാളെ...
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും...
അണക്കെട്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എറണാകുളം ജില്ലാ കലക്ടര്‍. ഇത്തരക്കാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മഴ വീണ്ടും ശക്തമാകുമെന്ന...
മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. 30 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തുകയാണ്. 25 കുമക്സ് മുതല്‍ പരമാവധി 50...
മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അണക്കെട്ടിലേക്ക് നീരൊഴുക്ക് തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. 2397.18 അടിയാണ് നിലവില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട്...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം. തുലാമാസ പൂജ കാലയളവില്‍ തീര്‍ഥാടകരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കനത്തമഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍...
സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കോളജുകള്‍ ഈ മാസം 25 ന് തുറന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തില്‍ തീരുമാനമെടുത്തത്. മഴക്കെടുതി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഡാമുകള്‍ എപ്പോള്‍...
അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ KSRTC സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായിരിക്കുകയാണ്. അതേ സമയം പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല...
ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. വൈകീട്ട് നാലുമണിക്ക് വെള്ളം ചാലക്കുടി പുഴയില്‍ എത്തും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ്...
അഴീക്കലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ ഹാർബറിൽനിന്നും മൽസ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണൻ – 32) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വള്ളത്തിൽ നിന്ന് വീണ് കാണാതായ രാഹുലിനായി ഒരാഴ്ചയായി തിരച്ചിൽ നടത്തുകയായിരുന്നു. ദേവീപ്രസാദം...