സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
നാവികസേനയുടെ പുതിയ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര് ഹരികുമാറിനെ നിയമിച്ചു. ഈ മാസം 30- ന് ഹരികുമാർ ചുമലയേൽക്കും. 39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. നിലവിലെ നാവികസേനാ...
രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള പദവിയിലേക്ക്. അടുത്ത വർഷം മെയ് 15നാണ് ചടങ്ങുകൾ നടക്കുക. വത്തിക്കാനിലാണ് ചടങ്ങുകൾ. ദേവസഹായം പിള്ള ഉൾപ്പെടെ അഞ്ച് വാഴ്ത്തപ്പെട്ടവെരയാണ് അന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. നീലകണ്ഠപിള്ള എന്നായിരുന്നു പേര്. മാർത്താണ്ഡ...
കോതമംഗലം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലെക്സില്‍...
പുരാവസ്തു വില്പ്പനക്കാരന് എന്ന വ്യാജേന കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരില്‍ ഐ ജി ലക്ഷ്മണിന് സസ്പെന്ഷന്. ഐ ജി ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി...
കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242,...
കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കെ എസ് ആർ ടി സി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഇൻഫോസിസിന് സമീപം...
മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തിൽ ഇരുപത് പേർക്ക് കുത്തേറ്റു. പുത്തൻപീടികയ്ക്ക് സമീപം ഗവ. ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെയായിരുന്നു സംഭവം. കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റിട്ടുണ്ട്. അരിമ്പൂർ പല്ലൻ മേരി...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,...
സംസ്ഥാനത്ത് 175 പുതിയ മദ്യവില്പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്പന ശാലകള്‍...
മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ മറുപടി നല്കി. പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരം. തമിഴ്നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ...
കണ്ണൂര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരില്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറു സീനിയര്വിദ്യാര്ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ്...
നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലാണ്...
ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും നിരക്ക് വർധനവിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു...
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയിൽ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്. ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം...
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ഇന്നു മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഈ മാസം 18-നകം...
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയ(നാല്)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക്...
ടാറ്റയുടെ പുതുനേതൃത്വത്തിനുകീഴിൽ ജനുവരി 23ന് എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വർഷത്തിനുശേഷം ഈയിടെയാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാരുമായുള്ള...
നടി കെ.പി.എ.സി ലളിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചു. കടുത്ത പ്രമേഹം, കരൾരോഗം എന്നിവ മൂലം കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ്. ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതല്‍ മെച്ചപ്പെട്ട...
കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പൂജപ്പുര വീട്ടില്‍ രാജേന്ദ്രന് (55) ആണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃതരാജ് (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളില്‍...
കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ (23 ) അൽത്താഫ് (26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ പരപ്പാർ ഡാമിനു സമീപത്ത്...
ആലപ്പുഴ കൈനകരി ജയേഷ് വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടാം പ്രതി സാജന്, മൂന്നാം പ്രതി നന്ദു, ജനീഷ് എന്നിവര്‍ക്ക് ജീവപര്യന്തവും 1 ലക്ഷം രൂപവീതം പിഴ വിധിച്ചു. ആലപ്പുഴ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്....
കോഴിക്കോട് സർവകലാശാലയുടെ 11 ബിഎഡ് (B.ed) കേന്ദ്രങ്ങൾക്കുള്ള അംഗീകാരം എൻസിടിഇ പിൻവലിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടത്തിയാണ് നടപടി. 2014 മുതൽ എൻസിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി രണ്ട് വർഷമാക്കി ഉയർത്തുകയും ചെയ്തിരുന്നു....
മുല്ലപ്പെരിയാര്‍ മരംമുറിയില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരംമുറി ഉത്തരവ് മരവിപ്പിച്ചു എന്ന് വ്യക്തമാക്കാതെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. മുന്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്....
2020ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി...
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്കൂള്‍ തുറക്കല്‍ തുടരുന്നു. സംസ്ഥാനത്ത് എട്ടാം ക്ലാസില്‍ അധ്യയനം ഇന്ന് മുതല്‍ തുടങ്ങും. നേരത്തെ 15നാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ പന്ത്രണ്ടാം തീയതി നടക്കുന്നതിനാലാണ്...
കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318,...
സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സ്വന്തം പ്രവര്‍ത്തകര്‍ തന്നെ തഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. നടന് ജോജു ജോര്‍ജിന് എതിരായ മുദ്രാവാക്യങ്ങളുമായി...
രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്സീൻ വിതരണം തുടങ്ങിയ ജനുവരി 16 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍...
മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്കിയ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവ് ഇറക്കിയതില്‍ വീഴ്ച പറ്റിയെന്നും അസാധാരണ നടപടിയാണ് ഉണ്ടായതെന്നും വനംമന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ സംഭവിച്ച...
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ...
ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ജലവൈദ്യുത പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി അന്തരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ ) കോഴിക്കോട്...
കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. മുരുകന് എന്ന പേരില്‍ അറിയപ്പെട്ട ഗൗതം ആണ് പിടിയിലായത്. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016ല്‍ ആയുധ പരിശീശിലനത്തില് ഇയാള്‍ പങ്കാളിയായിരുന്നെന്നും പൊലീസ് പറയുന്നു. പാപ്പിനിശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്....
സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള കോഴവാങ്ങല്‍ കേസില്‍ കുടുങ്ങിയത് വില്ലേജ് ഓഫീസര്‍ അടക്കം ഏഴു ജീവനക്കാരാണ്. പാവപ്പെട്ടവരായാലും പണക്കാരായാലും ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും വില്ലേജ് ഓഫീസിലുള്ളവര്‍ കനിയണം. ബന്ധുത്വം സ്ഥാപിക്കാനും ആനുകൂല്യങ്ങള്‍...
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ ഇന്നു മുതൽ ആരംഭിക്കും. 14വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്നുമുതൽ 14 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാൻ അവസരമുണ്ട്. മൂന്ന് മണിക്കൂർ ആണ് പരീക്ഷാ സമയം....
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ച് നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയെന്ന് സംസ്ഥാനസർക്കാർ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോൾ മാത്രമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്...
പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരിലെ ഒരു ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്. ഒരേ കുടുംബത്തിൽപ്പെട്ടവർ...
പ്രമുഖ ക്രിക്കറ്റ് കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ പരിശീലകന് താരക് സിന്‍ഹ (71) അന്തരിച്ചു. മനോജ് പ്രഭാകര്‍, ആശിഷ് നെഹ്റ, ശിഖര്‍ ധവാന്, ഋഷഭ് പന്ത് എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളെ താരക് സിന്‍ഹ...
കേരളത്തില്‍ ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്. തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന്...
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കള്ളക്കടത്തു നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. ബംഗളൂരുവില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനും മൂന്നു മാസത്തിനും ശേഷമാണ് സ്വപ്നയുടെ മോചനം. സ്വപ്നയുടെ അമ്മ...
ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനക്കേസില്‍ പിടിയിലായ പ്രതി ഡോ.ഡാനിഷുമായി പൊലീസ് തെളിവെടുപ്പു നടത്തി. സഹോദരി പ്രണയിച്ചു വിവാഹം കഴിച്ച മിഥുനെ മര്‍ദിച്ച സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. പെട്ടെന്നു പ്രകോപനത്തില്‍...
മൊബൈൽ ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ഓരോ നിമിഷവും പുതിയ ആപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിൽ ഭൂരിഭാഗം ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തുന്നതാണെന്ന് റിപ്പോർട്ട്. ഇന്‍സ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ എല്ലാ ക്യാമറകളും ഫോട്ടോ ഗ്യാലറിയും...
ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും. ഇന്ന് ഇരുവിഭാഗം ജീവനക്കാർ മാത്രമാണ് പണിമുടക്കുന്നത്. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനാണ് കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം. ഹാജരാകുന്ന ജീവനക്കാരെ...
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത് 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും. വ്യത്യസ്ത നിരക്കിലാണ് സംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവു പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളും നികുതി നിരക്കു...
ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് (private bus strike). വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ്...
സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വകുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് അതിനുവേണ്ടി പ്രവര്‍ത്തിക്കണം....
ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കുറച്ചത് അനുസരിച്ച് കേരളത്തിലും ഇന്ധന വില കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം 1500 ശതമാനം വര്‍ധിപ്പിച്ച ശേഷമാണ് ഇപ്പോള്‍ അഞ്ചു രൂപ കുറച്ചതെന്നും മന്ത്രി...
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്നലെവരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം (Gold). ഇന്ന് പവന് 120 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 35,760 രൂപയാണ്. ഗ്രാമിന് 15 രൂപ...
സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്താണ് മാറ്റം. അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ...
പ്രദേശിക ഭാഷകളില്‍ ചുവടുറപ്പിക്കാന്‍ 13 പുതിയ ഭാഷകളുമായി ക്ലബ്ഹൗസ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ്, കൊറിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നിവയാണ് ഭാഷകള്‍. സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായ അനിരുദ്ധ്...