പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. ട്രയല്‍അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് ജൂലൈ 27നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി ഓഗസ്റ്റ് 11....
വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ മഴ ശക്തമാണ്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകി. നാളെ ജൂലൈ 11...
കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചില്‍. മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മണ്ണിടിച്ചില്‍ തുടര്‍ച്ചയായതോടെ, പഴയ മൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന്...
ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും.ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം...
കൊല്ലം സാമ്പ്രാണിക്കോടി തുരുത്തില് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക്. കച്ചവടം നടത്തി മടങ്ങിയ വീട്ടമ്മ വള്ളംമറിഞ്ഞ് മരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ഡിടിപിസിയുമാണ് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇനിയൊരറിയിപ്പുണ്ടാകും വരെ സാമ്പ്രാണിക്കോടിയിലേക്കുള്ള ബോട്ട്...
കേന്ദ്രീകൃത പെന്ഷന് വിതരണ സംവിധാനം നടപ്പാക്കാന്‍ ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 29,30 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഈ നിര്‍ദേശം ഇപിഎഫ്ഒ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രീകൃത പെന്ഷന് സംവിധാനം നടപ്പാക്കിയാല്‍ 73 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് പ്രയോജനം...
പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിൻറെ ഓർമ്മ പുതുക്കി ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കും. പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാൾ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്...
ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വ്വകക്ഷി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജിവച്ചത്. പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ...
സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്- ഫൂട്ട്- മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) റിപ്പോർട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു ജില്ലയിൽ പോലും ഈ രോഗം വലിയ തോതിൽ വർധിച്ചിട്ടില്ല. ആരും തന്നെ...
കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് അമ്മയും മകളും മരിച്ചു. ഇന്ന് പുലര്‍ച്ചെ നിര്‍ത്താതെ പെയ്ത മഴയിലാണ് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ അമ്മയും മകളും മരിച്ചത്. പദ്മനഗര്‍ സ്വദേശിയായ നടിക്കുടി ലക്ഷ്മിയും മകള്‍ കല്യാണിയും വീട്ടില്‍...
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം....
മലപ്പുറം നിലമ്പൂരില്‍ നിരധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. 16 പേരെ നായ കടിച്ചതായാണ് വിവരം. ഇആര്‍എഫ് ടീം...
രാജ്യത്ത് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ ഘടന മാറുന്നു. നിലവില്‍ എത്ര സിസിയുടെ വാഹനമാണ്, പഴക്കം തുടങ്ങിയവ കണക്കാക്കിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം തുക ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിക്കുന്നത്. വാഹനത്തിന്റെ ഉപയോഗം, വാഹനം ഓടിക്കുന്ന രീതി...
കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ്...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. ഇരുപത്തിനാല് മണിക്കൂറിനിടെ 18,930 പേര്‍ക്കാണ് വൈറസ് ബാധ. 14,650 പേര് രോഗമുക്തി നേടി. 35 പേര് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി...
മംഗലാപുരത്തെ പഞ്ചിക്കല്ലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍...
എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന...
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില താഴ്ന്നു. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 37,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. CBSE/ICSE സ്കൂളുകള്‍, അംഗന്‍വാടികള്‍, മദ്രസ്സകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകള്‍ക്കു അവധി ബാധകമല്ലെന്നും...
സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു....
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ഹജ്ജ് തീർഥാടനത്തിന് ഇന്ന് തുടക്കം. മിനായിൽ വ്യാഴാഴ്ച തീർഥാടകരുടെ രാപ്പാർക്കലോടെ ചടങ്ങ് ആരംഭിക്കും. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. സൗദിയിൽ ശനിയും കേരളത്തില്‍ ഞായറും ബലിപെരുന്നാൾ ആഘോഷിക്കും. കനത്ത...
നടന് ശ്രീജിത്ത് രവി അറസ്റ്റില്‍. കുട്ടികള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്. പോക്സോ ചുമത്തിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് പൊലീസില്‍ ഇത്...
ഒരു കാലത്ത് ലോകമറിയുന്ന അത്ലറ്റായി മാറുകയും, ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമായി നിറയുകയും ചെയ്ത പിടി ഉഷ രാജ്യസഭയിലേക്ക്. ബിജെപിയാണ് പിടി ഉഷയ്ക്ക് രാജ്യസഭയിലേക്ക് വഴിയൊരുക്കിയത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം...
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും ( വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയാണ്....
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കില്‍...
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10000 രൂപ വായ്പയെടുത്ത് ഒരുമാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70000 രൂപ.തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പതിനായിരം...
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 13,086 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേര് മരിച്ചു. 12,456 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിലുളള കോവിഡ് ബാധിതരുടെ...
കേന്ദ്രസർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി വഴിയുള്ള നിയമനത്തിനായി നാവികസേനയിലേക്ക് അപേക്ഷകളുടെ പ്രളയം. നാവികസേനയിൽ ചേരാൻ ഇതുവരെ അപേക്ഷിച്ചത് പതിനായിരത്തോളം വനിതകൾ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ് ഇത്രയേറെ അപേക്ഷകൾ ലഭിച്ചത്. ഈ വർഷം ആകെ 3000 പേരെയാണ്...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,480 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4810 ആയി. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ...
കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി...
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് വിധി പറയുക. കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം...
എറണാകുളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന് , ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എസ് എന്‍ ജംഗ്ഷനില്‍...
പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുൻ വർഷങ്ങളിൽ അധിക ബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന...
ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1991ലും1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക്...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...
കനത്ത മഴ തുടരുന്ന കാസര്‍കോട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകള്‍ക്ക് അവധി ബാധകമല്ല. മഴയില്‍ ജില്ലയിലെ നദികളില്‍...
പി.സി.ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് കോടതി. ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ട്. പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ...
ടിക്കറ്റ് വര്‍ധനവിനിടെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്. സ്വകാര്യ ട്രാവല്‍ ഏജന്‍സി (അല്‍ഹിന്ദ്) ആണ് സര്‍വീസിന് നേതൃത്വം നല്‍കുന്നത്. വണ്‍വേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിര്‍ഹം)...
പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തത വരികയുള്ളുവെന്ന് പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്...
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും. പ്രവേശന നടപടികൾ നാളെ ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുമായി...
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. നിലവില്‍ പ്രഖ്യാപിച്ച ഓറഞ്ച്, മഞ്ഞ അലർട്ടുകൾക്ക് പുറമേ ആണിത്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള 2020 ലെ പട്ടികയിൽ കേരളം 15ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതാണ് പട്ടിക. ഇതിൽ 2019 ൽ 28ാം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വർഷത്തോടെ ആദ്യ...
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഇനി മുതൽ സർവീസ് ചാർജ് ഈടാക്കാൻ പാടില്ല. സർവീസ് ചാർജിന് കേന്ദ്രം വിലക്കേർപ്പെടുത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിയത്. മറ്റു പേരുകളിലും ഇനി സർവീസ് ചാർജ്...
ദിവസങ്ങളായി തുടരുന്ന കനത്ത മഴ കാസർകോട്ടെ ജനജീവിതത്തെ ബാധിക്കുന്നു. ഇന്നും ജില്ലയിലാകെ വ്യാപകമായി മഴ പെയ്തു. മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ...
എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന്...
പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്യൂയിസ് വാള്‍വുകള്‍ തുറന്ന് 400 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണിമുതല്‍...
എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു....
രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 16,103 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 17,092 പേര്‍ക്കാണ് വൈറസ് ബാധ...
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ 320 രൂപയുടെ വർധനവുണ്ടായിരുന്നു. എന്നാൽ ഉച്ചയായപ്പോൾ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില...