മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരന് പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എം ജെയാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയും പിടിയിലായി. ഇവരില്‍ നിന്നും 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ്...
മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ തീരുമാനം. നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തത ഇല്ലെന്നും, ഇത് സ്റ്റേ ആയി കണക്കാക്കണമോ എന്ന് വ്യക്തത വരുത്തിയ...
ഇന്ത്യയിലെ സാമൂഹ്യ സ്ഥിതിയില്‍ സ്ത്രീകള്‍ക്കു വിവാഹം പ്രധാനം തന്നെയാണെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ യുയു ലളിതിന്റെയും രവീന്ദ്ര ഭട്ടിന്റെയും നിരീക്ഷണം. വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി...
കാസർകോട് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നിര്‍ത്തി. പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള മാനവവിഭവ ശേഷി ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ യുടെ ബഹിഷ്ക്കരണ സമരം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള അടിസ്ഥാന...
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ അടക്കം നൽകിയ റിപ്പോർട്ടുകൾ കോടതി പരിശോധിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്ത് തകർന്ന്...
കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ...
പ്രിയ വർഗീസിന്റെ നിയമന നടപടികൾ സ്റ്റേ ചെയ്ത് ഗവർണറുടെ നടപടി ചട്ടലംഘനമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. സ്റ്റേ ചെയ്യും മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഗവര്‍ണറുടെ നടപടി സര്‍വ്വകലാശാലയുടെ സ്വയംഭരണത്തിന് എതിര്. പ്രിയ വർഗീസിന്...
വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. നാളെ വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രി വി അബ്ദുറഹ്മാനാണ്...
രാസവസ്തു കലര്‍ന്ന പാലുമായി തമിഴ്നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി പിടികൂടി. യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാലാണ് പരിശോധനയില്‍ പിടികൂടിയത്. ടാങ്കര്‍ ലോറി തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയച്ചു. പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിലാണ് സംഭവം. തമിഴ്നാട്ടിലെ...
ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ അമുല്‍ പാലിന്റെയും മദര്‍ ഡയറി വിപണിയില്‍ ഇറക്കുന്ന പാലിന്റെയും വില വര്‍ധിപ്പിച്ചു. ഇരു പൊതുമേഖല സ്ഥാപനങ്ങളും ലിറ്ററിന് രണ്ടുരൂപ വീതമാണ് വര്‍ധിപ്പിച്ചത്. ബുധനാഴ്ച മുതല്‍ പുതുക്കിയ വില...
മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് വീണ്ടും കുറഞ്ഞു. ജൂലൈയില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്. ജൂണില്‍ ഇത് 15.18 ശതമാനമായിരുന്നു. മെയ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. 15.88 ശതമാനമാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും...
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മണി മുതൽ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം. സ്പോർട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും ഇതോടൊപ്പം നടക്കും....
‘ആസാദി കാ അമൃത് മഹോത്സ’വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് ‘ഫ്രീഡം ടു ട്രാവല്‍ ഓഫര്‍’ ഒരുക്കി കൊച്ചി മെട്രോ. തിങ്കളാഴ്ച കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യദിന സമ്മാനമായി...
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4815 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി ഇന്നലെ രാത്രി രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ...
രാജ്യത്തിൻറെ സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ സമാപനം ഇന്ന്. രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തിയതോടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയില്‍നിന്ന് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന...
പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല. ഫാക്കല്‍റ്റി ഡെവലപ്മെന്റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ വിശദീകരണം. ഇത് സംബന്ധിച്ച് സ്റ്റാന്‍ഡിങ്...
സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാര്ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ‘വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍...
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് ഇന്ത്യ യുള്‍പ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്വാന്. വിഷയത്തില്‍ ചൈനയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത അമ്പത് രാജ്യങ്ങളേയും അവിടങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളോടും നന്ദി പറയുന്നു എന്ന് തായ്വാന് പ്രസ്താവനയില്‍ പറഞ്ഞു....
ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിനു വേണ്ടി നാളെ രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. 50 സെന്റീ മീറ്റര്‍ വീതം തുറന്ന് 65 ക്യൂമെക്സ് ജലം...
കോൺഗ്രസും ബിജെപിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങൾ അടക്കം സിപിഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്....
രാജ്യത്തിൻറെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ആഗോളതലത്തിൽ ഒലയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കും. ചുവന്ന നിറത്തിലെ കാറിന്റെ മുൻചക്രം മാത്രം കാണിച്ചുള്ള ഒരു ഷോർട്ട് വിഡിയോ പങ്കുവച്ച് ഒല സിഇഒ ഭവീഷ് അഗർവാളാണ് പ്രഖ്യാപനം നടത്തിയത്....
കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട പരീക്ഷ ഓഗസ്റ്റ് 30ലേക്കു മാറ്റിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. പതിനൊന്നായിരം പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ കേന്ദ്രമായി കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള...
വായ്പാ തുക തിരികെ ലഭിക്കാൻ അന്യായമായ മാർഗങ്ങൾ സ്വീകരിക്കരുത് എന്ന് ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ. ലോൺ റിക്കവറി ഏജന്റുമാർക്കുള്ള നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ആർബിഐ. വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാർ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന്...
ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് “ആസാദ് കാശ്മീർ”എന്നെഴുതിയത്. ഇതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. പാക്കധീന കശ്മീരിനെ...
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന 9 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാഹനീയം പരാതി പരിഹാര...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെയും 320 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയർന്നത് 640 രൂപയാണ്. ബുധനാഴ്ച...
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ ആദം അലി കൊലപ്പെടുത്തിയത് അതിക്രൂരമായി. പൂക്കൾ ചോദിച്ച് വീട്ടിൽ എത്തിയതിനു ശേഷമായിരുന്നു കൊലപാതകം. പൂക്കൾ പറിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ശേഷം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പശ്ചിബംഗാൾ സ്വദേശിയായ ആദം അലി...
സംസ്ഥാനത്തെ ഐടിഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ധനുവച്ചപുരം ഗവൺമെന്റ് ഐടിഐയെ അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐടിഐ ആക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. 16 കോടി...
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര് ഘര്‍ തിരംഗ’...
സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കു കൂടി ആഡംബര ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നു. ഇതിനായി മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കി. മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴയതായതിനാലാണ് പുതിയ ഇന്നോവ...
കോഴിക്കോട് കുറ്റ്യാടിക്ക് സമീപം കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല് പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു....
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി 17 വയസ്സു തികഞ്ഞവരില്‍ നിന്നുള്ള അപേക്ഷ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍. 18 വയസ്സ് തികയുമ്പോള്‍ പട്ടികയില്‍ പേര് ചേര്‍ക്കും. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം...
ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ -എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ദേവരാമചന്ദ്രന്‍...
ഗുരുവായൂരില്‍ കഴിഞ്ഞ ദിവസം ഭക്തരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരികരീച്ചത്. എട്ടുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. 7 പേര്‍ക്ക് ദേവസ്വം മെഡിക്കല്‍ സെന്ററിലും...
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ്...
അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടു...
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു...
ചേര്‍ത്തലയില്‍ ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു,...
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ...
തുരുവനന്തപുരം കേശവദാസപുരത്ത് മനോരമയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആദം അലി പിടിയില്‍. ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍ തന്നെ നാട്ടിലെത്തിക്കും. മനോരമയെ പ്രതി കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊലപാതകവുമായി...
റോഡ് പൊളിഞ്ഞ് ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി. മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്നും ഹൈക്കോടതി ചോദിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ്...
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫോണുമായി പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രതീക്ഷ തെറ്റിക്കാതെ സ്വർണം നേടി ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15,...
എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി ജില്ലയില്‍ ദേവികുളം, പീരുമേട് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബൈസന്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലും അവധി ബാധകമാണ്. പ്രൊഫഷണല്‍ കോളജുകള്‍...
അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ സില്‍വര്‍ ലൈന്‍ അടക്കമുള്ള റെയില്‍- വ്യോമ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ഗതാഗതരംഗം ആധുനികവത്കരിക്കുന്നതിനായി ദേശീയപാത...
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് നിലവിൽ 2384.04 അടിയിലെത്തി. റൂൾ കർവ് പിന്നിട്ടതിനാൽ ചെറുതോണി ഷട്ടർ രാവിലെ പത്തിന് തുറക്കും. ഷട്ടർ 70 മീറ്റർ ഉയർത്തി 50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ...
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. 1000 രൂപ പിഴയും ഈടാക്കും. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങൾ പകർത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ...
സംസ്ഥാനത്ത് മഴ ഭീഷണി തുടരുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചന. രാത്രി ഒമ്പത് മണിയോടെ ബംഗാൾ ഉൾകടലിൽ...