കേരളം
‘ജനാധിപത്യത്തിന്റെ വിജയം’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാര്ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ‘വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു.
എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു’. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement