രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞതിന് സമാനമായി ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പനിരക്കും കുറഞ്ഞു. ഒക്ടോബറില്‍ 6.77 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. സെപ്റ്റംബറില്‍ 7.41 ശതമാനമായിരുന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മുഖ്യമായും ഭക്ഷ്യ...
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരൻമാരെ നാടുകടത്തും. കേസിൽ പ്രതികളായിരുന്ന മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് നാടുകടത്തുന്നത്. നാല് പേരെയും പത്ത് ദിവസത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി...
കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് സിപിഎം. ആര്‍എസ്എസുമായി താന്‍ ചര്‍ച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍എസ്എസിന്റെ ശാഖകള്‍ക്ക്...
സംസ്ഥാനത്ത് രാത്രി ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിട്ട പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു.ഉന്നതവിദ്യാഭ്യാസ രംഗത്തെ...
സര്‍ക്കാര്‍ ഓഫീസ് നടപടികള്‍ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള മറുപടികള്‍ ഇനി ഇ-മെയില്‍ മുഖേനയും നല്‍കും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇമെയില്‍ വഴി മാത്രം മതി’...
ഹരിപ്പാട് ബിവറേജ് ഔട്ട്ലറ്റിൽ മോഷണം. ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലൈറ്റിലാണ് മോഷണം നടന്നത്. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 12...
പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ച ശേഷം എയർ കളഞ്ഞ് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു. കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച...
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. താൻ എന്‍എസ്എസിനെ തള്ളി പറഞ്ഞിട്ടില്ലെന്നും ആരുമായും അകല്‍ച്ചയില്ലെന്നും സതീശന് വ്യക്തമാക്കി. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ...
മാധ്യമപ്രവർത്തകൻ ജിഎസ് ഗോപീകൃഷ്ണൻ (48) അന്തരിച്ചു. ഏസി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു. ആന്തരിക അവയവങ്ങൾ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-24 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FN 458063 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FX...
തിരുവനന്തപുരം നഗരസഭയിലെ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. ഒറിജിനൽ കണ്ടെത്താൻ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അതേ സമയം...
ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്‍പ്പം എന്ന് സിപിഎം നേതാവ് ജി സുധാകരന്. അതുകൊണ്ടാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത്. അത് മാറ്റിപ്പറയുകയോ, അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ല. എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണിത്. യുവതി പ്രവേശനം വിലക്കി...
കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയത്. കത്ത്...
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കരുവാറ്റയിലാണ് രോഗം കണ്ടെത്തിയത്. നേരത്തെ ഹരിപ്പാട് വഴുതാനത്തും ചെറുതനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 8000 താറാവുകൾക്കാണ് പക്ഷിപ്പനി സംശയിക്കുന്നത്. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പരിശോധിച്ചപ്പോൾ സൂചന ലഭിച്ചിരുന്നു. പിന്നാലെ...
തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ദൂരപരിധിലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത്തരം യാനങ്ങളെ കണ്ടെത്തി നടപടിയെടുക്കാന്‍ ഓപ്പറേഷന് തീരനിരീക്ഷണം...
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍ നിലവില്‍ വന്നതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍, ക്ലാസ്സ് സറണ്ടര്‍, ഡ്രൈവിംഗ് ലൈസന്‍സിലെ പേരും ജനനത്തീയതിയും തിരുത്തല്‍,...
കേന്ദ്രസര്‍ക്കാര്‍ ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും പിണറായി വിജയന് ആരോപിച്ചു....
കെ-ടെറ്റ് ഒക്ടോബർ 2022 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരം 14ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ CANDIDATE LOGIN -ൽ ലഭ്യമാകും. അപേക്ഷ പൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ...
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. അല്ലാത്ത പക്ഷം പതിനാറാം...
ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബംഗളൂരു-മൈസൂര്‍ വന്ദേഭാരത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണ് ഇപ്പോള്‍ വരുന്നത്. ചെന്നൈയില്‍ നിന്ന് മൈസൂരില്‍ എത്താന്‍ ആറരമണിക്കൂര്‍ മതിയാകും. ഇന്ത്യയില്‍...
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് റജിസ്ട്രേഷന് നവംബര്‍ 11ന് രാവിലെ 10ന് ആരംഭിക്കും. www.iffk.in എന്ന...
ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കും. തല്‍സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കികൊണ്ടുള്ള സാംസ്കാരിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി....
ഗിനിയിൽ തടവിലായ കപ്പൽ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. മലയാളികളടക്കമുള്ള 15 പേരെ നൈജീരിയയ്ക്ക് കൈമാറാൻ ലൂബാ തുറമുഖത്ത് എത്തിച്ചതായാണ് റിപ്പോർട്ടുകൾ. യുദ്ധക്കപ്പലിൽ ലൂബ തുറമുഖം വഴി ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. എന്നാൽ...
കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റില്‍. യാക്കര സ്വദേശി കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്. കേന്ദ്ര സര്‍ക്കാരിന്റെ കാസര്‍കോട് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററിലെ അറ്റന്‍ഡറാണ്. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസില്‍ വെച്ചാണ് ഇയാള്‍ കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട്...
ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാന്‍സലറെ...
പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. 2022 ജനുവരി...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇത് സംബന്ധിച്ച് അന്വേഷണം സംഘം ആനാവൂരിന്റെ സമയം തേടി. പാര്‍ട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടന്‍ സമയം...
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിയെ നിയമാനുസൃതം തെരഞ്ഞെടുക്കാൻ ഹൈക്കോടതി ഉത്തരവ്. രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്നും ദേവസ്വം ബോർഡിന് നിർദേശം നൽകി. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ പത്തുവർഷമായി...
വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പരിശോധനകൾ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള...
സാമ്പത്തിക സംവരണം ശരിവച്ച് മൂന്ന് ജഡ്ജിമാർ. സുപ്രിം കോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു. 10 ശതമാനം സംവരണമാവും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ലഭിക്കുക. ചീഫ്...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി അനില്‍ കാന്ത് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണ മേല്‍നോട്ടം. കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്യ...
‘വാച്ച് യുവര്‍ നെയ്ബര്‍’ എന്ന പേരില്‍ നിലവില്‍ പദ്ധതികള്‍ ഒന്നുമില്ലെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ എന്ന പദ്ധതിയാണെന്നും പൊലീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. അയല്‍വീടുകള്‍ നിരീക്ഷിക്കാന്‍...
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ വഴി ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ്...
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം എംബസിയുമായി ചർച്ച നടത്തി വരികയാണെന്ന് മുരളീധരൻ...
തിരുവനന്തപുരം കോര്പ്പറേഷന് താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ഗവർണറുടെ ഇടപെടൽ തേടി ബിജെപി. കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12 നാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച. 35...
വായു നിലവാരം ഗുരുതര വിഭാഗത്തിൽ തുടരുന്ന ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ. മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് വിലക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....
താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തു തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. സിപിഎം നേതൃത്വത്തിന് നല്കിയ വിശദീകരണത്തിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തയ്യാറാക്കിയത് താനല്ല, എങ്ങനെ ഇത്തരത്തിലൊരു കത്ത്...
സംസ്ഥാനത്ത് ഇന്ന് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്തേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്....
തലശേരിയില്‍ ആറുവയസ്സുകാരനെ മര്‍ദിച്ച രണ്ടാമത്തെയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴപ്പിലങ്ങാട് സ്വദേശി മഹമ്മൂദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആദ്യം അറസ്റ്റിലായ ഷിബാദ് രാജസ്ഥാന് സ്വദേശിയായ ആറുവയസ്സുകാരനെ ചവിട്ടുന്നതിന് മുന്‍പ് മറ്റൊരാള്‍...
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്. സാമ്പത്തിക സംവരണത്തിനായി ഭരണഘടനയുടെ 103-ാം...
കരാര്‍ നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറയച്ച കത്ത് പുറത്ത് വന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കോര്പറേഷന് രംഗത്ത്.കത്ത് വ്യാജമാണെന്നും ,പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ‘തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ...
ട്രെയിനില്‍വച്ച് കോളജ് വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്കു നേരെ അശ്ലീലപ്രദര്‍ശനം നടത്തിയ ആള് പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ചോദ്യം ചെയ്ത ശേഷം വൈകീട്ട് എഴുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയില്‍വേ പൊലീസ്...
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ...
അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രില്‍ കേരളത്തില്‍...
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും...
കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍. തലശ്ശേരി പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു. വധശ്രമത്തിനാണ് ശിഹ്ഷാദിന് എതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് കത്തു നല്കി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയിട്ടുണ്ട്. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്...
പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. ഇംറാന്റെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിലേക്ക് അക്രമി വെടിവെക്കുകയായിരുന്നു. ഇംറാന്‍ കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന നാലു മുതിര്‍ന്ന നേതാക്കള്‍ക്കടക്കം പരിക്കേറ്റു. അക്രമി അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു...