Connect with us

Kerala

പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Published

on

പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ച ശേഷം എയർ കളഞ്ഞ് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു.

കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തീപടര്‍ന്ന് ഗുരുതര പരിക്കേറ്റ സുനില്‍കുമാറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു.

സുനിലിന്റെ ഭാര്യ സീന (45) മകൾ അനുഷ (9), പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കും പരിക്കേറ്റിരുന്നു. മകൻ അമൃതേഷ് ഈ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാൽ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

Advertisement