മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു....
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂര്‍ സ്വദേശി നിഖില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് പകല്‍ പതിനൊന്ന് മണിയോടെ ആനക്കരയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് നിഖിലിന് സൂര്യാതപമേറ്റത്. കഴുത്തിന്...
സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി 156...
കൊടും ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇന്ന് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,...
ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 17 പേർ കിടത്തി ചികിത്സ സ്വീകരിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ...
സംസ്ഥാനത്ത് അസാധാരണമാം വിധം ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം...
പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര് ശിവശങ്കരനെയാണ് പിരിച്ചുവിട്ടത്. പൊലീസ് നിയമത്തിലെ 86(3) വകുപ്പ് അനുസരിച്ചാണു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നടപടി....
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി സർവ്വേ നടത്തും. പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ആശുപത്രികളിൽ മതിയായ സൗകര്യം...
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്ലിൽ പ്രതികരിച്ച് സിപിഎം. പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം വ്യക്തമാക്കി. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും...
H3N2 പനി മൂലം രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.ഹരിയാനലാണ് രാജ്യത്തെ രണ്ടാമതെ H3N2 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതുവരെ 90 പേർക്ക് H3N2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു.കർണാടകയിൽ 82 വയസുകാരനായിരുന്ന...
അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കേ, സൈനികരും കുടുംബവും ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. സൈനികര്‍ ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഫോണുകളില്‍ മാല്‍വെയര്‍ അടക്കം...
വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ രണ്ടുപേര്‍ കുടുങ്ങിയ സംഭവത്തിന് കാരണം പരിശീലകന്റെ അലക്ഷ്യമായ പറക്കല്‍ എന്ന് എഫ്ഐആര്‍. ഗ്ലൈഡിങ് തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ നിയന്ത്രണം നഷ്ടമായി. അപകട സൂചന തിരിച്ചറിഞ്ഞ് അടിയന്തരമായി താഴെയിറക്കാന്‍...
വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്....
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ രേണുരാജ്. ഇതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ആറു ദിവസമായി തുടര്‍ച്ചയായി...
മുഖ്യമന്ത്രിക്ക് എതിരെയുള്ള കരിങ്കൊടി പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിന് വീട്ടിലിരിക്കേണ്ടി വരുമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിഡി സതീശന്. ഇപി യുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് വിഡി സതീശന് പറഞ്ഞു. ‘കേരളം...
ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുമണിവരെ നീണ്ടു. ഇഡി ഓഫീസില്‍ നിന്ന് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതിരിക്കാന്‍...
കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുമ്പോള്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഒന്നാംപ്രതി ജോളിയുടെ പരാതിയിലാണ് വിചാരണക്കോടതിയുടെ നടപടി. നാളെമുതല്‍ കൂടത്തായി കേസ് പരിഗണിക്കുമ്പോള്‍ മാധ്യമങ്ങള്‍ നാളെ മുതല്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവില്‍...
2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍...
ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി...
ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ സർക്കാരിനെ അഭിനന്ദിച്ച് വടകര എംഎൽഎ കെ കെ രമ. പൊങ്കാലയുടെ കൗതുക കാഴ്ചകൾ കാണാനാണ് നിയമസഭ പിരിഞ്ഞിട്ടും കെ കെ രമ തലസ്ഥാനത്ത് തുടർന്നത്. സെക്രട്ടറിയറ്റ് പരിസരത്തും പാളയത്തും തമ്പാനൂരിലുമൊക്കെ എംഎൽഎ...
ബ്രഹ്മപുരം തീപിടുത്തത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കോര്പറേഷന് സെക്രട്ടറി നേരിട്ട് ഹാജരാകണം. ഇന്നുച്ചയ്ക്ക് 1.45ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കോര്പറേഷന് സെക്രട്ടറിക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോടും ജില്ലാ...
ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്ന പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയത്. പൊങ്കാല കൃത്യസമയത്തു തന്നെ നിവേദിച്ചു.300 ലധികം പേരെയാണ് നിവേദ്യത്തിനായി പലയിടങ്ങയിലായി...
മുസ്ലിം ലീഗ് പരിപാടിക്കിടെ റോഡില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ ആക്രമണം. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം കുടുംബം സഞ്ചരിച്ച കാറില്‍ തെറിച്ചുവീണത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. ബേക്കല്‍ സ്വദേശി സലീമിനും കുടുംബത്തിനും നേരെയാണ് ലീഗ് പ്രവര്‍ത്തകര്‍...
അന്താരാഷ്ട്ര വനിതാദിനമായ ബുധനാഴ്ച സ്ത്രീകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും സ്ത്രീകള്‍ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. ഇതിന് പുറമേ...
ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നല്‍കിയിരുന്നു. വിഷയം നാളെ ഡിവിഷന് ബെഞ്ച് പരിഗണിക്കും. കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നത്...
മുഖ്യമന്ത്രി പിണറായി വിജയന് നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തണം. എം.വി ഗോവിന്ദന് നയിക്കുന്ന...
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നാളെയും ( ചൊവ്വാഴ്ച) വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്,...
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് മരിച്ചത്. ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെ മലപ്പുറം താനൂരിൽ വച്ചാണ് അപകടം. വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം....
ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആവശ്യമായ മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും തീപിടിത്തത്തെ തുടർന്നുണ്ടായ പുകമൂലം നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പുക പടർന്നിരിക്കുന്ന...
നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ശമ്പളവും അവധിയും ചോദിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ഇന്ന് നെയ്യാറ്റിന്‍കര പൊലീസ് യുവതിയുടെ മൊഴിയെടുക്കും. നെയ്യാറ്റിന്‍കര ഇരുമ്പിലിലാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വീടുകള്‍...
സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നടപടി ഉടനെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ അര്‍ഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലും കയ്യിലില്ലാതെ കെ ഫോൺ. പതിനാലായിരം പേരുടെ ലിസ്റ്റ് നൽകാൻ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിൽ പകുതി മാത്രമാണ്...
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പുതിയ പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്ത 2003 ഡിസംബർ 22ന് മുമ്പ് ജോലിക്ക് അപേക്ഷിക്കുകയും വിജ്ഞാപനം വന്നശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്ത ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം....
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...
കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും പിടിയിൽ. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന് സ്റ്റാലിന്, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. മാലിന്യ സംസ്കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും...
എറണാകുളം വരാപ്പുഴയിൽ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായ സംഭവത്തിൽ കേസിലെ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെൻസൺ അറസ്റ്റിൽ. സ്ഫോടനത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. വടക്കാഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ...
മാങ്കുളത്ത് ട്രക്കിങ്ങിന് നിരോധനം ഏർപ്പെടുത്തി. വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ച പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ട്രക്കിങ് പരിപാടികളും നിരോധിച്ചതായി ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം...
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോൾ പറയും. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധമില്ല. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയതെന്നും ഇ പി ജയരാജൻ...
കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍...
തൃശൂർ വരവൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. വരവൂര്‍ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇരുവരും. അപകടത്തിൽ...
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയ പ്രകാരമുള്ള പൊതു...
വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. കൂടാതെ വിവാഹം...
അഞ്ച് വർഷങ്ങൾക്ക് മുൻപ് ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്. . തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റേതാണ് റിപ്പോർട്ട്. 2017ലാണ്...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,400 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം രണ്ടിന്...
ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്പന് ഭാഗികമായി തകര്‍ത്തു. രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമ്മിണിയമ്മയുടെ വീടാണ് കാട്ടാന തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെയാണ്...
പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ തൊഴിലാളിക ൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്ന തിന് തൊഴിൽ സമയം പുനക്രമീകരിച്ചു. 2023 മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് ക്രമീകരണം. 1958 ലെ കേരള...
ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സര്‍ക്കാര്‍ തളളി. ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്ഷന് പ്രായം 56 ആണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്താത്തതിനാല്‍ ശുപാര്‍ശ...
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ കെടിയു വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവ്. സിസാ തോമസ് നല്കിയ ഹര്‍ജിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ഈ മാസം 31ന്...
പൊലീസിനുനേരെ ബോംബെറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 62 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംബി ഷിബുവിന്റേതാണ് ഉത്തരവ്....
ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള മാനേജ്മെന്റിന്റെ പുതിയ ഉത്തരവ് ന്യായീകരിച്ച് കെഎസ്ആർടിസി. ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും സുഗമമായ പ്രവർത്തനത്തിനു വേണ്ടി ചെയ്ത ക്രമീകരണം മാത്രമാണിതെന്നും കെ.എസ്.ആർ ടി സി ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം...
ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്കി. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാനാണ് നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ച...