സമരം നടത്താനുൾപ്പടെയുള്ള ആവശ്യങ്ങൾക്കായി പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് വേണം. രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമാണ് ഫീസ് നൽകേണ്ടത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രകടനം നടത്താൻ പതിനായിരം രൂപ...
സംസ്ഥാനത്ത് നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും, ഇവരുടെ ആരോഗ്യസ്ഥിതി...
നിപ വൈറസ് പടർന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ വകവെയ്ക്കാതെ കോഴിക്കോട് എൻഐടി. നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. കോളേജ് നിലനിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന് നിലപാടിലാണ് കോളേജ് അധികൃതർ....
തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. അതേസമയം നിപ...
മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്പെന്ഷന്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്ക്കുന്ന ചിത്രം പുറത്തു...
പിഎസ്സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ പൊലീസിന്റെ പിടിയിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് പിടിയിലായത്. ഇവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. മറ്റൊരു പ്രതിയായ അടൂർ സ്വദേശി ആർ രാജലക്ഷ്മിക്കായി അന്വേഷണം...
സംസ്ഥാനത്ത് നിപ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. രണ്ടു നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ ഇന്നലെ പരിശോധന നടത്തിയ സാമ്പിളുകളിൽ പുതിയ പോസിറ്റിവ് കേസുകളില്ല. ഇതോടെയാണ് രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക്...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്....
വയനാട് അരിമുളയില്‍ ഗൃഹനാഥന്റെ അത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജാണ് ആത്മഹത്യ ചെയ്തത്. ഭീഷണി സന്ദേശം അയച്ച നമ്പറിലേക്ക് പൊലീസ് മരണവിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി. ഇന്നലെ രാവിലെയാണ് അജയരാജ് വീട്ടില്‍...
ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ വിചാരണ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. കുറ്റപത്രം വായിച്ച് പൂര്‍ത്തിയാക്കി. ഒക്ടോബര്‍ നാല് മുതല്‍ 18 വരെയാവും വിചാരണ നടത്തുകയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പറഞ്ഞു. കുറ്റപത്രത്തിലെ 367 എ...
കോഴിക്കോട് കോര്‍പ്പറേഷനിലെ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ബേപ്പൂര്‍ ഹാര്‍ബര്‍ അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ല....
കടമക്കുടിയിലെ ദമ്പതികളുടെ ആത്മഹത്യയെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ആത്മഹത്യ ചെയ്ത ശില്പയുടെയും നിജോയുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തെളിവുകൾ ലഭിച്ചാൽ ലോൺ വായ്പ തട്ടിപ്പ് സംഘത്തിനെതിരെ ഉടൻ...
കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തേവര സ്വദേശിയായ 27കാരന് ജെഫ് ജോണ്‍ ആണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു....
നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നവരുടെ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്കിലുള്ളവരുടെ 94 സാംപിളുകള്‍ ഇതുവരെ നെഗറ്റിവ് ആയതായി നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വാര്‍ത്താ...
നിപ ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളായ ദമ്പതികൾ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നിപ മരണം നടന്ന മരുതോങ്കര കള്ളാട്ടെ വീട്ടിൽ ഇവർ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിലാണ് ദമ്പതികൾ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. ആരോഗ്യവകുപ്പ്...
എൽജെഡി മന്ത്രിസ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചാലും കിട്ടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എൽജെഡി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നേരത്തെയുള്ള തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം. കെ കൃഷ്ണൻകുട്ടിയെ മാറ്റാനുള്ള ജെഡിഎസിലെ...
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേടി ഐജി ജി ലക്ഷ്മൺ. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീത ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നെന്നാരോപിച്ച് നൽകിയ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത്. മോൻസൻ മാവുങ്കൽ...
നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതിനിടെ കോഴിക്കോട്...
കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്. രാത്രിയിൽ റോഡ്...
കോഴിക്കോട് ഓഗസ്റ്റ് 30ന് മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആറു പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇന്നലെ നിപ പരിശോധനയക്കയച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറിക്കിയിട്ടുണ്ട്....
കാസര്‍കോട് ഉദുമയില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകള്‍ അനാന മറിയ ( 5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ്...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തികൂടിയ ന്യൂനമര്‍ദ്ദം ഛത്തീസ്ഗഡിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യപ്രദേശിന് മുകളിലേക്ക് നീങ്ങാന്‍ സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത്...
രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു. അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും...
കടമക്കുടിയില്‍ പിഞ്ചു മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പക്കുരുക്ക് മാത്രമല്ലെന്ന് പൊലീസിന് സംശയം. ഓണ്‍ലൈന്‍ ആപ്പുകള്‍ക്കു പുറമേ, ബാങ്കില്‍ നിന്നും ദമ്പതികള്‍ വായ്പ എടുത്തിരുന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ് ദമ്പതികള്‍ക്ക് ലഭിച്ചിരുന്നു...
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറില്‍. ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യത. എഎന്‍ ഷംസീറിനെ സ്പീക്കര്‍...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ആറ് ദിവസത്തിന് ശേഷമാണ് വര്‍ധന. കഴിഞ്ഞ ദിവസം മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില...
കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തമിഴ്നാടിന് പിന്നാലെ കർണാടകയും അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരള – കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവൈലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകി. ജില്ലകളിലേക്ക് പ്രവേശിക്കുന്ന...
കേരളത്തിലോടുന്ന നാല് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള റെയിൽവേയുടെ നീക്കത്തിൽ പ്രതിഷേധം ശക്തം. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരമായി തേർഡ് എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗളൂരു-തിരു....
സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും...
നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ ഇന്നും നാളെയും അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 15നും, 16നും അവധിയായിരിക്കുമെന്ന് കലക്ടർ...
പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്കാന് കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി...
നിപ സ്ഥിരീകരണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ തുടരുന്ന കേരളത്തിന് ഇന്നത്തെ സ്രവ പരിശോധനാഫലം ആശ്വാസം. ഇന്നലെ അയച്ച 11 സ്രവ സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്ന് 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നിപ...
നിപ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രന് , അഹമ്മദ് ദേവര്‍കോവില്‍...
കുതിപ്പ് തുടർന്ന് ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1.നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരം.ദീർഘ വൃത്താകൃതിയിലുള്ളതാണ് പുതിയ ഭ്രമണപഥം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഭ്രമണപഥ മാറ്റം പൂർത്തിയായത്. ഒരു തവണ കൂടി ഓർബിറ്റ് ഉയർത്തിയ ശേഷം ഭൂമിയുടെ...
പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര് മരിച്ചു. ചിറക്കോട് സ്വദേശി ജോജി (40) മകന് ടെണ്ടുല്‍ക്കർ(12) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ജോജിയുടെ...
നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ...
കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ വയനാട്ടിലും കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തി...
സൗര പുരപ്പുറ സോളാര്‍ പദ്ധതിയ്ക്കായുള്ള രജിസ്ട്രേഷന് സെപ്റ്റംബര്‍ 23ന് അവസാനിക്കും. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കെഎസ്ഇബിയുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ ഇതിനോടകം 35,000ല്‍പ്പരം ഉപഭോക്താക്കള്‍ ചേര്‍ന്നതായി കെഎസ്ഇബി അറിയിച്ചു....
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില ഇതുവരെ ഉയർന്നിട്ടില്ല. ഒരാഴ്ചയായി സ്വർണവില...
മകനെയും കുടുംബത്തെയും അച്ഛന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. തൃശൂര്‍ ചിറക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32) മകന് ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് ജോണ്സണ്സാണ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു....
കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് മെഡിക്കൽ സംഘം പരിശോധന നടത്തുന്നത്. ഡോക്ടറും നേഴ്സുമാരും...
ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്....
സംസ്ഥാനത്ത് ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടരുന്നു. സംസ്ഥാനത്ത് ഇന്നലെ 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 20 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 66 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇന്നലെ...
തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. പനി ബാധിച്ച വിദ്യാർത്ഥി...
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎ അടക്കമുള്ളവർക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അടുത്ത ചൊവ്വാഴ്ച മൊയ്തീൻ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണം. ഈ മാസം...
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) വ്യാഴവും വെള്ളിയും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുന്‍കരുതൽ...
എറണാകുളം കടമക്കുടിയിലെ കൂട്ട ആത്മഹത്യ ഓണ്‍ലൈന്‍ വായ്പയെത്തുടര്‍ന്നെന്ന് സൂചന. യുവതി ഓണ്‍ലൈന്‍ വായ്പാ കെണിയില്‍ പെട്ടുവെന്നാണ് വിവരം. തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം...
തൃശൂര്‍ ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടി പരിക്കേല്പിച്ച പ്രതികൾ പിടിയിൽ. ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപെട്ടിരുന്നു. തുടർന്ന് ദേശീയപാത തൃശൂര്‍...
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. അഞ്ചു മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിക്കും. നിപയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍...
മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ഗ്രോ വാസുവിനെതിരെ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വീഡിയോ...