സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്തഅഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം,...
ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നം...
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപിടിത്തം. അപകടം കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ. ഭട്ട് റോഡിലെ മാലിന്യ സംസ്കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.പ്ലാസ്റ്റിക്...
പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് എന്‍ഐഎയുടെ പിടിയിലായി. തിരുവനന്തപുരം തൊളിക്കോട് സ്വദേശി സുള്‍ഫി ഇബ്രാഹിം ആണ് പിടിയിലായത്. വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. കുവൈറ്റില്‍ പോകാനെത്തിയ സുള്ഫിയെ പൊലീസ് തടഞ്ഞുവെച്ച് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. സുള്‍ഫി...
പത്തനംതിട്ട ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ അറസ്റ്റിലായി. വർഗീസ് തോമസ് എന്ന 63 കാരനെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ...
നിര്‍മാണവസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ദോശ, അപ്പം മാവിനു വില വര്‍ധിപ്പിക്കാനൊരുങ്ങി ഉത്പാദകര്‍. നാളെ മുതല്‍ മാവിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഓള് കേരള ബാറ്റര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അരി – ഉഴുന്ന്...
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഈ മാസം 10 മുതല്‍ 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മതിയായ ഒഴിവുകളില്ലാത്തതിനാൽ സംസ്ഥാനത്ത് മുന്‍ഗണനാ കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷ...
സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ മലയോര മേഖലയിലും കിഴക്കന്‍ പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണതോതില്‍ സംസ്ഥാനത്ത്...
സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം അനിശ്ചിത്വത്തില്‍. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം. ഈ മാസം 19, 20, 21 തിയ്യതികളിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. ലോക...
മുനമ്പത്ത് കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജു എന്നിവര്‍ക്കായാണ് തെരച്ചില്‍. ഇന്നലെ നടന്ന തെരച്ചിലില്‍ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും മോഹനന്റെയും...
വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതി അഖില്‍ സജീവനെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്ന് പ്രതിഭാഗം വാദിച്ചു....
കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കോഴിയിറച്ചി, ന്യൂഡിൽസ്, നെയ്ച്ചോർ, ചപ്പാത്തി, പഴകിയ എണ്ണ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത് ബാങ്ക് സെക്രട്ടറിയെന്ന് ഇഡി. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്മെന്റ്...
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്നലെയാണ് ഉയർന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം. ഇന്നലെയും ഇന്നുമായി 280 രൂപ ഉയർന്നതോടെ വിപണിയിൽ ഒരു...
തിരുവനന്തപുരത്ത് ഇനി രാത്രി മുതല്‍ പുലര്‍ച്ചെവരെ മാനവീയംവീഥി ഉണര്‍ന്നിരിക്കും. ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേല്‍ക്കുക. കുടുംബശ്രീ...
മുനമ്പത്തുണ്ടായ ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്റെ (25) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് അഴീകോട് ഭാഗത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹം...
ഒടുവിൽ ചരിത്രദിനം എത്തി, ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യക്ക് 100 മെഡലുകളെന്ന അതുല്യ നേട്ടം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ച്വറിയടിച്ചത്. വാശിയേറിയ പോരാട്ടത്തിൽ...
വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.ഷിയാസിനെ ഇന്ന് രാവിലെയാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്....
എറണാകുളം – അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ പാത...
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെയും കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ സി.കെ ജിൽസിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും....
നിയമനക്കോഴ തട്ടിപ്പുകേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ്...
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധിയില്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി. കൂടംകുളത്തേയും മൂളിയാറിലേയും തകരാറുകള്‍ ഉച്ചയോടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. നിലവില്‍ 370 മെഗാവാട്ടിന്റെ...
നെല്ല് സംഭരണത്തിലെ സംസ്ഥാന വിഹിതം സംസ്ഥാനത്തെ ഇടത് സർക്കാർ വീണ്ടും കുറച്ചു. 1.43 രൂപയാണ് നിലവിലെ വിലയിൽ കേരള സർക്കാർ കുറച്ചത്. ഇതോടെ കേന്ദ്ര സർക്കാർ വർധിപ്പിച്ച വിലയുടെ ആനുകൂല്യം കർഷകർക്ക് നേട്ടമാകില്ല. ഒന്നാം വിള...
ശബരിമല യുവതീപ്രവേശന കേസ് അടക്കം 7, 9 അംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച്...
അര്‍ബന്‍ സഹകരണബാങ്കുകളുടെ സ്വര്‍ണ വായ്പാ പരിധി റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു. സ്വര്‍ണ വായ്പാ തിരിച്ചടവ് സ്കീം അനുസരിച്ച് ഒറ്റത്തവണയായുള്ള സ്വര്‍ണ വായ്പ തിരിച്ചടവിന്റെ പരിധി രണ്ടുലക്ഷത്തില്‍ നിന്ന് നാലുലക്ഷമാക്കിയാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക്...
സ്കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്ക്കുന്നവരെ പിടികൂടുന്നതിന്റെ...
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ അഖിൽ മാത്യുവിന്റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ല എന്ന് അഖിൽ സജീവ്. പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും പത്തനംതിട്ട പൊലീസിനോട് അഖിൽ സജീവ് പറഞ്ഞു. ലെനിൻ, ബാസിത്, റഹീസ് എന്നിവരാണ് സംഘത്തിൽ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ 12 ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വർണവില കൂപ്പുകുത്തിയതോടെ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടന്നത്. 41920 ലേക്കെത്തിയ സ്വർണവില ഇന്ന് 80 രൂപ...
മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയപ്രഖ്യാപനം. തുടര്‍ച്ചയായ നാലാംതവണയാണ് റിപ്പോനിരക്ക് 6.5 ശതമാനമായി തന്നെ നിലനിര്‍ത്തുന്നത്. പണപ്പെരുപ്പം രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്...
ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക്ഔട്ട് സർക്കുലറിനെ തുടർന്ന് ദുബായിൽ നിന്ന് എത്തിയപ്പോൾ ഇന്നലെയാണ് ഷിയാസിനെ എമിഗ്രേഷൻ വിഭാഗം...
ആരോഗ്യവകുപ്പില്‍ താത്കാലിക ഡോക്ടര്‍ നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്. അഖില്‍ സജീവുമായി ബന്ധമുള്ള...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി ആര് അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. പി...
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം....
കേരളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള...
തൃശ്ശൂര്‍ മാളയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. മാള മണലിക്കാടിലാണ് സംഭവം. കൈത്തറ മെറിന് കെ. സോജന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടി.ടി.സി വിദ്യാർഥിനിയായ മെറിൻ കെ.സോജൻ ക്ലാസിൽ...
പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച മലേറിയ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. നാല് രാജ്യങ്ങളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയ ഈ വാക്സീൻ നല്ല സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും നൽകുന്നതായി കണ്ടെത്തി....
ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണം വെച്ച് ചീട്ടുകളി നടത്തുന്ന സംഘം പൊലീസ് പിടിയില്‍. 13 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ചീട്ടു കളിക്കാന്‍ ഉപയോഗിച്ച 1,36,395 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തു നിന്നുമാണ്...
മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെടുന്ന സംഭവം...
പരാതികളിൽ കേസ് എടുക്കാൻ വൈകുന്നു എന്ന ആരേപണങ്ങളെ തുടർന്ന് പാലരിവട്ടം എസ്എച്ച്ഒ ജോസഫ് സാജനെ സസ്പെന്റ് ചെയ്തു. യൂസ്ഡ് കാർ തട്ടിപ്പിൽ കേസ് എടുക്കുന്നതിലെ വീഴ്ചകളും ജോസഫ് സാജനെതിരെ നേരത്തെ ഉയർന്നിരുന്നു. കോവിഡ് കാലത്തായിരുന്നു യുസ്ഡ്...
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലഭാസ്കറിന്റെ...
ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി ഹൈക്കോടതിയില്‍. രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം സഹകരണ ബാങ്കുകളിലാണ്....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ആദ്യമായി സ്വര്‍ണവില 42,000ല്‍ താഴെ എത്തി. പവന് 160 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 42000ല്‍ താഴെ എത്തിയത്. 41,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 20 രൂപയാണ്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ,...
വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീം (34) പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ...
ട്രഷറികളിലെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂട്ടി. പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വന്നു.181 ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനുള്ള പലിശ കൂട്ടിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 181- 365 ദിവസം വരെ...
ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ പേരില്‍ നടന്ന നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമന തട്ടിപ്പ് കേസില്‍ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാജ ഇ മെയില്‍ ഐ.ഡി...
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ നാലുദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...
വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വ്ലോഗര്‍മാര്‍ ഉപയോഗിച്ചാല്‍ അതിലും നടപടി സ്വീകരിക്കണം. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വലിയ രീതിയില്‍...
തിരുവനന്തപുരം വിതുര പൊന്നാംചുണ്ട് പാലത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ സോമന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട തിരിച്ചിലില്‍ ചെറ്റച്ചല്‍ മുതിയാംപാറകടവില്‍ നിന്ന് സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് സ്കൂട്ടറില്‍ വാമനപുരം നദിക്ക് കുറുകെയുള്ള...
പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് കോടതി. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍, കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി എറണാകുളം പോക്സോ കോടതി വ്യക്തമാക്കി. പനങ്ങാട് സ്വദേശിയായ സഫര്‍ഷാ 2020 ജനുവരി ഏഴിന്...