ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ നമുക്ക് ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 46,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. 5785 രൂപയാണ് ഒരു ഗ്രാം...
ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ നല്കാന് ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ശുപാര്‍ശകളോടെയുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റിക്കു നല്കാന് മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീംകോടതി വിശദീകരിച്ചു. കേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്....
വായ്പ തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിര്‍മ്മാണത്തിനാണ് വായ്പ എടുത്തത്....
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം പഠിക്കുന്ന...
കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരളുടേതായതാണ്...
കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായെന്ന് പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന് ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ്...
ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു.ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ...
കൊല്ലത്ത് ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈഎസ്പി എം എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്....
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട്...
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയതായി കേരള പോലീസ്. ഫാസ്ടാഗ് ഉപയോഗിച്ചാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കുക. പാര്‍ക്കിംഗ് ഫീസ് അടയ്ക്കാനായി റോഡില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുമെന്നും കേരള പോലീസ് അറിയിച്ചു....
കേരളത്തിലെ ഗവർണർക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് കൊടിക്കുന്നില്‍ സുരേഷ് അനുമതി തേടി.കേരളത്തിലെയും തമിഴ്നാട്ടിലെയും ഗവർണമാരുടെ ഇടപെടല്‍ ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നു.ഗവർണർമാരുടെ ഇടപെടല്‍ രാഷ്ട്രീയ താൽപ്പര്യങ്ങള്‍ മുൻ നിര്‍ത്തിയാണ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍...
എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. 2018 ഡിസംബർ 31നാണ് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പിൻവശത്തെ വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ...
പ്രളയത്തിൽ മുങ്ങി ചെന്നൈ. ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടർ ബൈപാസുകൾ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചെന്നൈ തീരത്തെ മിഗ്ജൗമ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈ...
മുട്ടില്‍ മരം മുറിക്കേസില്‍ 84,600 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റിന് അഗസ്റ്റിന് എന്നിവര്‍ ഉള്‍പ്പടെ കേസില്‍ പന്ത്രണ്ട്...
മുട്ടില്‍ മരം മുറിക്കേസില്‍ 84,600 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റിന് അഗസ്റ്റിന് എന്നിവര്‍ ഉള്‍പ്പടെ കേസില്‍ പന്ത്രണ്ട്...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ആദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. 47,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. പവന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 47,000 കടന്നത്. ഗ്രാമിന് 40...
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് ഇന്നു കൊട്ടാരക്കര കോടതിയില്‍ നല്‍കിയേക്കും. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര് പത്മകുമാര്‍ (52), ഭാര്യ എം ആര് അനിതാകുമാരി (45), മകള്‍...
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ്...
സൈക്ലോണ്‍ മുന്നറിയിപ്പില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ധാരാളം ആളുകളാണ് യാത്ര മുടങ്ങിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായത്. പലരും പല സ്ഥലങ്ങളിലും കുടുങ്ങിപ്പോയി. കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും തുണയായത് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്....
ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ മുന്‍ ഡിജിപി രാജേഷ് ദാസിനു നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷക്ക് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവ്. ഓള് ഇന്ത്യ സര്‍വീസസ്...
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഈ മാസം 22 വരെയാണ് സമ്മേളനം. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരുത്തു കാട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ബിജെപി. സമ്മേളന കാലയളവില്‍ 19...
കൊല്ലത്ത് അച്ചന്‍കോവില്‍ കോട്ടവാസല്‍ ഭാഗത്ത് കാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്മുഖ വിലാസം സ്കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്. പഠനയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍. ക്ലാപ്പന...
മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ്...
മലപ്പുറം വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ചുമക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്ന് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡിക്കല്‍...
കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്, കേരള സാമൂഹ്യ സുരക്ഷാ മിഷന്...
എറണാകുളത്ത് വന്‍ ലഹരിമരുന്നു വേട്ട. പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. കരുമാലൂര്‍ സ്വദേശികളായ നിഥിന് വേണുഗോപാല്‍, നിഥിന് വിശ്വന് എന്നിവരാണ് പിടിയിലായത്. സിനിമ ഷൂട്ടിങ്ങിന് എന്ന പേരില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്കുമരുന്ന്...
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ പ്രോഗ്രാമർ : യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി...
ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനിടെയാണ്...
ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്. തീർത്ഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്ന്...
ദേശീയപാതാ നിർമ്മാണത്തിനിടെ തൃശ്ശൂരിൽ അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12 ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ...
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദപ്രചാരണം നടത്തിയ ആൾക്കെതിരെ കേസ്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിനെ (48) ആണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള...
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന തീവ്ര...
മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക്...
നാല് സംസ്ഥാനങ്ങളിലെ നിർണായകമായ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് കാതോർത്ത് ഇന്ത്യ. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് രാവിലെ 8 മുതൽ പുറത്തുവരിക. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും...
ജിഎസ്ടി വിഹിതത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്...
മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷന് വളപ്പില്‍ യൂട്യൂബറെ മര്‍ദ്ദിച്ചതില്‍ പൊലീസ് കേസെടുത്തു. 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. നിസാര്‍ ബാബു എന്ന യൂട്യൂബറാണ് മര്‍ദനത്തിനിരയായത്. അരീകോട് നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ നിസാര്‍...
കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തിൽ പരിക്കേറ്റ്...
യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി വനിത നിമിഷ പ്രിയയുടെ അമ്മ വീണ്ടും ദില്ലി ഹൈക്കോടതിയെ സമീപിച്ചു. യമൻ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. യെമനില്‍...
സര്‍ക്കാര്‍ തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ അത് നടക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം നിരുത്തരവാദപരമെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍...
എസ്എഫ്ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുര്‍ന്നുണ്ടായ...
കേരളവര്‍മ്മ കോളജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലില്‍ അവസാന നിമിഷത്തിലാണ് 3 വോട്ട് ഭൂരിപക്ഷത്തില്‍ അനിരുദ്ധന് ജയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് റീ കൗണ്ടിങ് നടത്തിയത്....
കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ ബുദ്ധികേന്ദ്രം അനിത കുമാരിയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍. അത്യാവശ്യമായി പത്തുലക്ഷം രൂപയുടെ ആവശ്യമുണ്ടായതിന് പിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പത്മകുമാറിനും ഭാര്യയ്ക്കും ഏകദേശം ആറ് കോടിയുടെ...
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്റ് ചെയ്തു. പദ്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലും അനിതയും അനുപമയെയും എന്നിവരെ തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലേക്കും മാറ്റും. കേസില്‍ പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്...
ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഡിസംബർ 15ന് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു....
ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത...
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയായിരുന്നെന്ന് എഡിജിപി. സ്പുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയ്ക്ക് യുട്യൂബില്‍ അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്സാണ്...
ഓയൂരില്‍നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന് ക്യാമ്പിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ ചില ചോദ്യങ്ങളില്‍ ഉത്തരം...
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ ഇനി മുതല്‍ വിദ്യാര്‍ഥികളുടെ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോര്‍ഡ്. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ പരീക്ഷയിലെ മാര്‍ക്കിന്റെ ശതമാനം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ കണക്കാക്കണമെന്ന് ബോര്‍ഡ് അറിയിച്ചു....
തിരുവനന്തപുരം കഠിനകംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളുടെ കൈവിരല്‍ നായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയും പ്രദേശത്ത് തെരുവുനായ ആക്രമണം രൂക്ഷമായിരുന്നു....