യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ്...
ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന കുട്ടികൾക്ക് ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ഹരിപ്പാട് ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെയാണ് അസാധരണ സംഭവമുണ്ടായത്. കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. കുട്ടികളുടെ ദേഹം ചൊറിഞ്ഞു...
നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം തുടങ്ങുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട്...
കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുഴിമന്തി...
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി....
മലയാള സിനിമ സംവിധായകന് വിനു അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ...
അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒന്നാം പ്രതിയായ സവാദിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയില്‍ സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5770 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു....
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. കുറ്റകൃത്യം...
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും. വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് സ്റ്റേഷന് പ്ലാന്‍ ചെയ്യുന്നതെന്നും ലോക്നാഥ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിഷ്പക്ഷ പരിശോധനയെ എതിര്‍ത്ത് തമിഴ്നാട്. കേരളത്തിന്റെ ആവശ്യം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാടിനെ ചുമതലപ്പെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെതിരെ...
കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ 1,380 കോടിയാണ് കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചത്....
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അറസ്റ്റിനെതിരെ പതിനാല് ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. പൊലീസ്...
ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി...
കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്ക് സിനിമാ തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവര്‍ക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പിരിമിതികളുള്ളവര്‍ക്കും ഫീച്ചര്‍ സിനിമ ആസ്വദിക്കത്തക്കമുള്ള ഒരു സംസ്കാരവും രീതിയും കൊണ്ടുവരുകയെന്ന...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി രണ്ടിന് സ്വര്‍ണവില...
ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത് സർക്കാർ. സുപ്രിംകോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന...
സിവില്‍ സപ്ലൈസ് കോര്പറേഷന്(സപ്ലൈകോ) ചെയര്മാന് ആന്‍ഡ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ.ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2013 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനാണ്. 2022 ഓഗസ്റ്റില്‍ ജനറല്‍...
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5...
എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭൂ-പതിവ് നിയമ...
മദ്യം, സിഗരറ്റ്, എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ്പ് പരിരക്ഷയില്‍നിന്ന് ഓഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിവരവകാശ രേഖയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം മദ്യമോ സമാനവസ്തുക്കളോ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ...
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആർ.എസ് ശശികുമാർ...
യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രുരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മര്‍ദനമേറ്റത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. യവതിയെ ലോഡ്ജ് ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്...
ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ് ഉത്തരവ്. ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നൽകുന്നതിൽ...
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. പുൽമേടിനും കഴുതക്കുഴിക്കും സമീപമാണ് സംഭവം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെയും പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ ഹൃദയാഘാതം...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,240 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന് ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച്...
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക....
സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. പൊതുവിപണിയില്‍ കിലോയ്ക്ക് 300 രൂപയിലേക്ക് കടന്നിരിക്കുകയാണ് വെളുത്തുള്ളി വില. ഒരു മാസത്തിനിടെ പൊതുവിപണിയില്‍ വെളുത്തുള്ളിക്ക് കിലോയ്ക്ക് 90 രൂപ കൂടിയതായാണ് കച്ചവടക്കാര്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടെ വെളുത്തുള്ളി വിലയില്‍ ഉണ്ടായ ഏറ്റവും...
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി,...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. മത്സരം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ 228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിട്ടുനില്‍ക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂര്‍ 892 പോയിന്റ്, പാലക്കാട് 888 പോയിന്റുമായി...
ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാല്‍ ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിന് അറിയിക്കാന്‍ അവസരം. പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമഗ്ര സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് വാഹനവകുപ്പ്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ...
വീട്ടിലിരുന്ന് സ്വൈപ്പ് ചെയ്ത് വൈദ്യുതിബിൽ അടയ്ക്കാനുള്ള സംവിധാനം വരുന്നു. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക....
ഗുരുവായൂരപ്പന് ഞായറാഴ്ചയും തിങ്കളാഴ്ചയും ബിംബ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ചടങ്ങ് തുടങ്ങിയാല്‍ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ നാലമ്പലത്തിന് പുറത്ത്...
കൊച്ചിയില്‍ സ്പായില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. കടവന്ത്രയിലെ ഒരു സ്പായിലെ റിസപ്ഷനിസ്റ്റായ യുവതിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊച്ചിയിലെ 79 സ്പാകളിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്നും അനാശാസ്യവും നടക്കുന്നു...
തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുറകോണം എന്ന...
കുസാറ്റ് ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പലായിരുന്ന ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ രണ്ട് അധ്യാപകര്‍ എന്നിവരെയാണ് പ്രതിയാക്കിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവര്‍ക്കെതിരെ...
ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ സീറ്റു ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യാ മുന്നണി. ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്നു ചര്‍ച്ച നടത്തുക. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്യാനാണ് കോണ്‍ഗ്രസിന്റെ നിലപാട്. സീറ്റ്...
സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ തുടങ്ങും. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള മുതിര്‍ന്ന ബിഷപ്പുമാരാണ് പരിഗണനയിലുള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ...
സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലം. കൃഷി നശിച്ചതും വിളവെടുപ്പ്...
ലക്ഷദ്വീപിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴിയില്‍ നിന്ന് വിദര്‍ഭ വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട് ആ സാഹചര്യത്തില്‍ അടുത്ത 4-5 ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. പോയിന്റ് നിലയിൽ കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിൽ. 674 പോയിന്റുകളാണ് ജില്ല നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 പോയിന്റ്...
ലൈംഗികാതിക്രമത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ അതിജീവനത്തിനും പോക്സോ കേസിലെ കുറ്റവാളികള്‍ക്ക് സൈക്കോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കുന്നതിനും നിര്‍ദേശം പുറപ്പെടുവിച്ച് ഹൈക്കോടതി. ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിക്ടിം റൈറ്റ്സ് സെന്റര്‍ (വിആര്‍സി) പ്രോജക്ട് കോഓര്‍ഡിനേറ്റര്‍...
ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന് മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്...
വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ പന്നിയെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. കടുവയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം. രാവിലെ...
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,400 രൂപയാണ് വില. ഒരു ഗ്രാമിന് 5,800 രൂപയും. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. താൽക്കാലികമായി വില ഇടിഞ്ഞാലും...
പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ല. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. പമ്പ- നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിനായി പമ്പയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ യാത്രക്കാര്‍...