ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് മാറ്റങ്ങള്‍. ബാങ്കിംഗ് രംഗത്തു ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുത്തന്‍ സാമ്പത്തിക മാറ്റങ്ങള്‍ നോക്കാം. എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക്...
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി മുതൽ ജിസ്പാർക്ക് വഴി ഓണ്‍ലൈൻ ആയി ലഭ്യമാക്കും. കെഎസ്ആർടിസിയിലെ 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ ഉൾക്കൊള്ളിച്ച് ജിസ്പാർക്ക് സോഫ്റ്റ്വേറിൽ ശന്പളം...
കോവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യൻ മെഡിസിൻസ് ഏജൻസി രണ്ട് വാക്സീനും അംഗീകാരം നൽകാത്തതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് കേന്ദ്രം സമ്മർദം ശക്തമാക്കുന്നത്....
ഇന്നു മുതൽ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. പുതുക്കിയ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാവും ഇനിമുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് പുതിയ വ്യവസ്ഥകൾ. 18 ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങൾ...
കോവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് വൈകി എടുത്താൽ ഫലപ്രാപ്തി കൂടുമെന്ന് പഠനം. ആസ്ട്രസെനക്ക കോവിഡ് വാക്സിൻ ഒന്നും രണ്ടും ഡോസുകൾക്കിടയിലെ ഇടവേള പത്ത് മാസമാക്കി ഉയർത്തിയാൽ മെച്ചപ്പെട്ട രോഗപ്രതിരോധ പ്രതികരണം ലഭിക്കുമെന്നാണ് ഓക്സ്ഫർഡ് സർവകലാശാല പുറത്തിറക്കിയ...
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി. ജൂണ്‍ 30നുള്ളില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം...
കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മുന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22)ന്റെ മൃതദേഹമാണ് കോളജിലെ രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപം കണ്ടെത്തിയത്. നിലവിലെ കോളജ് യൂണിയൻ...
കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ ഇനിമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്സിന് വാങ്ങാന്‍ കഴിയൂ. വാക്സിന് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംവിധാനം ഇനി തുടരില്ലെന്നും നാളെമുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ വാക്സിന്...
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634,...
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിന്ദുവിന്റെ തെരഞ്ഞെടുപ്പു വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ഹര്‍ജി നല്‍കിയത്. ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ്...
കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന് പിന്നാലെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍...
പാലക്കാട് തൃത്താലയിൽ വാഹനമിടിച്ചു ചത്ത നായ കിടന്നത് മണിക്കൂറുകൾ, ഒടുവിൽ പട്രോളിംഗിനിടയിൽ തൃത്താല എക്സൈസ് റേഞ്ചിലെ ജീവനക്കാർ മറവ് ചെയ്ത് മാതൃകയായി. മേഴത്തൂർ റോഡിലാണ് സംഭവം. അതിരാവിലെ വാഹനമിടിച്ചു ചത്ത നായയെ ഉച്ചയായിട്ടും മറവ് ചെയ്യാത്തത്...
കോവിഡ് വകഭേദങ്ങളായ ആല്‍ഫ, ഡെല്‍റ്റ എന്നിവയ്ക്കെതിരെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിന് ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടനിലും ഇന്ത്യയിലുമായി കണ്ടെത്തിയ കൊറോണ വൈറസ് ബി 1.1.7...
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു...
കൊല്ലം വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് നിലമേലിലെ വിസ്മയയുടെ വീട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു. തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട കിരണ്‍കുമാറിന്റെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോവിഡ്...
ബോളിവുഡ് സംവിധായകനും നടി മന്ദിര ബേദിയുടെ ഭർത്താവുമായ രാജ് കൗശൽ അന്തരിച്ചു. 49 വയസായിരുന്നു. വീട്ടിൽ വച്ച് ഇന്ന് പുലർച്ചെ 4.30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൗശലിന്റെ കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയ്...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കുന്നതിന് ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിയമം അനുസരിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കേണ്ടത്. എത്ര തുക നല്‍കണമെന്നതിനെ കുറിച്ച്...
സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. അന്‍പത്തിയൊന്‍പതുകാരനായ അനില്‍ കാന്ത്...
കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറുകയാണ് . ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട്...
രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദം 51 പേരില്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ത്യയില്‍ ഉല്‍ഭവിച്ച ഡെല്‍റ്റാ പ്രസ് വൈറസ് അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ ശക്തമായ...
എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആര് ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആര് ടി വ്യക്തമാക്കിയിരുന്നത്...
ഡോ. സി. സൈലേന്ദ്ര ബാബുവിനെ തമിഴ്നാട്ടിലെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിച്ചു. 2021 ജൂലൈ 1 ന് അദ്ദേഹം ചുമതലയേൽക്കും. മുൻ ഡിജിപി ജെ കെ ത്രിപാഠി 2021 ജൂൺ 30 ന് വിരമിക്കുന്ന...
സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും....
കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579,...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്....
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകും. ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ 21...
ബലാല്‍സംഗ ആരോപണം വ്യാജമെന്ന വാദം തള്ളി കായികതാരം മയൂഖ ജോണി രംഗത്ത്. സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു സ്ത്രീയും പീഡന പരാതി ഉന്നയിക്കില്ല. എത്രയോ സഭകളാണ് ലോകത്തുള്ളത്. അതിലെല്ലാം തര്‍ക്കങ്ങളുമുണ്ട്. അതിന്റെ പേരില്‍ ഒരു സ്ത്രീ...
ഇന്ത്യയില്‍ വാക്സിന് വിതരണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ മോഡേണ ഡ്രഗ്സ് കണ്‍ട്രോളറെ സമീപിച്ചതായി റിപ്പോർട്ട്. ഉടന്‍ തന്നെ മോഡേണയുടെ കോവിഡ് വാക്സിന് ഡ്രഗ്സ് കണ്ട്രോളര് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ...
വിസ്മയയെ വിവാഹശേഷം അഞ്ചു തവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രതി കിരണ്‍കുമാര്‍. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കിരണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വിസ്മയ മരിച്ച അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ...
നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പിഎ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂരിലെ ഫ്ളാറ്റില്‍നിന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ...
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണം. കോവിഡ് പ്രതിസന്ധി പൂര്‍ണമായി ഒഴിയുന്നത് വരെ സമൂഹ അടുക്കള വഴി ഭക്ഷണം വിതരണം...
മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിചിത്രസംഭവം. 28കാരിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണ വാക്സിന് കുത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. താനെയിലെ ആനന്ദ്നഗറിലെ വാക്സിന് കേന്ദ്രത്തിലാണ് സംഭവം. ഭര്‍ത്താവിനോട് നടന്ന സംഭവം 28കാരി...
കൊല്ലം ചാത്തന്നൂർ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിനെക്കുറിച്ചു വിവരം ലഭിച്ചതായി സൂചന. രേഷ്മയുടെ സുഹൃത്തിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഏതാനും ദിവസത്തിനുള്ളിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ...
സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം. അണ്ടര്‍ സെക്രട്ടറി തലം മുതല്‍ അഡീഷണല്‍ സെക്രട്ടറി തലം വരെയുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സ്വപ്ന സുരേഷ് സമ്മാനിച്ച ഐ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ സ്ഥലംമാറ്റി. എ പി രാജീവനെ...
വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു നൽകാനുള്ള കെടിഡിസിയുടെ ‘ഇൻ കാർ ഡൈനിങ്’ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം ജൂലൈ ഒന്നു മുതൽ...
രാജ്യത്ത് ആശ്വാസമായി കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 37, 566 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 907 പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ...
36 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പാണ് അദ്ദേഹത്തിന് നൽകിയത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേരള പോലീസ് ആസ്ഥാനത്തു നടന്ന...
മുംബൈ നഗരത്തിൽ 18 വയസിൽ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തൽ. സിറോ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഏപ്രിൽ ഒന്നിനും ജൂൺ 15 നുമിടയിൽ മുംബൈയിലെ പാത്ത് ലാബുകളിൽ നിന്ന് ശേഖരിച്ച 2176...
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ പശ്ചിമ ബംഗാളിൽ ജൂലൈ 15 വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച നിയനന്ത്രണങ്ങൾ വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ലോക്ഡൗൺ നീട്ടാൻ ഇന്ന് മമത സർക്കാർ ഉത്തരവിറക്കിയത്. ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. 50ശതമാനം...
വിഷം നല്കി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. കോവിഡ് പ്രതിരോധ മരുന്നാണെന്ന വ്യാജേനയാണ് വിഷം നല്‍കിയത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കടം വാങ്ങിയ പണം തിരികെ നല്കാന് കഴിയാതിരുന്നതാണ്...
തിരുവനന്തപുരത്ത് യുവതി അർച്ചനയുടെ ആത്മഹത്യയിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുരേഷിനെ റിമാൻഡ് ചെയ്തു. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണയിലുമാണ് അറസ്റ്റ്. നേരത്തെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത ശേഷം സുരേഷിനെ വിട്ടയച്ചിരുന്നു....
രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഡി.ആര്.ഡി.ഒ വികസിപ്പിച്ചെടുത്ത 2-ഡിജി മരുന്നിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം ആരംഭിച്ചതായി റിപ്പോർട്ട്. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ആണ് ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്നത്. ഓരോ പാക്കറ്റിനും 990 രൂപയാണ് വിലയെന്നും കമ്പനി അറിയിച്ചു....
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450,...
ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളാക്കി ചിത്രികരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വെബ്സൈറ്റിലാണ് വിവാദ മാപ്പ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ട്വിറററിന്റെ വെബ്സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ...
കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. എട്ടു...
വാട്സ് ആപ് നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കുമളി സ്വദേശിയായ ഓമനക്കുട്ടൻ ആണ് വാട്സ്ആപ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു.വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക്...
ഫാമിലി പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റവുമായി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് പേഴ്സണൽ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷനേഴ്സ് നൽകി. പെൻഷൻ വാങ്ങുന്നയാളുടെ മരണത്തിന് ശേഷം ബന്ധുക്കൾ പെൻഷൻ ലഭിക്കുന്നതിന്...
പൊതുമേഖല ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ്സി കോഡും ചെക്ക് ബുക്കും ജൂലൈ ഒന്നുമുതല്‍ അസാധുവാകും. ജൂലൈ ഒന്നുമുതല്‍ നെഫ്റ്റും ആര്‍ടിജെഎസും വഴിയുള്ള ഇടപാടുകള്‍ക്ക് പുതിയ ഐഎഫ്എസ് സി കോഡ് ഉപയോഗിക്കണമെന്ന് ഇടപാടുകാര്‍ക്ക് കനറാ ബാങ്ക് നിര്‍ദേശം...
കരിപ്പൂർ സ്വര്‍ണ്ണക്കടത്തിൽ അർജുൻ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ. പ്രതി മുഹമ്മദ് ഷഫീഖിന്റെ ഫോൺ രേഖയിൽ നിന്ന് അത് വ്യക്തമായെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണക്കടത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന...
സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. പ്രതികളെ സംരക്ഷിക്കാനായി മുന്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന് ഇടപെട്ടെന്നും മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍...