കോവിഡ് വാക്സിനേഷനില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് 2.50 കോടി ആളുകള്‍ രാജ്യത്ത് വാക്സിന് സ്വീകരിച്ചു. 2.47 കോടി ആളുകള്‍ക്ക് ഒറ്റ ദിവസം വാക്സിന് നല്കിയ ചൈനയെയാണ് ഇന്ത്യ ഈ...
സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) മരുന്നിന് നികുതി ഒഴിവാക്കി. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. സോൾജിൻസ്മ ഇഞ്ചക്ഷൻ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഇത് ബാധകമാണ്. ഇറക്കുമതി ചെയ്യുന്ന എസ്എംഎ മരുന്നിന് കോടികളാണ് വില. ബയോ ഡീസലിന്റെ നികുതി...
ദേശീയ തലത്തിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക രോഗി സുരക്ഷാ...
ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയിൽ ആക്കാൻ തീരുമാനം. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നികുതി ചോർച്ച തടയുകയാണ് ലക്ഷ്യം. 2022 ജനുവരി ഒന്ന് മുതൽ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി...
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033,...
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. വിഷയം പീന്നീട് വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു....
എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രവേശനം എന്‍ട്രന്‍സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാകണമെന്ന സിബിഎസ്ഇ മാനേജ്മെന്റിന്റെയും ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നിലവില്‍ പ്രൊഫഷണല്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില് റെക്കോര്‍ഡ് വാക്സിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഓരോ മിനിറ്റിലും 42,000 ഡോസ് വാക്സിനാണ് നല്‍കുന്നതെന്ന് ആരോഗ്യപവര്‍ത്തകര്‍ പറയുന്നു. ഉച്ചയോടെ വാക്സിന് എടുത്തവരുടെ എണ്ണം ഒരു കോടി പിന്നിട്ടതായാണ് കണക്കുകള്‍. ഇന്ന്...
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്ലൈനായി നടത്താമെന്ന് സുപ്രീം കോടതി. പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണം...
വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രഫ. താണു പദ്മനാഭന് അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ താണു പദ്മനാഭന് പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സില്‍ അക്കാദമിക്...
നോക്കുകൂലി വാങ്ങില്ലെന്നും നിയമാനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും ചുമട്ടു തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ പ്രഖ്യാപനം. തൊഴില്‍ വകുപ്പു വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രെയ്ഡ് യ്ൂണിയനുകളും സംയുക്തമായാണ് പ്രഖ്യാപനം...
നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട് ഉള്‍പ്പെടുന്ന ഒൻപതാം വാര്‍ഡ് ഒഴികെ ചാത്തമംഗലം പഞ്ചായത്തിലെ മറ്റുഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതോടെ ജില്ലയില്‍ ഭീതിയൊഴിഞ്ഞു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലും വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 14...
പാലക്കാട് മണ്ണുത്തി ദേശീയപാതയിൽ ആലത്തൂർ സ്വാതി ജങ്ഷനിൽ ഡീസൽ ടാങ്ക് പൊട്ടി ലോറിക്കു തീ പിടിച്ചു. പൊലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാൽ തീ പടരുന്നത് തടഞ്ഞതിനാൽ വലിയ അപകടം ഒഴിവാക്കാനായി. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ തീ...
വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹ പങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള...
കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212,...
കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നതില്‍ ആശ്വാസം പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി വരുന്നത് ആശ്വാസം പകരുന്നതായി കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസമിതി അംഗം വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ മിസോറാമിലെ സ്ഥിതിഗതികളാണ് ആശങ്കപ്പെടുത്തുന്നത്.വരുന്ന...
കോവിഡ് കാരണം പരീക്ഷയെഴുതാന്‍ കഴിയാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലായതായി റിപ്പോർട്ട്. പരീക്ഷയെഴുതാന്‍ പകരം സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചെങ്കിലും അത് നടപ്പായില്ല. പലസ്ഥലങ്ങളിലും പിജി ബി.എഡ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍...
സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള...
സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമായില്ലെന്നും നിലവിലെ കോവിഡ് സാഹചര്യം തീയറ്റര്‍ തുറക്കാന്‍ അനുകൂലമല്ലെന്നും മന്ത്രി സജി ചെറിയാന്. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍കാര്‍ ഇടപടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ നിലയിലേക്ക്...
സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പാലക്കാട് അഞ്ച് വിളക്കിലാണ് പ്രതിഷേധം. നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ ഒല്ലൂരില്‍...
മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി ബെവ്കോ. സംസ്ഥാനത്തെ എല്ലാ ജില്ലയിലും തിരഞ്ഞെടുത്ത ഔട്ലെറ്റുകളിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ‘ബെവ് സ്പിരിറ്റ്’ എന്ന പേരിൽ പുതിയ...
ദത്തെടുക്കലിന്റെ ഭാഗമായുള്ള നടപടികൾ ലഘൂകരിക്കാൻ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കുട്ടികളെ ദത്തെടുത്താൽ വിദേശത്തു നിന്നുള്ളവർ 2 വർഷം ഇന്ത്യയിൽ താമസിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും. കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും നടപടികൾ...
ബഹിരാകാശരംഗത്ത് പുതു ചരിത്രം കുറിച്ച് സ്പെയ്സ് എക്സ് ഇൻസ്പിരേഷൻ 4 പേടകം വിക്ഷേപിച്ചു. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പേടകത്തില്‍ ബഹിരാകാശ വിദഗ്ധരല്ലാത്ത നാലുപേര്‍ മാത്രമാണുള്ളത്.മൂന്നു ദിവസം ഇവര്‍ ഭൂമിയെ വലംവെയ്ക്കും. മൂന്നു...
ഒല്ലൂര്‍ എസ്ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി. കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിപ്പിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശത്ത് സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. ‘ഞാനൊരു എംപിയാണ് ഒരു സല്യൂട്ട്...
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നല്കാന് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ട ദീര്‍ഘനാളയുള്ള കുടിശ്ശികയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് അടക്കമാണ് ആശ്വാസ പാക്കേജ്. യൂസേജ്, ലൈസന്‍സ് ഫീസ് അടക്കമുള്ള...
പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. ട്രസ്റ്റിൽ ഓഡിറ്റിങ് നടത്താൻ ഭരണസമിതിക്കും, ഉപദേശക സമിതിക്കും അധികാരമില്ലെന്നാണ് വാദം. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന്...
കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധന്‍. എയിംസിലെ പ്രൊഫസര്‍ സഞ്ജയ് റായിയാണ് കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ ആണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയോടെ കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ...
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവ്. കേരളത്തില്‍ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ കോര്പ്പറേഷന് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്പ്പറേഷന് പരിധിയിലുള്ള കോളജുകള്‍ക്ക്...
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ. തമിഴ്നാട് വെല്ലൂര്‍ കാട്പാടിയിലെ സൗന്ദര്യയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്ക് ശേഷം കുട്ടി വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നാലുദിവസത്തിനിടെ നീറ്റ് പരീക്ഷാ പേടിയില്‍...
തൃശൂരിൽ നിന്ന് ആറുമാസം മുമ്പ് അമ്മയ്ക്കൊപ്പം ബാങ്കില്‍പ്പോയി തുടർന്ന് അവിടെ വെച്ചു കാണാതായ പതിനേഴുകാരന്റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രവാസി മലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ശില്പയുടെയും മൂത്ത മകനും...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 27,176 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15000ലധികം കേസുകൾ കേരളത്തിൽ നിന്നാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,33,16,755 ആയി ഉയർന്നതായി...
കാസർക്കോട് തിമിരടുക്കയിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. 24കാരനായ അബ്ദുൽ റഹ്മാനെയാണ് വീട്ടിൽ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ടു...
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043,...
സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം, സുപ്രീംകോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുക. ഒരാള്‍ കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍...
കടല്‍ക്കൊല കേസിനു പിന്നാലെ ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിയായ മകന് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ അമ്മയുടെ ഹര്‍ജി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2012ല്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്...
കോൺഗ്രസ് പാർട്ടി വിട്ട കെ പി അനിൽകുമാർ സി പി എമ്മിലേക്ക്. ഉപാധിയില്ലാതെ ആണ് താൻ സി പി എമ്മിലേക്ക് പോകുന്നതെന്നാണ് അനിൽ കുമാറിന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്നത് കാണാതിരിക്കാൻ ആകില്ലെന്ന്...
ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ ആഴ്ച അംഗീകാരം നൽകിയേക്കുമെന്ന് സൂചന. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ തദ്ദേശീയ വികസിപ്പിച്ച കോവാക്സിന് ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചതു...
കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814,...
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. രാജ്യസുരക്ഷയെക്കുറിച്ച് പറയേണ്ടെന്ന് കോടതി...
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കിയേക്കും. കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന അപകടം പൈലറ്റിന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. അപകടത്തിന് കാരണം റണ്‍വേയുടെ അപര്യപ്തതയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ചത്....
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തി ഗോവ. വിദ്യാര്‍ഥികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും നിരീക്ഷണം ബാധകമാകും. ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ...
പ്ലസ് വണ്‍ പരീക്ഷ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കില്ല. കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിംസ് എ എം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന്...
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ വീഴ്ചയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആണ് കേസ്. സൂപ്രണ്ടിന് നോട്ടീസയക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം ആശുപത്രി സൂപ്രണ്ട്...
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരന് മുങ്ങി മരിച്ചു. കളമശേരി സെന്‍്റ്. പോള്‍സ് കോളജിന് സമീപം കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സില്‍ (220 സബ് സ്റ്റേഷന് കോളനി) താമസിക്കുന്ന വൈശാഖ് (31) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല്...
കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ കേരളത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതിയത് 116000ത്തിലധികം വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷയുടെ മാനദണ്ഡള്‍ക്ക് പുറമെ കൊവിഡ് പ്രതിരോധത്തിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തിയത്. ഇതിന് പുറമെ തദ്ദേശീയ ഭാഷയില്‍ക്കൂടി ചോദ്യങ്ങള്‍...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് മഴ ശക്തമാകും. തിരുവനന്തപുരം ആലപ്പുഴ, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം ശക്തി പ്രാപിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍...
നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്കപ്പട്ടികയിലെ 15 പേരുടെ സാംപിളുകൾ കൂടി നെഗറ്റീവ്. ഇതുവരെ പരിശോധിച്ച 123 സാംപിളുകളും നെഗറ്റീവാണ്. ഹൈറിസ്കിലുള്ള ആളുകൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. നിരീക്ഷണം ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി...
ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ലക്ഷ്മി നഗർ സ്വദേശി ആനന്ദന്റെ മകൾ ലോഷിണിയാണ് മരിച്ചത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ ഹോട്ടലിൽനിന്നാണ് ആനന്ദും കുടുംബവും ബിരിയാണി കഴിച്ചത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ എന്ന ഹോട്ടലിൽനിന്ന് ഭക്ഷണം...
കോവിഡ് മാർഗ രേഖ പുതുക്കി കേന്ദ്ര സർക്കാർ. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാലും അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് പുതുക്കിയ മാർഗ രേഖയിൽ പറയുന്നു. എന്നാൽ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം,...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,591പേര്‍ക്ക് കോവിഡ്. 34,848പേര് രോഗമുക്തരായി. 338പേര് മരിച്ചു. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 20,487 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. 3,32,36,921 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്...