കണ്ണൂര്‍ താണയില്‍ വന്‍ തീപിടിത്തം. ദേശീയ പാതയില്‍ പൂട്ടിയിട്ട രണ്ട് കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വൈകീട്ട് നാല് മണിക്കാണ് കണ്ണൂര്‍...
നടൻ പട്ടത്ത് ചന്ദ്രൻ അന്തരിച്ചു. 59 വയസുകാരനായ അദ്ദേഹം തൃശൂർ ചന്ദ്രൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമയിലെത്തും മുൻപ് നാടക നടൻ എന്ന നിലയിൽ പ്രേക്ഷക...
കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീന് എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പ്രധാനമന്ത്രി...
സംസ്ഥാനത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. ലീറ്ററിന് 26 പൈസയാണ് വർധിപ്പിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 95 രൂപ 87 പൈസയാണ് വില. കൊച്ചിയിൽ 93...
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊടാനാണ് സാധ്യത. ഒഡീഷയും ആന്ധ്രാ പ്രദേശും കനത്ത ജാഗ്രതയിലാണ്. 65 മുതൽ 85 വരെ വേഗതയിൽ കാറ്റ്...
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ. ഹോട്ടലുകളിലും ബാറുകളിലും ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കായിരിക്കും ബാറുകളിൽ പ്രവേശനം. ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കണം. 18 വയസ്സിന് താഴെയുള്ളവർക്ക്...
എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നാല് മണിക്കൂര്‍ മുതല്‍...
ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്, ചൈന രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി പ്രസംഗത്തിനിടെ മുന്നറിയിപ്പ് നല്കി. ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചിന്തയും...
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ ഹൃദയമാണ് എത്തിക്കുന്നത്. രാജഗിരി...
രാജ്യത്ത് 600 മെഡിക്കല്‍ കോളജുകളും എംയിസ് പോലുള്ള 50 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 200 സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും കൂടി വേണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മെഡിക്കല്‍-വിദ്യാഭ്യാസ മേഖലയില്‍ പൊതു, സ്വകാര്യ പങ്കാളിത്ത സംവിധാനം ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
അഡ്വ. പി സതീദേവി കേരള വനിത കമ്മിഷന് അധ്യക്ഷയായി ഒക്ടോബര്‍ ഒന്നിന് രാവിലെ ചുമതലയേല്‍ക്കും. ജോസഫൈന് രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. കമ്മീഷന്റെ ആറാമത്തെ അധ്യക്ഷയായാണ് സതീദേവി ചുമതലയേല്‍ക്കുന്നത്. നിലവില്‍ മഹിളാ അസോസിയേഷന് സംസ്ഥാന...
വീട്ടില്‍ അടച്ചിടുന്നതിന്റെയും ഓണ്‍ലൈന്‍ പഠനത്തിന്റെയും മടുപ്പില്‍നിന്ന് ഭിന്നശേഷി കുട്ടികള്‍ക്ക് രക്ഷയൊരുക്കുകയാണ് എസ്.എസ്.കെയുടെ പ്രത്യേക പഠന -പരിശീലന കേന്ദ്രങ്ങള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയില്‍ 280 സ്പെഷ്യല്‍ കെയര്‍ സെന്ററുകളാണ് എസ്.എസ്.കെ. ആരംഭിച്ചിട്ടുള്ളത്. മാനസികവും ശാരീരികവുമായ ആരോഗ്യം...
സ്കോൾ-കേരള നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് അഞ്ചാം ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 1520 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1323 പേർ (87.04% ശതമാനം) നിശ്ചിത യോഗ്യത നേടി. 1183 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനും...
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. കെഎസ്ഇബിയുടെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത്...
പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്മെന്റ് ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബര്‍ 23ന് പുറമേ 25, 29 തീയതികളിലും ഒക്ടോബര്‍ ഒന്നിനുമായി പൂര്‍ത്തീകരിക്കും. തുടര്‍ന്ന്...
സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാസമന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ...
എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന നൂറുദിന പരിപാടി വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചില ലക്ഷ്യങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പലതും ലക്ഷ്യത്തിനപ്പുറം എത്താനായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ നൂറുദിവസത്തിനുള്ളില്‍ 10,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ്...
നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനിരിക്കേ, സ്കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. ഒക്ടോബര്‍ 20ന് മുമ്പ് സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ്...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനങ്ങള്‍ ധനസഹായം കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഭാവിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു....
കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011,...
തിരുവനന്തപുരത്തെ പോലീസ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡൻസാഫ്) പ്രവർത്തനം മരവിപ്പിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഡൻസാഫ് സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ലഹരി മാഫിയയുമായും തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്നായിരുന്നു...
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു. ചികില്‍സയ്ക്കിടെയാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുന്നത്. തുടര്‍ന്ന്...
ഇന്ത്യയില്‍ ആദ്യമായി അജ്ഞാത രോഗമായ ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഈമാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ സിഐഎ ഉദ്യോഗസ്ഥന് പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു...
തിരുവനന്തപുരം പൂവാറില്‍ യുവാവിനെ മര്‍ദ്ദിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. പൂവാര്‍ എസ് ഐ സനല്‍കുമാറിനെയാണ് റൂറല്‍ എസ് പി സസ്പെന്‍ഡ് ചെയ്തത്. സുധീര്‍ ഖാന് എന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. ഞായരാഴ്ച രാവിലെ...
കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാനത്തു പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെയും സ്റ്റിങ്ങർമാരുടെയും കണക്കെടുപ്പു പൂർത്തിയാക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. എട്ടു വർഷം മുൻപ് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിവയ്ക്കുകയും പിന്നീട് ചിലരുടെ സമ്മർദ്ദം മൂലം നിർത്തിവെക്കുകയും ചെയ്ത...
കോഴിക്കോട് നഗരത്തില്‍ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തെരച്ചില്‍ ഊർജിതമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി...
സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. ടിപിആർ റേറ്റ് കുറഞ്ഞു വരികയാണ്. വാക്സിനേഷൻ 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്നും മന്ത്രി...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയങ്ങളില്‍...
ജാതകപ്രകാരം ഗ്രഹനില ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ച ശേഷം ബന്ധത്തില്‍നിന്നു പിന്മാറിയ ആള്‍ക്കെതിരായ ബലാത്സംഗ കേസ് പിന്വലിക്കാനാവില്ലൈന്ന് ജസ്റ്റിസ് എസ്കെ ഷിന്‍ഡെ വ്യക്തമാക്കി.തനിക്കെതിരെ...
സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ക്ലബ് ഹൗസില്‍ സജീവമാണ്. അഡ്മിന്മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍...
സെപ്റ്റംബര്‍ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാകും ഹര്‍ത്താല്‍. പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ്...
ഫാന്‍സി നമ്പര്‍ കണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്. ദൈവമാണ് മാര്‍ഗം കാണിച്ചുതന്നത്. സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായവുമായി...
അടുത്തമാസം മുതല്‍ കോവിഡ് വാക്സിന് കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ വാക്സിന് വിതരണത്തിനുള്ള മുന്‍ഗണന തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായ ഇന്ത്യ രാജ്യത്ത് കോവിഡ്...
കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700,...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. പ്രവേശനം വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ്. പട്ടിക ഹയര്‍ സെക്കന്ററി ഡയറക്ടേററ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. പട്ടികയില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കള്‍ക്കൊപ്പം...
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സ്കൂളുകള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. സ്കൂള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീഡ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍...
അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭരണപരമായ കാര്യങ്ങളില്‍ രാഷ്ട്രീയമായ വേര്‍തിരിവ് പാടില്ലെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ആ ചട്ടക്കൂടില്‍ നിന്ന് മന്ത്രിമാര്‍ പ്രവര്‍ത്തിക്കണം. അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുളള പക്ഷപാതിത്വവും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍...
സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാരോടുമുള്ള റെയില്‍വേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു...
അത്യന്തം അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്,...
പാലക്കാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീൻകോയ പിടിയിൽ. പാലക്കാട് നോർത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീൻകോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പിൽ...
കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856,...
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന് സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാതായി. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച്...
കൊവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. അത്യാധുനിക 100 കിടക്കകള്‍ ആണ് ഇവിടെ ഉള്ളത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍...
രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ഇനി മുതല്‍ 85 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് 12 മുതല്‍ 72.5 ശതമാനം സെര്വീസുകള് നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് മന്ത്രാലയം നേരത്തെ തന്നെ...
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ te 645465 എന്ന നമ്പറിന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മന്ത്രിമാരായ ആന്റണിരാജു, ജി ആര് അനില്‍ ഉള്‍പ്പെടെയുള്ളവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു. സംസ്ഥാന...
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിണ്ടർ വിതരണം ആരംഭിച്ചു. അഞ്ചു കിലോയുടെ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറാണ് ഇത്തരത്തിൽ വിതരണത്തിനെത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ്...
കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇപ്പോൾ അനുമതി നൽകേണ്ടെന്നാണ് തീരുമാനം. ബാറുകളിൽ ഇരുന്ന്...
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം...
പത്രപ്രവർത്തകൻ പി.എ.മുബാറക്ക് ( 66) ദോഹ ഖത്തറിൽ സെപ്റ്റംബർ 17 വെള്ളിയാഴ്ച ( രാത്രി 11-ന് മരണപ്പെട്ടു. ഖബറടക്കം ശനിയാഴ്ച വൈകിട്ട് ഖത്തറിൽ .കോവിഡാനന്തര രോഗത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സയിലായിരുന്നു.ചന്ദിക...
കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ വാക്സിന് പദ്ധതിയുമായി സര്‍ക്കാര്‍. ന്യുമോണിയക്കെതിരായ പ്രതിരോധ വാക്സിനായ ന്യമോകോക്കല്‍ കോണ്‍ജുഗേറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ സ്വകാര്യ മേഖലയില്‍ മാത്രമാണ് വാക്സിന് ലഭ്യമായിരുന്നത്. അഞ്ച്...