കോവിഡ് വൈറസിന്റെ പുതിയ വൈറസ് വകഭേദം ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണം. രാജ്യാന്തര വിമാനയാത്രാ നിയന്ത്രണം നീക്കിയത് പുനഃപരിശോധിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒമൈക്രോണ്‍...
തിരുവനന്തപുരം കണിയാപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐ വി തുളസീധരന്‍ നായരെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്റേതാണ് ഉത്തരവ്....
സിനഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി....
ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട. മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ കുട്ടികൾക്കും ആർടിപിസിആർ പരിശോധനാ...
തീർത്ഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം പത്ത് കോടി കവിഞ്ഞു. ശർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചില്ല. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത്...
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് 19 വകഭേദം കൂടുതൽ രാജ്യങ്ങളിലേയ്ക്ക് പടര്‍ന്നതോടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനക. ആഫ്രിക്കൻ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പിലും ഹോങ്കോങിലും ഒമിക്രോൺ എന്നറിയപ്പെടുന്ന പുതിയ കൊവിഡ് 19 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ...
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി...
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ഇന്ന് അട്ടപ്പാടിയില്‍ എത്തും. അഗളിയില്‍ രാവിലെ പത്ത് മണിക്ക് യോഗം ചേരും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ഇന്ന് അട്ടപ്പാടിയില്‍...
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം....
സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനസമയം വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമതീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്. നിലവിൽ...
രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബീഹാറും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമെന്നും നീതി ആയോഗ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകള്‍. മധ്യപ്രദേശും മേഘാലയവുമാണ് തൊട്ടുപിന്നില്‍. ബീഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേര്...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരണമുണ്ടായത്. ഇന്ന് അട്ടപ്പാടിയിലുണ്ടാകുന്ന...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും അവധി ബാധകമല്ല. തിരുവനന്തപുരം ജില്ലയിൽ നിലവിൽ...
മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. ആറ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഡലുകളെ...
ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി അറിയിച്ചു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭിക്കുക....
വർധിപ്പിച്ച പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം ഡിവിഷനിൽ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രബല്യത്തിലായതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നേരത്തെ ഇതു...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. നാളെ രാവിലെ ഏഴ് മണിവരെയാണ് നിരോധനം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍...
മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്കിന് വേണ്ടി കായലിലെ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. കായലിൽ വലിച്ചെറിഞ്ഞ മൊഴിയെത്തുടർന്ന് മൂന്ന് ദിവസം കായലിൽ തിരച്ചിൽ നടത്തിയിരുന്നു. അപകടത്തിൽ ദൂരൂഹതയില്ലെന്നും...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തീർത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് നടപടി. പ്രതിദിനം...
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പിൽ...
കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനുപമ സമരം നടത്തിയ പന്തൽ പൊളിച്ചു. കുഞ്ഞിനെ തിരികെ കിട്ടിയതിന് പിന്നാലെയാണ് സമരസമിതിക്കാർ പന്തൽ പൊളിച്ച് നീക്കിയത്. പന്തൽ കെട്ടിയുള്ള സമരം അവസാനിപ്പിക്കുകയാണെന്നും തുടർ സമരങ്ങള്‍ നാളെ തീരുമാനിക്കുമെന്നും...
ജമ്മു കശ്മീര്‍ ഇന്ന് ശ്രീനഗറില്‍ മൂന്ന് ഭീകരരെ വധിച്ചു. തീവ്രവാദ സംഘടനയായ ടി.ആര്. എഫിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരവാദികളെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറില്‍ രണ്ട് അധ്യാപകരെ ഉള്‍പ്പടെ നിരവധി പേരെ കൊലപ്പെടുത്തിയ...
ഡിജിപി അനില്‍കാന്തിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വര്‍ഷത്തേക്കാണ് പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ഇതുപ്രകാരം 1988 ബാച്ച് ഐപിഎസ് ഓഫീസറായ അനില്‍കാന്തിന് 2023 ജൂണ്‍ 30...
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെ കാലമായി വിലക്ക് തുടരുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍. ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യാന്തര വിമാന...
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ന്യൂനമര്‍ദ്ദം ശ്രീലങ്ക, തെക്കന്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...
പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് ഉപഭോക്താക്കക്കളോട് ആവശ്യപ്പെട്ട് എസ്ബിഐ. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്....
ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് നാലു ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും...
പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്. കേരള പ്രവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നൽകാം എന്ന വ്യാജ പ്രചാരണവുമായാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ക്ഷേമ നിധിയിൽ...
ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടെ, ഇന്ധനവില കുറയ്ക്കാന്‍ സുപ്രധാനനീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം നടപ്പായാല്‍ വരുംദിവസങ്ങളില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം. നാല് വര്‍ഷത്തേക്ക് വിസിയായി ഗോപിനാഥിനെ നിയമിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്കി. സംസ്ഥാനത്ത് ആദ്യമായാണ് വിസിക്ക് പുനര്‍നിയമനം ലഭിക്കുന്നത്. പുതിയ വൈസ് ചാന്‍സലര്‍ക്കായി അപേക്ഷ സ്വീകരിച്ച്...
വയനാട് ലക്കിടിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റു. ഓറിയന്റല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. സെക്കന്റിൽ 467 ഘനയടി വെള്ളം മാത്രമാണ് നിലവിൽ തമിഴ്നാട്...
മാതാപിതാക്കളുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ശിശുക്ഷേമ സമിതി. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് പത്രക്കുറിപ്പില്‍ പറഞ്ഞു. ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമിക്കുന്നത്....
മിസ് കേരള അൻസി കബീർ ഉള്‍പ്പെടെ മരിച്ച വാഹനാപകട കേസില്‍ ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ പൊലീസ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലില്‍ തിരച്ചില്‍ നടത്തി. അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ...
കണ്ണൂരിൽ കളിക്കുന്നതിനിടെ, ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്ഫോടനം നടന്നത്. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ്...
അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങി കേരളത്തില്‍ എത്തിച്ച കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. കുഞ്ഞിനെ പാളയത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതിനിടെ...
സംസ്ഥാനത്ത് തിങ്കള്‍ (നവംബര്‍ 22) മുതല്‍ വ്യാഴം (നവംബര്‍ 25) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി...
ആന്ധ്രാ മഴക്കെടുതിയില്‍ മരണം 39 ആയി. കനത്ത മഴ തുടരുന്നതിനാല്‍ തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നാളെ പുലര്‍ച്ചയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ സംഭവിക്കുന്നത്. നെല്ലൂര്‍ ചിറ്റൂര്‍...
വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍.നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുവേണ്ടി കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകള്‍ അതിവേഗത്തില്‍...
നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വീണ്ടും വര്‍ദ്ധനവ്. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടര്‍ 10.സെ.മീ തുറന്നിട്ടുണ്ട്. അതേസമയം നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി...
കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമികൾ നാടൻ ബോംബെറിഞ്ഞു, വീടിന്റെ ഗേറ്റും ജനാലകളും സംഘം അടിച്ചു തകർത്തു. ലഹരിമാഫിയാ സംഘമാണ് ആക്രമണത്തിന്...
ആന്ധ്രപ്രദേശിൽ തുടർച്ചയായി കനത്ത മഴ പെയ്തതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷൻ പരിധിയിൽ നിരവധി പാതകൾ വെള്ളത്തിലായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സിലാണ് തേജസിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യക്തിപരമായ ചില...
ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്തെന്ന് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് എതിരെ ക്രിമിനല്‍ കേസ് എടുക്കുകയും പുറത്താക്കുകയും വേണമെന്നും അനുപമ പറഞ്ഞു. അമ്മയായ തന്നേയും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ സാധാരണ...
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും...
സംസ്ഥാനത്ത് ഒരു കൂട്ടം മരുന്നുകള്‍ സര്‍ക്കര്‍ നിരോധനം ഏര്‍പ്പെടുത്തി. ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നകളാണിവ. ഇവയുടെ ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു....
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നു തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ ആന്ധ്രയിലെ ശിശുക്ഷേമസമിതി ഓഫീസിൽ വെച്ച് വിജയവാഡയിലുള്ള ദമ്പതികളിൽ നിന്ന് ഏറ്റുവാങ്ങി. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും...
മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്. രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീർക്കും. വണ്ടിപ്പെരിയാർ മുതൽ വാളാട് വരെ നാല് കിലോമീറ്റർ നീളത്തിലാണ് മനുഷ്യച്ചങ്ങല. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചുകളി...