ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. മകന് മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ മരണവാര്‍ത്ത എത്തുന്നത്....
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ സ്വര്‍ണവില. 38,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില നില്‍ക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള...
ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും.13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ജഗന്മോഹന് മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയും ഉള്‍പ്പെടുന്നു. രണ്ടാം തവണയാണ്...
സംസ്ഥാനത്ത് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റര്‍, റംസാന് ഫെയറുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നിര്‍വഹിക്കും. സപ്ലൈകോയുടെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സില്‍...
സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ പേര് ചേര്‍ക്കാനും തിരുത്തല്‍...
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ‘പാന്‍’ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇരട്ടി ടിഡിഎസ്. പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം രൂപ ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷപിക്കുന്നവര് പലിശ വരുമാനത്തിന്റെ 20% ടിഡിഎസ് (സ്രോതസ്സില്‍നിന്ന് ഈടാക്കുന്ന ആദായനികുതി) നല്‍കണമെന്ന് ഇപിഎഫ്ഒ അറിയിച്ചു.ഇനി എടിഎമ്മില്‍നിന്നു...
വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. ഇന്നുമുതല്‍ 18...
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍...
കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളുടെ സര്‍വീസ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ബസുകളിലെ...
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ...
വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലർച്ചെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. 15ന് പുലർച്ചെയാണ്...
അന്തരിച്ച കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുനൽകും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ...
കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട്...
കെഎസ്ആർടിസി ടെർമിനലിൽ നിന്ന് ഒഴിപ്പിച്ച കടകൾ പൊളിച്ച് നീക്കുന്നു. വൻ പൊലീസ് സുരക്ഷയിലാണ് നടപടികൾ. ഇന്ന് രാവിലെ 11 മണിയോടെ യാതൊരു മുന്നറിയിപ്പും നല്‍കാതെ വന്‍ പോലീസ് സന്നാഹവുമായാണ് കെടിഡിഎഫ്സി അധികൃതർ കടകൾ ഒഴിപ്പിക്കാനെത്തിയത്. കെട്ടിടം...
സംസ്ഥാനത്ത് 14 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയും സിപിഎം നേതാവുമായ എം സി ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്...
കൊച്ചി ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. വിനോദ യാത്രയ്ക്കായാണ് വിദ്യാർത്ഥിനി കേരളത്തിലെത്തിയത്. ഊട്ടിയിലെ പ്ലസ് ടു...
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യം പുറത്തിറക്കിയ അറിയിപ്പ് പിൻവലിച്ചാണ് പുതിയ അറിയിപ്പ്...
നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് കെപിസിസി ശുപാര്‍ശ. പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും അക്ഷേപിച്ച കെ വി തോമസിനെതിരെ...
കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് കോൺഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ ക്ഷണിച്ചതും കോൺഗ്രസ് നേതാവ് എന്ന നിലയിലാണ്. നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു....
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നല്‍കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്. വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉദ്യോഗസ്ഥർക്ക്...
തലസ്ഥാനത്ത് യുവാവിന് നേരെ ബോംബാക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പിടിയിൽ. നാലംഗ സംഘമാണ് അറസ്റ്റിലായത്. അഖിൽ, രാഹുൽ , ജോഷി എന്നിവരാണ് ആക്രമണം നടത്തിയത്. അറസ്റ്റിലായ അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ...
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 36,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയാണ് കൂടിയത്....
പത്തനംതിട്ട റാന്നിയിൽ അമ്മയെയും മകളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം. റിന്‍സിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും മരണ കാരണം എഴുതിയിരുന്നില്ല. ‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍...
കേരളത്തിന് കേന്ദ്രം 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആർ അനിലിൻ്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തേലി കൂടുതൽ മണ്ണെണ്ണ...
തലസ്ഥാനത്ത് പാറശ്ശാലയിൽ സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പിടികൂടി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റേഷൻ അനുവദിച്ച മൂന്ന് ടൺ റേഷൻ അരിയാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ചത്. കൊല്ലങ്കോട് സ്വദേശി...
പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു....
സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും....
മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് ജൂലൈ 17ന് നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നീറ്റ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചത്. പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മെയ് ആറ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈൻ...
പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നും...
തൊടുപുഴയിൽ ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. ഇടുക്കി തൊടുപുഴയില്‍ കോളനി ബൈപ്പാസ് റോഡിന് സമീപം ഇന്നലെയായിരുന്നു സംഭവം. തീപടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ പാറുന്നതും ദൃശ്യങ്ങളില്‍ കാണാം. തീ പിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും,...
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയുള്ള മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍...
പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ പരാതി നൽകിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വിലകുറച്ചു. സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന്...
സിപിഎം പാർട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച നടക്കും. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ച പൂർത്തിയായ ശേഷം രാഷ്ട്രീയ...
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ബാക്കിയുള്ള മണ്ണെണ്ണ ശേഖരം അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗക്കാര്‍ക്ക് 53 രൂപയെന്ന പഴയ നിരക്കില്‍ നല്‍കും. ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15...
കൊറോണ വൈറസിന്റെ പുതിയ വകഭേദം Coronavirus XE ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന വാർത്തകൾ തള്ളി സർക്കാർ വൃത്തങ്ങൾ. പുതിയ വകഭേദം ഇന്ത്യയിൽ എത്തിയെന്നതിന് തെളിവുകളില്ലെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ‘XE’ വേരിയന്റ് എന്ന്...
സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനു തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി...
കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റ് ‘എക്സ്ഇ’യ്ക്കെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങളോട് ലോകാരോഗ്യസംഘടന. കഴിഞ്ഞദിവസമാണ് എക്സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. ബ്രിട്ടനിലാണ് പുതിയ എക്സ് ഇ വകഭേദം സ്ഥിരീകരിച്ച ആദ്യ കേസ് റിപ്പോര്‍ട്ട്...
ഫോബ്സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ാം സ്ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. എസ്.ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) 410 കോടി, ബൈജു രവീന്ദ്രൻ...
ആരോഗ്യ സർവകലാശാലയുടെ അവസാനവർഷ എംബിബിഎസ് പരീക്ഷ എഴുതാനാകാത്ത വിദ്യാർഥികൾക്കു ജൂനിയർ ബാച്ചിനൊപ്പം പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു ഹൈക്കോടതി. സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തിയതി പ്രകാരമോ അവസരം നൽകണമെന്നാണ് നിർദേശം. വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്ന പരിശീലനം...
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേൽ, പിറവന്തൂർ, പട്ടാഴി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെ രാത്രി 11.36 ഓടെയായിരുന്നു സംഭവം. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല....
കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല. ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. അതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ നിർമാണ മേഖല കടുത്ത...
ഭരണപരമായ കാര്യങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമർശനം. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ...
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 38,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4780 രൂപയായി തുടരുന്നു. ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒന്‍പതിന് ആ മാസത്തെ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ആണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റും ഇടിമിന്നലും...
സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ മധ്യവേനലവധി ഏപ്രിൽ 3 മുതൽ തുടങ്ങും. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്കൂൾ വർഷത്തെ മധ്യവേനലവധി 2022 ഏപ്രിൽ 3 മുതൽ മേയ്...
കേരളത്തിലെ ബിടെക്, ബിആർക്, ബിഫാം, എംബിബിഎസ് എന്നിവയിലേക്കും മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കും നാളെ മുതൽ അപേക്ഷിക്കാം. ബിടെക്, ബിഫാം കോഴ്സുകളിലേക്കുള്ള കേരള എൻട്രൻസ് പരീക്ഷ ജൂൺ 26നാണ്. മെഡിക്കൽ അഗ്രികൾചറൽ പ്രോഗ്രാമുകളിലെ പ്രവേശനം...
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴ. തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും മരം കടപുഴകി വീണു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം....
മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്കിന്റെ വാഗ്ദാനം തള്ളി ഗൃഹനാഥൻ അജേഷ്. ബാങ്ക് ജീവനക്കാർ അടയ്ക്കുവാൻ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ ബാധ്യത...