കേരളം
മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം
കോഴിക്കോട് ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം.
ആശുപത്രി ജീവനക്കാരനാണ് ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.
ആശുപത്രി രജിസ്റ്ററില്‍ നിന്നും യുവതിയുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് നേരത്തെ യുവാവ് മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. നേരത്തെ യുവതിയുടെ ആശുപത്രി റൂം മാറ്റം നടത്തിയത് ഈ യുവാവായിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ചാണ് യുവാവ് ആദ്യം മെസേജ് അയച്ചത്.
യുവാവില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വെബ് വഴി മറ്റാരെങ്കിലും അയക്കുന്നതാവുമെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി.
പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് താനും മറ്റ് രോഗികളും വല്ലാതെ ദേഷ്യപ്പെട്ടപ്പോഴാണ് നടപടിയെടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നും പരാതിക്കാരി പറഞ്ഞു.