കേരളം
പ്രതീക്ഷയായ പാലക്കാടും കൈവിട്ടു…; ഇത്തവണ കേരളത്തിൽ താമര വിരിയില്ല
ബി ജെ പി ഏറെ പ്രതീക്ഷ വച്ചിരുന്ന പാലക്കാട്, നേമം സീറ്റുകളും കൈവിട്ടു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ 500 ലേറെ വോട്ടിന് പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബില്‍. ഒരുഘട്ടത്തില്‍ 7000 വോട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മത്സരം കാഴ്ചവച്ചത്.
പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്ബോള്‍ സംസ്ഥാനത്ത് ഇടതുതരംഗമാണ് കാണുന്നത്. രണ്ടു മണിവരെയുള്ള വിവരമനുസരിച്ച് 97 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്.
42 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. നിലമ്പൂരില്‍ അന്‍വറിന് ജയംനേമത്ത് കുമ്മനം രാജശേഖരനെ പിന്തള്ളി വി ശിവന്‍കുട്ടി മുന്നിലാണ്. തൃശൂരില്‍ സുരേഷ് ഗോപി ഒരുഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാലക്കാട് ഇ ശ്രീധരന്റെ ലീഡുനില 200 ആയി കുറഞ്ഞു.
അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന്‍ കുതിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തിലാണ് കെ എം മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. ആദ്യഘട്ടത്തില്‍ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.ഉടുമ്പന്‍ ചോലയില്‍ മന്ത്രി എം എം മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരില്‍ കെ കെ ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി