കേരളം
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ക്രമീകരണം
കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്.
ഇതുപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി വാക്‌സിന്‍ നല്‍കേണ്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 6, 7 തീയതികളില്‍ വാക്‌സിന്‍ നല്‍കും. അതിനു ശേഷം ഇലക്ഷന്‍ ഡ്യൂട്ടിയുള്ള സേനാംഗങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യും.
60 വയസ്സു കഴിഞ്ഞവരും ഇതര മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്ബായി വര്‍ഡ്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാപ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെടുന്ന സമയത്തു മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു