കേരളം
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന പ്രശ്‌നം പരിഹരിക്കും
എയ്ഡഡ് സ്‌കൂളുകളില്‍ നിയമാനുസൃതം നിയമിക്കപ്പെട്ടവരും ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതുമായ അദ്ധ്യാപകരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ധാരണയായി.
ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുമായി കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ബിഷപ്പ് ജോഷ്വോ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍, അഡീഷണല്‍ ഡി.പി.ഐ. സന്തോഷ് എന്നിവരും പങ്കെടുത്തു.
നിലവിലുള്ള സംരക്ഷിതാദ്ധ്യാപകരെ പൂര്‍ണ്ണമായും മാനേജ്‌മെന്റ് ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും നിയമനാംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അര്‍ഹമായ തസ്തികകളില്‍ നിയമിക്കപ്പെട്ട, മുഴുവന്‍ അദ്ധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുന്നതാണെന്നും ചര്‍ച്ചയില്‍ പറഞ്ഞു.