Connect with us

കേരളം

മന്ത്രിയുമായുള്ള ചർച്ച വിജയം; കായിക താരങ്ങൾ സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിച്ചു. 24 പേർക്ക് നിയമനം നൽകുമെന്ന ഉറപ്പ് സർക്കാർ നൽകിയതോടെയാണ് തീരുമാനം. കായിക വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

24 പേർക്ക് ഉടൻ നിയമനം നൽകും. ബാക്കിയുള്ളവരുടെ നിയമനകാര്യത്തിൽ എട്ടംഗ സമിതിയെയും നിയോഗിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.

സ്പോർട്സ് ക്വാട്ട നിയമനനങ്ങൾക്കായി ഈ മാസം ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലായിരുന്നു 44 കായിക താരങ്ങൾ. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ചർച്ചക്ക് കായിക മന്ത്രി തയ്യാറായിരുന്നില്ല. ഒടുവിൽ ഇന്ന് വൈകിട്ട് മന്ത്രി ചർച്ചയ്ക്ക് തയ്യാറായി. 24 പേർക്ക് നിയമനം നൽകാമെന്ന് മന്ത്രി അറിയിച്ചു.

കായിക താരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു സമിതിയെ വയ്ക്കാനുള്ള മന്ത്രിയുടെ നിർദേശം സമരം ചെയ്യുന്നവരുടെ പ്രതിനിധികളും അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കായിക താരങ്ങൾ പ്രതികരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം10 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം12 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം12 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം13 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം16 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം16 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം17 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം20 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം20 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version