കേരളം
നോർക്കയുടെ പ്രവാസി ഐ ഡി കാർഡിന് അപേക്ഷിക്കാൻ അവസരം
വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ തൊഴിൽ വിസയോ താമസ വിസയോ ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്സിന്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം.
18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി.കാർഡിനും ഇപ്പോൾ അപേക്ഷിക്കാം. ഇതിനായി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
മൂന്നു വർഷ കാലാവധിയുള്ള കാർഡിന് 315 രൂപയാണ് അപേക്ഷാഫീസ്.ഇരു കാർഡുടമകൾക്കും നാലു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും.
ടോൾ ഫ്രീ നമ്പർ: 1800 4253939 (ഇന്ത്യ)
OO9188020 12345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)