കേരളം
ലൈഫ് പദ്ധതിയില്‍ ഇതുവരേയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഫെബ്രുവരി 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്കാന് പ്രത്യേക അവസരം
ലൈഫ് പദ്ധതിയില്‍ ഇതുവരേയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഫെബ്രുവരി 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്കാന് പ്രത്യേക അവസരം.മുഖ്യമന്ത്രിയുടെ സ്വാന്തന സ്പര്‍ശം അദാലത്തില്‍ വീടിനായി അപേക്ഷ നല്കിയവരും ഈ അവസരം ഉപയോഗിക്കുക. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഫെബ്രുവരി 15 മുതല്‍ 20 വരെ അപേക്ഷ നല്‍കാം.
ആവശ്യമായ രേഖകള്‍
വീട് മാത്രം വേണ്ടവര്‍ക്ക്
1. റേഷന്‍ കാര്‍ഡ്
2. ആധാര്‍
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. ജാതി സര്‍ട്ടിഫിക്കറ്റ് (SC/ ST വിഭാഗമെങ്കില്‍)
5. വസ്തുവിന്റെ കരം രസീത് / കള്‍
ഭൂമിയും വീടും വേണ്ടവര്‍ക്ക്
1. റേഷന്‍ കാര്‍ഡ്
2. ആധാര്‍
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. ജാതി സര്‍ട്ടിഫിക്കറ്റ് (SC/ ST വിഭാഗമെങ്കില്‍)
5.റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
നാളിതുവരെ റേഷന്‍ കാര്‍ഡ് ലഭ്യമായ എല്ലാ ഗുണഭോക്താക്കള്‍ക്കും www.life2020.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി 2021 ഫെബ്രുവരി 20 വരെ അപേക്ഷ നല്‍കാം.