Connect with us

Covid 19

സംസ്ഥാനത്ത് ആശങ്കയായി ആന്ത്രാക്‌സും ; ആനക്കട്ടിയില്‍ രക്തമൊലിച്ച നിലയില്‍ കാട്ടാനയുടെ ജഡം

WhatsApp Image 2021 07 13 at 12.34.35 PM

കോവിഡിനും സികയ്ക്കും പിന്നാലെ കേരളത്തില്‍ ആന്ത്രാക്‌സും. പാലക്കാട്- കോയമ്പത്തൂര്‍ വന അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആന്ത്രാക്‌സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. അതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം. ഇതേത്തടുര്‍ന്ന് കേരളത്തിന്റെ വനമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ആന്ത്രാക്‌സ്. മണ്ണിലുള്ള രോഗാണുക്കള്‍ (spores) ആഹാരത്തിലൂടെ അന്നപഥത്തിലെത്തുമ്പോഴാണ് മൃഗങ്ങളില്‍ രോഗം ഉണ്ടാവുന്നത്. മാരകമായ ഈ രോഗം പിടിപെട്ടാല്‍ രോഗിയുടെ രക്തത്തില്‍ രോഗാണുക്കള്‍ പെറ്റുപെരുകുന്നു.

ചിലപ്പോഴൊക്കെ തൊലിപ്പുറത്ത് അവിടവിടെയായി കുരുക്കള്‍ ഉണ്ടാവുകയും ചെയ്യും. രോഗം പിടിപെട്ട മൃഗങ്ങള്‍ അവയുടെ വായ്, മൂക്ക്, മലാശയം എന്നിവയിലൂടെ രോഗാണുക്കളെ പുറത്തേക്ക് കളയുന്നു. ഇവ മണ്ണില്‍ കലര്‍ന്ന് വളരെക്കാലം രോഗാണുബാധയുടെ ഉത്ഭവസ്ഥാനമായി വര്‍ത്തിക്കുന്നു.

രോഗാണുക്കള്‍ കലര്‍ന്ന മണ്ണ്, പൊടി, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യരിലും പകരുന്നു. മൃഗങ്ങളില്‍നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഈ രോഗം ഉണ്ടാവാം. തൊലിയിലൂടെ പകരുന്ന ക്യൂട്ടേനിയസ്, ആന്ത്രാക്‌സ്, ശ്വാസകോശത്തിലൂടെ പകരുന്ന പള്‍മണറി ആന്ത്രാക്‌സ്, കുടല്‍സംബന്ധമായി പകരുന്ന ഇന്റസ്റ്റെനല്‍ ആന്ത്രാക്‌സ് എന്നീ മൂന്നു തരത്തിലാണ് രോഗം സാധാരണ കണ്ടുവരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം9 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം10 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം11 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം12 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version