കേരളം
മരണപ്പെട്ട ആൻസി കബീറിന്റെ അമ്മ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു
വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച ആറ്റിങ്ങല്‍ ആലംകോട് പാലാംകോണം സ്വദേശി അന്‍സി കബീറിന്റെ മാതാവ് അന്‍സി കോട്ടേജില്‍ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് കബീര്‍ വിദേശത്താണ്.
മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് (26) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്.
എറണാകുളത്ത് വച്ച് ഇന്നലെ അര്‍ധരാത്രിയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. സഞ്ചരിക്കുന്നതിനിടയിൽ ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
Also Read: മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചു
അപകട സമയത്ത് നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 വർഷത്തെ മിസ്സ് കേരളയായിരുന്നു മരണപ്പെട്ട അൻസി കബീർ. അതേ വർഷം തന്നെ റണ്ണറപ്പായിരുന്നു അഞ്ജനയും.